മൈക്രോസോഫ്റ്റ് ഹോളോലെൻസ്
ഡെവലപ്പർ | Microsoft |
---|---|
Manufacturer | Microsoft |
ഉദ്പന്ന കുടുംബം | Windows 10 |
തരം | Mixed reality augmented reality head-mounted display smartglasses |
Generation | 2 |
പുറത്തിറക്കിയ തിയതി |
(Development Edition 2) announced May 2, 2019
|
ആദ്യത്തെ വില | $3,000[1] $5,000 (Commercial Suite) |
ഓപ്പറേറ്റിംഗ് സിസ്റ്റം | Windows Mixed Reality |
സി.പി.യു | Intel 32-bit (1GHz) |
സ്റ്റോറേജ് കപ്പാസിറ്റി | 64 GB (flash memory) |
മെമ്മറി | |
ഡിസ്‌പ്ലേ | 2.3 megapixel widescreen head-mounted display |
ഇൻപുട് |
|
കണ്ട്രോളർ ഇൻപുട് | Gestural commands via sensors and HPU |
ക്യാമറ | 2.4 MP |
ടച്ച് പാഡ് | Side Panel |
കണക്ടിവിറ്റി | |
ഭാരം | 579 g (1.28 lb) |
പിന്നീട് വന്നത് | HoloLens 2 |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്തതും നിർമ്മിച്ചതുമായ ഒരു ജോഡി മിക്സഡ് റിയാലിറ്റി സ്മാർട്ട് ഗ്ലാസുകളാണ് മൈക്രോസോഫ്റ്റ് ഹോളോ ലെൻസ്, പ്രോജക്റ്റ് ബരാബൂ എന്നാണ് ഇത് അറിയപ്പെടുന്നത്. വിൻഡോസ് 10 കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കീഴിൽ വിൻഡോസ് മിക്സ്ഡ് റിയാലിറ്റി പ്ലാറ്റ്ഫോം പ്രവർത്തിക്കുന്ന ആദ്യത്തെ ഹെഡ്-മൗണ്ടഡ് ഡിസ്പ്ലേയാണ് ഹോളോ ലെൻസ്. ഹോളോ ലെൻസിൽ ഉപയോഗിക്കുന്ന ട്രാക്കിംഗ് സാങ്കേതികവിദ്യ 2010 ൽ അവതരിപ്പിച്ച മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സ് ഗെയിമിംഗ് കൺസോളിനുള്ള ആഡ്-ഓൺ ആയ കിനെറ്റിൽ അതിന്റെ മുൻരൂപം കണ്ടെത്താൻ കഴിയും.[2]ഹോളോ ലെൻസിന്റെ പ്രീ-പ്രൊഡക്ഷൻ പതിപ്പ്, ഡവലപ്മെന്റ് പതിപ്പ്, എന്നിവ മാർച്ച് 30, 2016 ന് ഇറക്കി, ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെയും കാനഡയിലെയും ഡവലപ്പർമാർക്ക് 3000 ഡോളർ വിലയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്നു.[3][4]ഹോളോ ലെൻസിലെ ആശയത്തെയും ഹാർഡ്‌വെയറിനെയും അടിസ്ഥാനമാക്കി മൈക്രോസോഫ്റ്റുമായി സഹകരിച്ച് സാംസങും അസൂസും മൈക്രോസോഫ്റ്റിന് സ്വന്തമായി ഒരു മിക്സഡ്-റിയാലിറ്റി ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്നു.