ഈയാക്കോമോ പുസ്സിനി
ഈയാക്കോമോ പുസ്സിനി | |
---|---|
Birth name | Giacomo Antonio Domenico Michele Secondo Maria Puccini |
Born | Lucca, Grand Duchy of Tuscany | 22 ഡിസംബർ 1858
Died | 29 നവംബർ 1924 Brussels, Belgium | (പ്രായം 65)
ഇറ്റലിയിൽനിന്നുള്ള ഒരു ഓപ്പറ സംവിധായകനായിരുന്നു ഈയാക്കോമോ അന്റോണിയോ ഡൊമനിക്കോ മിഖേൽ സെകോൻഡോ മരിയാ പുസ്സിനി. ഇദ്ദേഹത്തിന്റെ ഓപ്പറകൾ ലോകപ്രശസ്തമാണ്. La bohème, Tosca, Madama Butterfly, Turandot, തുടങ്ങിയ ഓപ്പറകൾ അഭീക്ഷ്ണം പ്രദർശിപ്പിക്കുന്നവയിൽ ചിലതായിരുന്നു.[1][2]
ആദ്യകാല ജീവിതം
[തിരുത്തുക]1858 ഡിസംബർ 22 -ന് ഇറ്റലിയിലെ തുസ്കാനിയിലാണ് ജനിച്ചത്. അഞ്ചുതലമുറകൾ സംഗീതപാരമ്പര്യമുള്ള കുടുബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. അച്ഛായ ഡൊമനിക്കോ പുസ്സിനിയും സവിധായകനായിരുന്നു, എന്നാൽ പുസ്സിനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ പിതാവ് മരണമടഞ്ഞു ശേഷം പഠനത്തിനായി അമ്മാവന്റെ അടുത്തേക്കു പോയി. 17 ആം വയസ്സിൽ പിസയിൽ ഒരു ഓപ്പറ കണ്ടതിനുശേഷം പ്രചോദിതമായി ഓപ്പറ സംവിധായകനാകാൻ തീരുമാനിക്കുകയായിരുന്നു. പിസയിൽ ഓപ്പറ കാണാൻ 30 കി.മീ നടന്നാണ് ഇദ്ദേഹം പോയത്.
അവസാന കാലഘട്ടം
[തിരുത്തുക]തുടർച്ചയായ പുകവലി കാരണം ഇദ്ദേഹത്തിന് അർബുദം ഉണ്ടാകുകയും, തുടർചികിത്സയിലുള്ള ശസ്ത്രക്രിയയിൽ രക്തനഷ്ടം മൂലം 1924 നവംബർ 29 ന് ഹൃദയാഘാതം ഉണ്ടായി മരണപ്പെട്ടു.
രാഷ്ട്രീയം
[തിരുത്തുക]വെർഡി രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും പുസ്സിനി അങ്ങനെയല്ലായിരുന്നു. ഇദ്ദേഹത്തിന്റെ ജീവചരിത്രകാരിയായ മേരി ജേൻ ഫിലിപ്സ് മാറ്റ്സ് റോമിലെ മന്ത്രിസഭാ നിയമനത്തിലോ മേയർ തിരഞ്ഞെറ്റുപ്പിലോ ഇദ്ദേഹം താല്പര്യം കാണിച്ചിരുന്നില്ല എന്നാണ്.[3] ഇദ്ദേഹത്തിന് രാഷ്ട്രീയമുണ്ടായിരുന്നെങ്കിൽ അത് രാജഭരണത്തിന് അനുകൂലമായിരുന്നിരിക്കാം എന്ന് മറ്റൊരു ജീവചരിത്രകാരൻ പ്രസ്താവിക്കുന്നുണ്ട്.[4]
ഒന്നാം ലോകമഹായുദ്ധസമയത്ത് സ്വകാര്യജീവിതത്തിലും ഔദ്യോഗികജീവിതത്തിലും രാഷ്ട്രീയത്തോടുള്ള ഇദ്ദേഹത്തിന്റെ താല്പര്യമില്ലായ്മ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ടോസ്കാനിനിയുമായുള്ള ഇദ്ദേഹത്തിന്റെ സൗഹൃദം ഒരു രാഷ്ട്രീയ പ്രസ്താവന കാരണം തകരുകയുണ്ടായി. ജർമനിയിൽ നിന്ന് ഇറ്റലിക്ക് സഹായം സ്വീകരിക്കാവുന്നതാണ് എന്ന പ്രസ്താവനയായിരുന്നു ടോസ്കാനിനിയെ ചൊടിപ്പിച്ചത്.[3] യുദ്ധത്തിനായുള്ള പ്രവർത്തനങ്ങളിൽ പരസ്യമായി പുസ്സിനി പങ്കെടുത്തിരുന്നില്ല. പക്ഷേ യുദ്ധബാധിതരെ ഇദ്ദേഹം സ്വകാര്യമായി സഹായിച്ചിരുന്നു.[3]
