Jump to content

ഹൊക്കൈഡൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hokkaidō എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൊക്കൈഡൊ
Geography
LocationBoundary between northwestern Pacific Ocean, Sea of Japan, and Sea of Okhotsk
Coordinates43°N 142°E / 43°N 142°E / 43; 142
ArchipelagoJapanese archipelago
Administration
Japan
Demographics
Populationapprox. 5,600,000

ജപ്പാനിലെ എറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് ഹൊക്കൈഡൊ (北海道 Hokkaidō?, [hokkaidoː]) "ഉത്തര കടൽ വിഭാഗം" എന്ന് വാച്യാർത്ഥം. നേരത്തെ ഇസൊ, എസൊ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ജപാനിലെ 47 പ്രിഫെക്ച്ചറുകളിൽ ഏറ്റവും വലുതും ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്നതുമായ ഈ ദ്വീപ് ഹോൺഷുവുമായി സൈകെൻ ടണൽ എന്ന സമുദ്രത്തിനടിയിലുള്ള റെയിൽവേ തുരങ്കത്തിനാൽ ബന്ധിപ്പിച്ചിരിക്കുന്നു . ത്സുഗാരു കടലിടുക്ക് ഹോൺഷു ദ്വീപിനെ ഹൊക്കൈഡൊ ദ്വീപിൽനിന്നും വേർതിരിക്കുന്നു [1]

ലോകത്തിലെ ഏറ്റവും വലിയ 21-ആമത്തെ ദ്വീപായ ഇതിന്റെ വിസ്തീർണ്ണം 83,453.57 ച.കി.മീറ്ററും (32,221.60 ച.മൈൽ) ജനസംഖ്യ 5,507,456 (2010 ഒക്ടോബർ 1) ആകുന്നു. ഏറ്റവും വലിയ നഗരവും ഈ പ്രിഫെക്ച്ചറിന്റെ തലസ്ഥാന നഗരവുമാണ് സപ്പോറോ( Sapporo ജനസംഖ്യ 1,890,561)

ചരിത്രം

[തിരുത്തുക]
Map of Hokkaido

അയ്നു,[2] നിവ്ഖ്, ഒറോക് എന്നീ ജനവിഭാഗങ്ങൾ ആയിരുന്നു ഈ ദ്വീപിൽ ആദ്യകാലങ്ങളിൽ നിവസിച്ചിരുന്നത്.[3] ഇന്ന് ലഭ്യമായ ഹൊക്കൈഡൊയെപ്പറ്റിയുള്ള പരാമർശമുള്ള ഏറ്റവും പുരാതനമായ ഗ്രന്ഥം, 720 എ.ഡിയിൽ എഴുതപ്പെട്ട നിഹോൺ ഷോകി എന്ന ഗ്രന്ഥമാണ്.


ഭൂമിശാസ്ത്രം

[തിരുത്തുക]
Sōunkyō, a gorge in the Daisetsu-zan Volcanic Area.
Satellite image of Hokkaido
The Oyashio Current colliding with the Kuroshio Current off the coast of Hokkaido. When two currents collide, they create eddies. Phytoplankton growing in the surface waters become concentrated along the boundaries of these eddies, tracing out the motions of the water.

ജപ്പാന്റെ വടക്കേയറ്റത്തായി റഷ്യക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഹൊക്കൈഡോ ദ്വീപ് ജപാൻ കടൽ, ഔഖോസ്റ്റ്ക്[əuˈkɔtsk] 鄂霍次克海, ശാന്തസമുദ്രം എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്നു. ദ്വീപിന്റെ മധ്യഭാഗത്തായി പർവതങ്ങളും അഗ്നിപർവ്വതപീഠഭൂമികളും സ്ഥിതിചെയ്യുന്നു. പ്രധാന നഗരങ്ങൾ സപ്പോറോ, അശാഹികാവ എന്നിവയുമാണ്. ഹൊക്കൈഡോ തുറമുഖം ഹോൺഷു ദ്വീപിനെ അഭിമുഖീകരിച്ചാണ് സ്ഥിതിചെയ്യുന്നത്.

ഹൊക്കൈഡോ പ്രിഫെക്ച്ചറിൽ റിഷ്രി, ഒകുഷിരി, റെബൻ എന്നീ ദ്വീപുകളും ഉൾപ്പെടുന്നു.

ജപാനിലെ മറ്റു പല പ്രദേശങ്ങളേപ്പോലെ ഭൂകമ്പസാധ്യത കൂടിയ സ്ഥലമാണിത്. താഴെപ്പറയുന്ന അഗ്നിപർവ്വതങ്ങൾ സജീവമായി കണാക്കാക്കപ്പെടുന്നു ( 1850-നു ശേഷം ഒരു പ്രാവശ്യമെങ്കിലും പൊട്ടിത്തെറിച്ചവ).

1993-ൽ റിച്ചർ മാനകത്തിൽ 7.7 രേഖപ്പെടുത്തിയ ഭൂകമ്പം സുനാമിക്ക് കാരണമാവുകയും ഓകുഷിരിയിൽ 202 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. 26 സെപ്തംബർ 2003-ന് റിച്ചർ മാനകത്തിൽ 8.3 രേഖപ്പെടുത്തിയ ഭൂകമ്പവും ഇവിടെ ഉണ്ടായി.

കാലാവസ്ഥ

[തിരുത്തുക]

താരതമ്യേന തണുത്ത വേനൽക്കാലവും ഹിമപാതമുണ്ടാവാറുള്ള ശൈത്യകാലവും ഇവിടെ അനുഭവപ്പെടുന്നു (കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് Dfb). ആഗസ്തിലെ ശരാശരി താപനില 17 - 22 °C, ജനുവരിയിലെ ശരാശരി താപനില −12 to −4 °C എന്നിങ്ങനെയാണ്. സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരം, സമുദ്രത്തിൽനിന്നുമുള്ള അകലം എന്നിവയനുസരിച്ച് താപനിലയിൽ വ്യത്യാസമുണ്ടാവുമെങ്കിലും ഈ ദ്വീപിന്റെ പടിഞ്ഞാറുവശത്ത് കിഴക്കുവശത്തെ പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന ചൂട് കൂടുതലാണ്. ടൈഗ പ്രദേശമായ ഹൊക്കൈഡോയുടെ വടക്ക് ഉയർന്ന തോതിലുള്ള ഹിമപാതം ഉണ്ടാവാറുണ്ട്.[4]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹൊക്കൈഡൊ&oldid=2271649" എന്ന താളിൽനിന്ന് ശേഖരിച്ചത്