[5][6]2016 ഒക്ടോബർ 12 ന് മൈക്രോസോഫ്റ്റ് ഹോളോ ലെൻസിന്റെ ആഗോള തലത്തിൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ഓസ്‌ട്രേലിയ, അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, ന്യൂസിലാന്റ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ പ്രീഓർഡറിനായി ഹോളോ ലെൻസ് ലഭ്യമാകുമെന്ന് പരസ്യപ്പെടുത്തുകയും ചെയ്തു.[7]ബിറ്റ്‌ലോക്കർ സുരക്ഷ പോലുള്ള എന്റർപ്രൈസ് സവിശേഷതകളുള്ള ഒരു വാണിജ്യ സ്യൂട്ടും (വിൻഡോസിന്റെ പ്രോ പതിപ്പിന് സമാനമാണ്) ഉണ്ട്. മെയ് 2017 വരെ ഈ സ്യൂട്ട് 5,000 ഡോളറിനാണ് വിറ്റഴിച്ചത്.[8]ക്ലയന്റുകൾക്ക് മുഴുവൻ നിക്ഷേപം നടത്താതെ തന്നെ ഹോളോലെൻസ് വാടകയ്ക്ക് കൊടുക്കുവാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. ഹോളോലൻസ് വാടകയ്ക്ക് നൽകുന്നതിന് മൈക്രോസോഫ്റ്റ് അബ്കോമന്റ്സ് എന്ന കമ്പനിയുമായെ പങ്കാളിയാക്കി.[9]
2019 ഫെബ്രുവരി 24 ന് സ്പെയിനിലെ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഹോളോ ലെൻസ് 2 പ്രഖ്യാപിച്ചു,[10] പ്രീഓഡർ ചെയ്താൽ 3500 ഡോളറിന് ലഭ്യമാണ്.[11][12]
വിവരണം
[തിരുത്തുക]ക്രമീകരിക്കാവുന്ന, കുഷ്യൻ ഉള്ള അകത്തെ ഹെഡ്‌ബാൻഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഹെഡ്-മൗണ്ടഡ് ഡിസ്പ്ലേ യൂണിറ്റാണ് ഹോളോലെൻസ്, അത് ഹോളോലെൻസിനെ മുകളിലേക്കും താഴേക്കും അതുപോലെ മുന്നോട്ടും പിന്നോട്ടും ചരിക്കാൻ കഴിയും.[13]ഈ യൂണിറ്റ് ധരിക്കുന്നതിന്, ഉപയോക്താവ് അവരുടെ തലയിൽ ഹോളോലെൻസ് ഘടിപ്പിക്കുന്നു, ഹെഡ്‌ബാൻഡിന്റെ പിൻഭാഗത്ത് ഒരു അഡ്ജസ്റ്റ്‌മെന്റ് വീൽ ഉപയോഗിച്ച് ക്രൗണിന് ചുറ്റും സുരക്ഷിതമാക്കുന്നു,[14] സൗകര്യത്തിനായി വിസർ ചരിക്കുന്നതിന് മുമ്പ് കണ്ണുകളുടെ മുൻഭാഗത്തേക്ക് യൂണിറ്റിന്റെ ഭാരം തുല്യമാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു[13] . യൂണിറ്റിന്റെ മുൻവശത്ത് പ്രോസസ്സറുകൾ, ക്യാമറകൾ, പ്രൊജക്ഷൻ ലെൻസുകൾ എന്നിവയുൾപ്പെടെ നിരവധി സെൻസറുകളും അനുബന്ധ ഹാർഡ്‌വെയറുകളും ഉണ്ട്. വൈസറിന് നിറം നൽകിയിരിക്കുന്നു;[15] വൈസറിൽ ഒരു ജോടി സുതാര്യമായ കോമ്പിനർ ലെൻസുകൾ ഘടിപ്പിച്ചിരിക്കുന്നു, അതിൽ പ്രൊജക്റ്റ് ചെയ്ത ചിത്രങ്ങൾ താഴത്തെ പകുതിയിൽ പ്രദർശിപ്പിക്കും. ഹോളോലെൻസ് ഇന്റർപപ്പില്ലറി ഡിസ്റ്റൻസ്(IPD)അല്ലെങ്കിൽ ഉപയോക്താവിന്റെ കാഴ്ചയിലേക്ക് കാലിബ്രേറ്റ് ചെയ്തിരിക്കണം.[16][17]
