Jump to content

ഗുംലാ ബാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gunla Bajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാഠ്മണ്ഡു ദർബാർ സ്ക്വയറിലെ കൻസകർ ഗുൻല ബജൻ കളിക്കാർ.
ആശാൻ ഗുൻല ബജൻ കളിക്കാർ
തെബഹ ഗുൻല ബജൻ കളിക്കാർ

നേപ്പാളിലെ നെവാർ ബുദ്ധമതക്കാർ ആലപിക്കുന്ന ഭക്തി സംഗീതമാണ് ഗുംലാ ബാജൻ ( Nepal Bhasa: गुंला बाजं ). നേപ്പാൾ സാംബത് കലണ്ടറിലെ പത്താമത്തെ മാസത്തിന്റെ പേര് "ഗുൻല" എന്നാണ് അറിയപ്പെടുന്നത്. ഇത് ഗ്രിഗോറിയൻ കലണ്ടറിലെ ഓഗസ്റ്റ് മാസവുമായി യോജിക്കുന്നു. "ബജൻ" എന്നാൽ "സംഗീതം", "സംഗീതമാലപിക്കുന്ന സംഘം" എന്നെല്ലാമാണ് അർത്ഥമാക്കുന്നത്.[1]

ഗുൻല നേവ ബുദ്ധമതക്കാർക്ക് വിശുദ്ധ മാസമാണ് [2] അവർ ഈ സമയത്ത് തിരുവെഴുത്തുകൾ പാരായണം ചെയ്യുകയും ഭക്തിഗാനങ്ങൾ ആലപിക്കുകയും അതോടൊപ്പം വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നു.[3] ബുദ്ധഭഗവാന്റെ കാലത്ത് സന്യാസിമാർ ഒരിടത്ത് താമസിച്ച് ധർമ്മം പഠിപ്പിച്ചിരുന്ന കാലം മുതൽക്ക് മഴക്കാലത്താണ് ഈ പുണ്യമാസം ആചരിക്കുന്നത്. പുണ്യമാസത്തിലെ പ്രധാന ദിവസങ്ങൾ ബഹിദ്യ സ്വഹ്‌വാനെഗു, നിസാല ചവാനെഗു എന്നിവയാണ്. ബഹിദ്യ സ്വഹ്‌വാനെഗു ദിവസം ഗുംലാ സംഗീതം ആലപിക്കുന്ന ഭക്തന്മാർ പവിത്ര നടുമുറ്റങ്ങൾ സന്ദർശിച്ച് ബഹിദ്യയുടെ (ദീപാങ്കര ബുദ്ധന്റെ) പ്രതിമകളും ഉത്സവത്തിനായി പ്രദർശിപ്പിച്ചിരിക്കുന്ന പൗഭ പെയിന്റിംഗുകളും ദർശിക്കുന്നു. രണ്ടാമത്തെ പ്രധാന ദിവസമായ നിസാല ചവാനെഗുവിൽ സ്വയംഭൂവിന് വഴിപാടുകൾ അർപ്പിക്കുകയും സമീപസ്ഥലങ്ങളിൽ സംഗീത കച്ചേരികൾ നടത്തുകയും ചെയ്യുന്നു.[4]

പ്രകടനങ്ങൾ

[തിരുത്തുക]

ഒരു പ്രദേശത്തെയോ ജാതിയെയോ അടിസ്ഥാനമാക്കിയുള്ള സംഘങ്ങൾ ഗുൻല ബാജൻ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നു. അവർ ഈ സമയത്ത് സംഗീത പാഠങ്ങൾ, മതപരമായ ഉത്സവങ്ങൾ, സ്തുതിഗീത ആലാപന സെഷനുകൾ, വിരുന്നുകൾ എന്നിവ നടത്തുന്നു. കാഠ്മണ്ഡുവിലെ സ്വയംഭൂവിലും മറ്റ് ബുദ്ധക്ഷേത്രങ്ങളിലും ഈ സമയത്ത് വഴിപാടുകൾ അർപ്പിക്കുകയും സമീപസ്ഥലങ്ങളിൽ ഗുംലാ സംഗീത കച്ചേരികൾ നടത്തുകയും ചെയ്യുന്നു. നേപ്പാൾ സംബത്തിന്റെ പുതുവത്സര ദിനത്തിൽ ഗൺല സംഗീത ബാൻഡുകളും തെരുവുകളിലൂടെ ഘോഷയാത്രകൾ നയിക്കുന്നു.[5]

സംഗീതം

[തിരുത്തുക]

ഗുൻല സംഗീതത്തിന്റെ ആരംഭം, ദേവതകൾക്ക് ഒരു ചെറിയ വന്ദനമായ ദ്യഹ് ലയേഗുവിൽ നിന്നാണ്. ഘോഷയാത്രയിൽ പോകുമ്പോഴും ഒരു ദേവാലയത്തിന് ചുറ്റും പോകുമ്പോഴും ഒരു പാലം കടക്കുമ്പോഴും സംഗീതജ്ഞർ പ്രത്യേക സംഗീത ശകലങ്ങൾ വായിക്കുന്നു. ഇവ ലവന്ത, ച്വോ, ഗ്രഹ, അസ്തർ, പാലിമ, പാർതാൽ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

