ഗുരീന്ദർ ഛദ്ദ
ഗുരീന്ദർ ഛദ്ദ | |
---|---|
ജനനം | |
സജീവ കാലം | 1990 - present |
ജീവിതപങ്കാളി(കൾ) | Paul Mayeda Berges |
പുരസ്കാരങ്ങൾ | Order of the British Empire |
പഞ്ചാബി വംശജയായ ഒരു ബ്രിട്ടീഷ്-ഇന്ത്യൻ സംവിധായികയാണ് ഗുരീന്ദർ ഛദ്ദ. ബ്രിട്ടനിലെ ഇന്ത്യക്കാരുടെ ജീവിതമാണ് അവരുടെ മിക്ക സിനിമകളുടെയും പ്രമേയം. ഭാജി ഓൺ ദ ബീച്ച്, വാട്ട്സ് കുക്കിംഗ്,ബ്രൈഡ് & പ്രിജൂഡിസ് , ബെൻഡ് ഇട്ട് ലൈക്ക് ബെക്കാം ,ആൻഗസ് തോങ്സ് ആൻഡ് പെർഫെക്റ്റ് സ്നോഗ്ഗിങ് ,ഇറ്റ്സ് എ വൺഡർഫുൾ ഓൾട്ട്ർ ലൈഫ്, ദി മിസ്ട്രസ് ഒഫ് സ്പൈസസ് എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 2012ൽ പുറത്തിരങ്ങാനിരിക്കുന്ന അവരുടെ ഫ്രീഡം അറ്റ് മിഡ്നൈറ്റ്,ഡൊമിനിക്ക് ലാപ്പിയറിന്റെയും ലാറി കോളിൻസിന്റെയും അതേപേരിലുള്ള പ്രശസ്തകൃതിയുടെ ചലച്ചിത്ത്ര പുനരാഖ്യാനമാണ്.[1]
ആദ്യകാലം
[തിരുത്തുക]നെയ്റോബിയിലാണ് ഛദ്ദയുടെ ജനനം. പഞ്ചാബിൽ നിന്ന് കെനിയയിലേക്ക് കുടിയേറിയവരായിരുന്നു അവരുടെ മാതാപിതാക്കൾ. ഗുരീന്ദറിനു രണ്ട് വയസുള്ളപ്പോൾ കുടൂംബം ബ്രിട്ടനിലേക്ക് മാറിതാമസിച്ചു. ലണ്ടൻ കോളജ് ഒഫ് പ്രിന്റിങ്ങിൽ നിന്ന് ബിരുദം നേടിയ ശേഷം ബി.ബി.സി റേഡിയോയിൽ റിപ്പോർട്ടർ ആയാണ്ഗുരീന്ദർ ഛദ്ദ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷൻ രംഗത്തേക്ക് ചുവടുമാറ്റിയ അവർ ബി.ബി.സിക്കും ചാനൽ ഫോറിനും വേണ്ടി നിരവധി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ഒരുക്കി.
സിനിമാ കരിയർ
[തിരുത്തുക]അവരുടെ ആദ്യ ചലച്ചിത്രം ഭാജി ഓൺ ദ ബീച്ച് തന്നെ വലിയ പ്രേക്ഷകശ്രദ്ധയും,നിരവധി പുരസ്കാരങ്ങളും നേടിയെടുത്തു.മികച്ച ബ്രിട്ടീഷ് സിനിമയ്ക്കായുള്ള ബാഫ്റ്റ പുരസ്കാരത്തിനും ആ ചിത്രം നാമനിദേഷം ചെയ്യപ്പെട്ടു. വാട്ട്സ് കുക്കിംഗ് 2000ത്തിലെ സൺ ഡാൻസ് ചലച്ചിത്രമേളയിലെ ഉദ്ഘാടനചിത്രമായിരുന്നു. ന്യുയോർക്ക് ഫിലിം കരിട്ടിക്കിന്റെ പ്രേക്ഷകപുരസ്കാരം , ലണ്ടൻ ഫിലിംക്രിട്ടിക്കിന്റെ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം എന്നിവ ആ ചിത്രം നേടി.2002ൽ പുറത്തിറങ്ങിയ ബെൻഡ് ഇട്ട് ലൈക്ക് ബെക്കാം കാഴ്ച്ച്ക്കാരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുത്തു.