വശത്തിന്റെ താഴത്തെ അരികുകളിൽ, ഉപയോക്താവിന്റെ ചെവിക്ക് സമീപം, ഒരു ജോടി ചെറുതും ചുവന്നതുമായ 3ഡി ഓഡിയോ സ്പീക്കറുകൾ ഉണ്ട്. സാധാരണ ശബ്ദ സംവിധാനങ്ങൾക്കെതിരെ മത്സരിക്കുന്ന സ്പീക്കറുകൾ ബാഹ്യ ശബ്ദങ്ങളെ തടസ്സപ്പെടുത്തുന്നില്ല, മാത്രമല്ല പരിസ്ഥിതിയോടൊപ്പം തന്നെ വെർച്വൽ ശബ്ദങ്ങൾ കേൾക്കാൻ ഉപയോക്താവിനെ അനുവദിക്കുന്നു.[14]തലയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ ഫംഗ്‌ഷനുകൾ ഉപയോഗിച്ച്, ഹോളോലെൻസ് ബൈനറൽ ഓഡിയോ ജനറേറ്റുചെയ്യുന്നു, ഇതിന് സ്പേഷ്യൽ ഇഫക്റ്റുകൾ അനുകരിക്കാനാകും; അതായത്, ഉപയോക്താവിന്, വെർച്വൽ പിൻപോയിന്റിൽ നിന്നോ ലൊക്കേഷനിൽ നിന്നോ വരുന്നതുപോലെ, ഒരു ശബ്‌ദം മനസ്സിലാക്കാനും കണ്ടെത്താനും കഴിയും.[18]
മുകളിലെ അറ്റത്ത് രണ്ട് ജോഡി ബട്ടണുകൾ ഉണ്ട്: ഇടത് ചെവിക്ക് മുകളിൽ ബ്രൈറ്റ്നസ്സ് ബട്ടണുകൾ ഉണ്ട്, വലതു ചെവിക്ക് മുകളിൽ വോളിയം ബട്ടണുകളും സ്ഥിതിചെയ്യുന്നു.[19] തൊട്ടടുത്തുള്ള ബട്ടണുകൾ വ്യത്യസ്ത ആകൃതിയിലാണ്-ഒരു കോൺകേവ്, ഒരു കോൺവെക്സ്-അതുവഴി ഉപയോക്താവിന് അവയെ സ്പർശനത്തിലൂടെ വേർതിരിച്ചറിയാൻ കഴിയും.[13]
ഇടത് കൈയുടെ അറ്റത്ത് ഒരു പവർ ബട്ടണും, ചെറിയ വ്യക്തിഗത എൽഇഡി(LED)നോഡുകൾ, സിസ്റ്റം സ്റ്റാറ്റസ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു, അതുപോലെ തന്നെ പവർ മാനേജ്‌മെന്റിനും, ബാറ്ററി ലെവലും പവർ/സ്റ്റാൻഡ്‌ബൈ മോഡും സൂചിപ്പിക്കുന്നു.[13] യുഎസ്ബി 2.0(USB 2.0)മൈക്രോ-ബി റെസ്പെറ്റക്കിൾ താഴെയുള്ള എഡ്ജിൽ സ്ഥിതിചെയ്യുന്നു.[14]വലതു കൈയുടെ താഴത്തെ അറ്റത്ത് 3.5 എംഎം ഓഡിയോ ജാക്ക് സ്ഥിതിചെയ്യുന്നു.[4][14]
ഹാർഡ്‌വെയർ
[തിരുത്തുക]ഹോളോലെൻസിൽ ഒരു ഇനർഷ്യൽ മെഷർമെന്റ് യൂണിറ്റ് (IMU) (ഒരു ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഒരു മാഗ്നെറ്റോമീറ്റർ എന്നിവ ഉൾപ്പെടുന്നു)[20]നാല് "പരിസ്ഥിതി മനസ്സിലാക്കൽ" സെൻസറുകൾ (ഓരോ വശത്തും രണ്ട്), 120°×120° ഉള്ള ഊർജ്ജ-കാര്യക്ഷമമായ ഡെപ്ത് ക്യാമറ വ്യൂ ആംഗിൾ,[21] 2.4-മെഗാപിക്സൽ ഫോട്ടോഗ്രാഫിക് വീഡിയോ ക്യാമറ, നാല് മൈക്രോഫോൺ അറേ, ഒരു ആംബിയന്റ് ലൈറ്റ് സെൻസർ മുതലയാവയും ഉൾപ്പെടുന്നു.[4][22]
അവലംബം
[തിരുത്തുക]- ↑ Pandher, Gurmeet Singh (March 2, 2016). "Microsoft HoloLens Preorders: Price, Specs Of The Augmented Reality Headset". The Bitbag. Archived from the original on March 4, 2016. Retrieved April 1, 2016.
