ഹോക്കിങ് വികിരണം
ദൃശ്യരൂപം
(Hawking radiation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്വാണ്ടം പ്രഭാവം മൂലം ഒരു തമോദ്വാരം പുറപ്പെടുവിക്കുന്ന ബ്ലാക്ക് ബോഡി വർണ്ണശ്രേണിയിലെ താപവികിരണങ്ങളാണ് ഹോക്കിങ് വികിരണം (അഥവാ ബെക്കെൻസ്റ്റീൻ-ഹോക്കിങ് വികിരണം). ഭൌതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങ് 1974-ൽ ഇതിന്റെ നിലനില്പിനെപ്പറ്റി തെളിവ് നൽകുകയുണ്ടായി. കുറച്ച് കാലങ്ങൾക്ക് ശേഷം ജേക്കബ് ബെക്കെൻസ്റ്റീൻ എന്ന ഭൌതികശാസ്ത്രജ്ഞൻ തമോദ്വാരങ്ങൾക്ക് തിട്ടപ്പെടുത്താവുന്ന പൂജ്യമല്ലാത്ത ഊഷ്മാവും എൻറ്റ്രോപ്പിയും ഉണ്ടാവുമെന്ന് പ്രവചിച്ചു. ഈ രണ്ട് ശാസ്ത്രജ്ഞരേയും മാനിച്ചാണ് ഇതിന് ഈ പേര് നൽകിയത്.