Jump to content

ഹാരി ബെലാഫൊണ്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harry Belafonte എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാരി ബെലാഫൊണ്ടെ
ഹാരി ബെലഫൊണ്ടെ, 1983-ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഹാരൊൾഡ് ജോർജ് ബെലഫോണെ ജൂനിയർ.
തൊഴിൽ(കൾ)അഭിനേതാവ്, പ്രവർത്തകൻ, പാട്ടുകാരൻ
വർഷങ്ങളായി സജീവം1949–2007
ലേബലുകൾആർസിഎ വിക്ടർ
സിബിഎസ്
ഇഎംഐ
ഐലൻഡ്

ഹാരോൾഡ് ജോർജ് "ഹാരി" ബെലഫൊണ്ടെ ജൂനിയർ (ജനന നാമത്തിൽ ബെലഫോണെ എന്നായിരുന്നു) അമേരിക്കയിലെ പ്രശസ്തനായ സംഗീതജ്ഞനും, പാട്ടുകാരനും, അഭിനേതാവും പൊതു പ്രവർത്തകനുമാണ്. 1927 മാർച്ച് ഒന്നാം തീയതി ന്യൂയോർക്ക് നഗരത്തിൽ ജനിച്ച ഇദ്ദേഹത്തെ അൻപതുകളിൽ കരീബിയൻ സംഗീതത്തിനെ രാജ്യാതിർത്തികൾക്കപ്പുറം പ്രശസ്തമാക്കാൻ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് "കലിപ്സോ സംഗീതത്തിന്റെ രാജാവ്" (ദ കിങ് ഒഫ് കലിപ്സോ) എന്നും വിളിക്കപ്പെടുന്നു. സിവിൽ, മനുഷ്യാവകാശ കാര്യങ്ങളുടെ ആജീവനാന്ത വക്താവായിരുന്നു ഹാരി. ജോർജ്ജ് ഡബ്ല്യു ബുഷ് ഭരണത്തികൂടത്തിന്റെ നയങ്ങളെ നിശിതമായി വിമർശിച്ച ഹാരിക്ക് തന്റെ കലാജീവിതത്തിൽ തെക്കൻ അമേരിക്കൻ ഐക്യനാടുകളിൽ വർണ്ണവിവേചനം നേരിടേണ്ടി വന്നു. അക്കാരണത്താൽ 1954 മുതൽ 61 വരെ അദ്ദേഹം തെക്കൻ അമേരിക്കൻ ഐക്യനാടുകളിൽ പരിപാടികൾ അവതിരിപ്പിക്കുന്നതിൽ നിന്നു വിട്ടുനിന്നു. ബനാന ബോട്ട് സോങ്ങ്, ജമ്പ് ഇൻ ദ ലൈൻ തുടങ്ങിയ പ്രശസ്തഗാനങ്ങൾ പാടിയ ഇദ്ദേഹത്തിന് മൂന്ന് ഗ്രാമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഹാരി_ബെലാഫൊണ്ടെ&oldid=4023439" എന്ന താളിൽനിന്ന് ശേഖരിച്ചത്