ഹെലെന ദ്വീപ് (നുനാവട്)
ദൃശ്യരൂപം
(Helena Island (Nunavut) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Geography | |
---|---|
Location | Northern Canada |
Coordinates | 76°40′N 101°00′W / 76.667°N 101.000°W |
Archipelago | Queen Elizabeth Islands Canadian Arctic Archipelago |
Area | 327 കി.m2 (126 ച മൈ) |
Length | 41 km (25.5 mi) |
Width | 13 km (8.1 mi) |
Administration | |
Canada | |
Territory | Nunavut |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |
ഹെലെന ദ്വീപ് കാനഡയിലെ നൂനാവട്ടിലെ ക്വിക്കിഖ്ട്ടാലുക് മേഖലയിലെ ഒരു ജനവാസമില്ലാത്തതും കനേഡിയൻ ആർട്ടിക്ക് ദ്വീപസമൂഹങ്ങളിൽ ഉൾപ്പെട്ടതുമായ ഒരു ദ്വീപാണ്. ബാത്തസ്റ്റ് ദ്വീപിന്റെ വടക്കേ തീരത്തിനു അരികിലായി സർ വില്ല്യം പാർക്കർ കടലിടുക്കിനാൽ വേർതിരിക്കപ്പെട്ട് ഇതു സ്ഥിതിചെയ്യുന്നു. ഇതിന്റെ പടിഞ്ഞാറൻ തീരത്തുനിന്ന് അകലെയായി സെയ്മൂർ ദ്വീപ് നിലനിൽക്കുന്നു. 76°39'N 101°04'W, അക്ഷാംശ രേഖാംശങ്ങളിലായി സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്റെ വിസ്തീർണ്ണം 327 ചതുരശ്രകിലോമീറ്ററാണ് (126 ചതുരശ്ര മൈൽ). വടക്കുഭാഗത്ത് ഡെവെറ്യൂക്സ് പോയിന്റ്, പടിഞ്ഞാറ് നോയൽ പോയിന്റ്, തെക്ക് കേപ് റോബർട്ട് സ്മാർട്ട് എന്നിവയാണ് ഈ ദ്വീപിന്റെ പ്രധാന പ്രധാന അതിരടയാളങ്ങൾ.[1]
അവലംബം
[തിരുത്തുക]- ↑ "NU Site 4 – Seymour Island". pwgsc.gc.ca. p. 45. Retrieved 25 August 2010.