Jump to content

ഘേവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ghevar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ghevar
ഘേവർ
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംIndia
പ്രദേശം/രാജ്യംRajasthan
വിഭവത്തിന്റെ വിവരണം
CourseDessert
പ്രധാന ചേരുവ(കൾ)Maida, Ghee, Sugar, Milk
വ്യതിയാനങ്ങൾMava Ghevar, Malai Ghevar

പരമ്പരാഗതമായി തീജ് ഉത്സവവുമായി ബന്ധപ്പെട്ട ഒരു രാജസ്ഥാനി പലഹാരമാണ് ഘേവർ (ദേവനാഗരി: घेवर)[1]. രാജസ്ഥാനെ കൂടാതെ, ഹരിയാന, ദില്ലി, ഗുജറാത്ത്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത് പ്രസിദ്ധമാണ്.

തയ്യാറാക്കുന്നത്

[തിരുത്തുക]

വൃത്താകൃതിയിൽ ഏകദേശം അരയിഞ്ച് കനത്തിലുള്ള മധുരമുള്ള ഈ പലഹാരം, മൈദ, നെയ്യ് എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്[2]. ശേഷം പഞ്ചസാര പാവ് കാച്ചിയത് ഉപയോഗിച്ച് ഇതിന് മധുരം നൽകുന്നു. സാധാരണ ഘേവറിനു പുറമേ മാവ ഘേവർ, മലായ് ഘേവർ എന്നിവയുൾപ്പെടെ നിരവധി തരം വകഭേദങ്ങളിൽ ഘേവറുകളുണ്ട്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തീജ് അല്ലെങ്കിൽ രക്ഷാബന്ധൻ ഉത്സവത്തിനായി ഇത് തയ്യാറാക്കാറുണ്ട്. ആയുർവേദമനുസരിച്ച്, ശ്രാവണ-ഭദ്രപദ മാസങ്ങൾ (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ) വാത, പിത്ത രോഗങ്ങളുടെ കാലമാണ്. ഇത് ശരീരത്തിലുടനീളം വരൾച്ചയ്ക്കും അസിഡിറ്റിക്കും കാരണമാകുന്നു. മധുരവും നെയ്യും നിറഞ്ഞ ഘേവർ, അസിഡിറ്റിയിൽ നിന്ന് ആശ്വാസം നൽകുന്നതായി കരുതപ്പെടുന്നു. ഈ പലഹാരം കേസർ റബഡിയോടൊപ്പം വിളമ്പുകയും, പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്യാറുണ്ട്.[3]

അവലംബം

[തിരുത്തുക]
  1. "Ghevar: A Delight of Indian Cuisine". Indiacanteen.tastyfix.com. Archived from the original on 2018-07-18. Retrieved 17 August 2018.
  2. Olivia Smith. West India Recipes. p. 13.[പ്രവർത്തിക്കാത്ത കണ്ണി]
  3. Ranveer Brar. "Ghevar". Livingfoodz.com. Archived from the original on 2019-04-19. Retrieved 2019-11-05.
"https://ml.wikipedia.org/w/index.php?title=ഘേവർ&oldid=3839336" എന്ന താളിൽനിന്ന് ശേഖരിച്ചത്