Jump to content

വുഹാൻ നഗരത്തിന്റെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(History of Wuhan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയിലെ ഹുബെ പ്രവിശ്യയുടെ തലസ്ഥാന നഗരമായ വുഹാൻ നഗരത്തിന് 3,500 വർഷത്തിലേറെ പഴക്കമുള്ള ചരിത്രമുണ്ട്. എർലിഗാംഗ് സംസ്കാരവുമായി‍‍ ബന്ധപ്പെട്ട പാൻ‌ലോങ്‌ചെംഗ് കാലഘട്ടത്തിലെ പുരാവസ്തു പ്രദേശത്തുനിന്ന് ആരംഭിക്കുമ്പോൾ, ഈ പ്രദേശം ഷാങ് രാജവംശം ഭരിക്കുമ്പോഴുള്ള സംസ്ഥാനത്തിന്റേയും, ചു സംസ്ഥാനത്തിന്റേയും ഭാഗമായിരുന്നു. യാങ്‌സി നദിയുടെ മധ്യഭാഗത്തുള്ള ഒരു പ്രധാന തുറമുഖമായി ഈ പ്രദേശം പരിണമിച്ചു, 1926 ൽ ഹന്യാങ്, ഹാൻ‌കൗ, വുചാങ് എന്നീ നഗരങ്ങൾ ഒന്നിച്ച് വുഹാൻ നഗരമായി. 1927 മുതൽ 1937 വരെ ചെറിയകാലത്തേക്ക് വുഹാൻ ചൈനയുടെ തലസ്ഥാന നഗരമായി സേവനമനുഷ്ഠിച്ചു. ഒരു പ്രധാന ഗതാഗത കേന്ദ്രമെന്ന നില കാരണം ആധുനിക വുഹാൻ 'ചൈനയുടെ പൊതുവഴി ' (九 省 通衢) എന്നറിയപ്പെടുന്നു. ഡസൻ കണക്കിന് റെയിൽ‌വേകളും റോഡുകളും എക്സ്പ്രസ് ഹൈവേകളും നഗരത്തിലൂടെ കടന്നുപോകുകയും മറ്റ് പ്രധാന നഗരങ്ങളുമായി വുഹാനെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.