Jump to content

ഹെസ്റ്റിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hestia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെസ്റ്റിയ
Goddess of the hearth, home, domesticity, family, and the state
നിവാസംDelphi or Mount Olympus
ഗ്രഹം46 Hestia, 4 Vesta
പ്രതീകംThe hearth and its fire
മാതാപിതാക്കൾCronus and Rhea
സഹോദരങ്ങൾDemeter, Hera, Hades, Poseidon, Zeus, Chiron
Vesta

ഗ്രീക്ക് ഐതിഹ്യത്തിലെ അടുപ്പിന്റെയും കുടുംബങ്ങളുടെയും ദേവതയാണ് ഹെസ്റ്റിയ. ഗ്രീക്ക് മിത്തോളജി അനുസരിച്ച്,ക്രോണസിന്റെയും റിയയുടെയും പുത്രിയാണ്.[1] വീടുകളിൽനടത്തുന്ന പൂജകളിൽ ആദ്യ അർപ്പിതം ഹെസ്റ്റിയക്കാണ് നിവേദിച്ചിരുന്നത്. പ്രൈറ്റാനെമുകളുടെ അടുപ്പുകൾ ഹെസ്റ്റിയയുടെ ക്ഷേത്രമായി പ്രവർത്തിച്ചു. പുതിയ കോളനികൾ സ്ഥാപിക്കുമ്പോൾ മാതൃ നഗരത്തിലെ പൊതു അടുപ്പിൽ നിന്ന് പുതിയ സ്ഥലത്തേക്ക് തീ കൊണ്ടുപോയിരുന്നു. റോമൻ ഐതിഹ്യത്തിലെ വെസ്റ്റ, ഹെസ്റ്റിയയുമായി ബന്ധപ്പെട്ട ദേവതയാണ്. ഗ്രീക്ക്-റോമൻ ഭവനങ്ങളിലെ അടുപ്പുകൾ ഒരിക്കലും അണച്ചിരുന്നില്ല. അണക്കുകയാണെങ്കിൽത്തന്നെ, അത് ആചാരപരമായി വിവിധ ചടങ്ങുകളോടെയാണ് ചെയ്യുന്നത്. ശുദ്ധീകരണത്തിന്റെയും പുനരുദ്ധാനത്തിന്റെയും ക്രീയകൾക്കുശേഷം അടുപ്പ് വീണ്ടും കത്തിക്കുകയും ചെയ്യും.

അവലംബം

[തിരുത്തുക]
  1. Graves, Robert (1960). "The Palace of Olympus". Greek Gods and Heroes.
"https://ml.wikipedia.org/w/index.php?title=ഹെസ്റ്റിയ&oldid=3778294" എന്ന താളിൽനിന്ന് ശേഖരിച്ചത്