ഹലോ
ഹലോ | |
---|---|
സംവിധാനം | റാഫി മെക്കാർട്ടിൻ |
നിർമ്മാണം | ജോയ് തോമസ് ശക്തികുളങ്ങര |
രചന | റാഫി മെക്കാർട്ടിൻ |
അഭിനേതാക്കൾ | മോഹൻലാൽ പാർവതി മിൽട്ടൻ |
സംഗീതം | അലക്സ് പോൾ |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | ഡോൺ മാക്സ് |
സ്റ്റുഡിയോ | ജിതിൻ ആർട്ട്സ് |
വിതരണം | മരക്കാർ റിലീസ് |
റിലീസിങ് തീയതി | 5 ജൂലൈ 2007 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹3.5 കോടി |
സമയദൈർഘ്യം | 145 മിനിട്ടുകൾ |
ആകെ | ₹14.56 കോടി |
റാഫി മെക്കാർട്ടിൻ ജോഡി തിരക്കഥയും സംവിധാനവും നിർവഹിച്ച് 2007 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹലോ. മോഹൻലാൽ, പാർവതി മിൽട്ടൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, ഗണേഷ് കുമാർ, മധു തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. നായികാകഥാപാത്രത്തിനായി ജ്യോതികയെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ആ കഥാപാത്രം പാർവതി മിൽട്ടന് നൽകുകയായിരുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ - അഡ്വ. ശിവരാമൻ
- പാർവതി മിൽട്ടൻ - പാർവതി
- മധു - ബഡാ സാഹിബ്
- ജഗതി ശ്രീകുമാർ - ചാണ്ടി
- സിദ്ദിഖ് - മഹേഷ് ഭായ്
- ഗണേഷ് കുമാർ - സുധീഷ് നമ്പ്യാർ
- ജനാർദ്ദനൻ - അഡ്വ. നമ്പ്യാർ
- ജഗദീഷ് - അഡ്വ. ജേക്കബ് തോമസ്
- സ്ഫടികം ജോർജ്ജ് - വടക്കാഞ്ചേരി വക്കച്ചൻ (വെടക്ക് വക്കൻ)
- ഭീമൻ രഘു - ബത്തേരി ബാബു (കൊലകൊല്ലി)
- മോഹൻ രാജ് - പട്ടാമ്പി രവി (ചട്ടമ്പി രവി)
- സലീം കുമാർ - ചിദംബരം
- അശോകൻ - സെബാസ്റ്റ്യൻ
- സംവൃത സുനിൽ - പ്രിയ
- കുണ്ടറ ജോണി
സ്വീകരണം
[തിരുത്തുക]56 പ്രദർശന ശാലകളിൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം വൻവിജയമായിരുന്നു.[1] 2007 ലെ ഏറ്റവും മികച്ച വിജയം നേടിയ പത്ത് ചിത്രങ്ങളിലൊന്നായി ഈ ചലച്ചിത്രത്തെ ഇന്ത്യാഗ്ലിറ്റ്സും (Indiaglitz) വൺഇന്ത്യയും (Oneindia) തിരഞ്ഞെടുത്തു.[2][3]
മറ്റു ഭാഷകളിൽ
[തിരുത്തുക]തെലുങ്കിൽ രാജശേഖർ അഭിനയിച്ച് നാ സ്റ്റൈൽ വേറു എന്ന പേരിലും കന്നഡയിൽ ജഗ്ഗേഷ് അഭിനയിച്ച് മഞ്ജുനാഥ BA LLB എന്ന പേരിലും ഈ ചിത്രം പുനർനിർമ്മിച്ചു.
ഗാനങ്ങൾ
[തിരുത്തുക]അലക്സ് പോളാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. വയലാർ ശരത്ചന്ദ്രവർമ്മയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.
നമ്പർ | ഗാനം | ഗായകർ | ദൈർഘ്യം |
---|---|---|---|
1 | മഴവില്ലിൻ | അഫ്സൽ, മഞ്ജരി, സംഗീത പ്രഭു | 4:18 |
2 | കടുകിട്ട് | എം. ജി. ശ്രീകുമാർ, സംഗീത പ്രഭു | 4:55 |
3 | ഹലോ ഹലോ | വിധു പ്രതാപ്, ശ്വേത മോഹൻ | 3:53 |
4 | ചെല്ലത്താമരേ | കെ. എസ്. ചിത്ര, സംഗീത പ്രഭു | 4.36 |
5 | ഭജൻ | മഞ്ജരി, അഖില, ആൻഡ്രിയ | 1:06 |
6 | കടുകിട്ട് | കൊച്ചിൻ ഇബ്രാഹിം, സംഗീത പ്രഭു | 4:55 |
7 | ഹലോ ഹലോ | ശ്വേത മോഹൻ | 3:53 |
അവലംബം
[തിരുത്തുക]- ↑ http://sify.com/movies/malayalam/fullstory.php?id=14488750&cid=2362
- ↑ Top Ten Hits Of 2007
- ↑ "Malayalam Top Ten: Year of failures". Archived from the original on 2012-07-16. Retrieved 2013-11-30.