മരിക്കുന്നതിനു മുൻപ് ഇദ്ദേഹം മുസോളിനിയുമായും ഇറ്റാലിയൻ ഫാസിസ്റ്റ് പാർട്ടിയുമായും ബന്ധം പുലർത്തിയിരുന്നു. ആവശ്യപ്പെടാതെ തന്നെ 1923-ൽ ഫാസിസ്റ്റ് പാർട്ടി പുസ്സിനിയെ ഒരു അംഗമാക്കുകയും അംഗത്വകാർഡ് അയച്ചുകൊടുക്കുകയും ചെയ്തു.[3] ഇദ്ദേഹം യഥാർത്ഥത്തിൽ ഫാസിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നോ എന്നതിന് ഉറപ്പില്ല.[5]
അവലംബം
[തിരുത്തുക]- ↑ "Quick Opera Facts 2007". OPERA America. 2007. Archived from the original on 2007-09-14. Retrieved 2007-04-23.
- ↑ Alain P. Dornic (1995). "An Operatic Survey". Opera Glass. Retrieved 2007-04-23.
- ↑ 3.0 3.1 3.2 3.3 Phillips-Matz
- ↑ Fairtile, Linda Beard (1999). Giacomo Puccini: A Guide to Research. Psychology Press. ISBN 0-8153-2033-7.
- ↑ Wilson (2007), 192
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "പുസ്സിനി വോക്കൽ ആൻഡ് ഇൻസ്ട്രുമെന്റൽ മ്യൂസിക്". സെൻട്രോ സ്റ്റഡി ഡി ഈയാക്കോമോ പുസ്സിനി. Archived from the original on 2008-04-13. Retrieved 2008 ഫെബ്രുവരി 6.
{{cite web}}
: Check date values in:|accessdate=
(help) - "പുസ്സിനി ഓപെറാസ്". സെൻട്രോ സ്റ്റഡി ഡി ഈയാക്കോമോ പുസ്സിനി. Archived from the original on 2008-04-14. Retrieved 2008 ഫെബ്രുവരി 6.
{{cite web}}
: Check date values in:|accessdate=
(help) - സെൻട്രോ സ്റ്റഡി ഡി ഈയാക്കോമോ പുസ്സിനി
- അമേരിക്കൻ സെന്റർ ഫോർ പുസ്സീനി സ്റ്റഡീസ്
- പുസ്സിനി റിസേർച്ച് സെന്റർ
- ഫെസ്റ്റിവൽ പുസ്സിനി എ ലാ സുവ ലൂക്ക
- എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, ഈയാക്കോമോ പുസ്സിനി
- പുസ്സീനി സിലിണ്ടർ റെക്കോഡിംഗ്സ്, ഫ്രം ദി സിലിണ്ടർ പ്രിസർവേഷൻ ആൻഡ് ഡിജിറ്റൈസേഷൻ പ്രോജക്റ്റ് അറ്റ് ദി യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ലൈബ്രറി.
- പുസ്സീനിസ് മ്യൂസിക് ഇൻ മൂവീസ്
- രചനകൾ ഈയാക്കോമോ പുസ്സിനി ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Free scores by Giacomo Puccini in the International Music Score Library Project
- Free scores by ഈയാക്കോമോ പുസ്സിനി in the Choral Public Domain Library (ChoralWiki)