ഘോഷയാത്രകളിൽ, സംഗീതജ്ഞർ സാധാരണയായി സീസണൽ പാട്ടുകളുടെ ട്യൂണുകളോ ഡ്രമ്മുകളുടെയും കൈത്താളങ്ങളുടെയും അകമ്പടിയോടെയുള്ള മറ്റ് പരമ്പരാഗത ഗാനങ്ങളോ വായിക്കുന്നു. ആധുനിക ഹിറ്റുകളുടെ ട്യൂണുകളും അവർ വായിക്കാറുണ്ട്.

ക്ഷേത്ര ചത്വരങ്ങളിലും വിശുദ്ധ മുറ്റങ്ങളിലും സംഗീതജ്ഞർ വൃത്താകൃതിയിൽ നിന്ന് അവതരിപ്പിക്കുന്ന ഒരു സംഗീത ശകലമാണ് ഗ്വാര. ഇതിന് ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ സമയ ദൈർഘ്യമുണ്ട്. അന്നപൂർണ ഗ്വാര, സ്വേത്കാലി ഗ്വാര, സംഗിൻ ഗ്വാര എന്നിവയാണ് ഇവയിൽ ഏറ്റവും ജനപ്രിയമായവ.

ഉപകരണങ്ങൾ

[തിരുത്തുക]

ഗുൺല സംഗീതത്തിലെ പ്രധാന ഉപകരണമായ "ധാ" (धा:) എന്നറിയപ്പെടുന്ന ഇരട്ട-വശങ്ങളുള്ള ഡ്രം, 2,000 വർഷമായി കാഠ്മണ്ഡു താഴ്‌വരയിൽ വായിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. കുറിയ വടികൊണ്ട് ഇതിന്റെ ഇടതുവശത്തും കൈകൊണ്ട് വലതുവശത്തും താളമിടുന്നു.

രാഗം വായിക്കാൻ കാഹളവും ക്ലാരിനെറ്റും ഉപയോഗിക്കുന്നു. യഥാർത്ഥത്തിൽ, "mwahali" (म्वाहालि), "basuri" (बासुरि) എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രാദേശിക വാദ്യോപകരണങ്ങളാണ് പ്രധാനമായി ഉപയോഗിച്ചിരുന്നത്. അവ ഇപ്പോൾ പാശ്ചാത്യ ഉപകരണങ്ങൾക്ക് വഴിമാറിയിരിക്കുന്നു.[6]

"താ" (ता:) "ഭൂസ്യ" (भुस्या:) എന്നിവയാണ് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങൾ. "നായ്ഖിൻ" (नायखिं) എന്ന ചെറിയ ചെണ്ടയും "ഛുസ്യ" (छुस्या:) എന്ന കൈത്താളങ്ങളും ഉപയോഗിക്കാറുണ്ട്. "പയെന്ത" (पंयता:) എന്നറിയപ്പെടുന്ന നീണ്ട കാഹളവും ഉപയോഗിക്കുന്നു. [7][8]

അവലംബം

[തിരുത്തുക]
  1. Lewis, Todd T. (Winter 1993). "Contributions to the Study of Popular Buddhism: The Newar Buddhist Festival of Gumla Dharma". Journal of the International Association of Buddhist Studies. Retrieved 19 February 2013. Page 328.
  2. Locke, John K. (2008). "Unique Features of Newar Buddhism". Nagarjuna Institute of Exact Methods. Archived from the original on 24 March 2012. Retrieved 5 January 2012.
  3. LeVine, Sarah and Gellner, David N. (2005) Rebuilding Buddhism: The Theravada Movement in Twentieth-Century Nepal. Harvard University Press. ISBN 978-0-674-01908-9. Page 64. Retrieved 5 January 2012.
  4. "Gunla Bajan". Archived from the original on 2021-12-02. Retrieved 2021-12-02.
  5. Locke, John Kerr (1985) Buddhist Monasteries of Nepal: A Survey of the Bahas and Bahis of the Kathmandu Valley. Kathmandu: Sahayogi Press. Page 408.
  6. "Culture and art reverberate".
  7. Lewis, Todd T. (Winter 1993). "Contributions to the Study of Popular Buddhism: The Newar Buddhist Festival of Gumla Dharma". Journal of the International Association of Buddhist Studies. Retrieved 19 February 2013. Page 328.
  8. Vajracharya, Madansen (1998). "Lokabaja in Newar Buddhist Culture". Retrieved 4 January 2012.
"https://ml.wikipedia.org/w/index.php?title=ഗുംലാ_ബാജൻ&oldid=3944028" എന്ന താളിൽനിന്ന് ശേഖരിച്ചത്