- ↑ Mcbride, Sarah (May 23, 2016). "With HoloLens, Microsoft aims to avoid Google's mistakes". Reuters. Retrieved May 23, 2016.
- ↑ Shaban, Hamza (September 2, 2014). "Microsoft announces Windows Holographic with HoloLens headset". The Verge. Retrieved January 21, 2015.
- ↑ 4.0 4.1 4.2 "Introducing the Microsoft HoloLens Development Edition". Microsoft. Retrieved October 7, 2015.
We will work to get devices out as quickly as possible. As soon as additional devices are available, more accepted applicants will be invited to purchase.
- ↑ Kim Yoo-chul (May 13, 2015). "Samsung seeks partnership with Microsoft for hololens". The Korea Times. Retrieved December 7, 2015.
- ↑ Tibken, Shara (October 19, 2015). "Asus mulls HoloLens augmented-reality glasses of its own". Wearable Tech. CNET. Retrieved December 7, 2015.
- ↑ "Microsoft announces global expansion for HoloLens". Microsoft News Centre Australia (in അമേരിക്കൻ ഇംഗ്ലീഷ്). October 12, 2016. Retrieved October 16, 2016.
- ↑ "Buy Microsoft HoloLens Commercial Suite - Microsoft Store". Microsoft Store (in ഇംഗ്ലീഷ്). Retrieved 2017-05-05.
- ↑ Lucas, Matney (14 February 2018). "Microsoft's HoloLens is now available to rent". Techcrunch.
- ↑ "Microsoft's new $3,500 HoloLens 2 headset means business". cnn.com. February 24, 2019. Retrieved February 25, 2019.
- ↑ "HoloLens 2 pricing and preorder". Microsoft. 2019-02-24.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "HoloLens 2 AR announced for $3,500, available to preorder now, ships later this year". CNET. 2019-02-24.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ 13.0 13.1 13.2 13.3 Davies, Chris (May 1, 2015). "HoloLens hands-on: Building for Windows Holographic". SlashGear. Retrieved May 1, 2015.
That means very little pressure on your nose, and even if you're wearing glasses you can generally find a workable way to keep them on underneath.
- ↑ 14.0 14.1 14.2 14.3 "Microsoft Hololens hardware". Microsoft. Retrieved May 1, 2015.
- ↑ Alex Kipman, Seth Juarez (April 30, 2015). Developing for HoloLens. Microsoft. Event occurs at 00:07:15. Retrieved May 1, 2015.
HoloLens is the first—and so far—only holographic computer out there. [...] I hope that in the not-so-distant future there will be many such devices. [...] This is running Windows 10. All of the APIs for human and environment understanding are part of Windows, and this version of Windows that we put on this device—we call it Windows Holographic.
- ↑ Hachman, Mark (May 1, 2015). "Developing with HoloLens: Decent hardware chases Microsoft's lofty augmented reality ideal". PC World. Retrieved May 1, 2015.
- ↑ Hollister, Sean (January 21, 2015). "Microsoft HoloLens Hands-On: Incredible, Amazing, Prototype-y as Hell". Retrieved May 1, 2015.
One Microsoft employee [...] typed my IPD (interpupillary distance) into a connected PC. Microsoft says the final version will automatically measure the distnace [sic] between your eyes, but the prototypes don't have that feature yet.
- ↑ Microsoft HoloLens: The Science Within - Spatial Sound with Holograms. Microsoft. February 29, 2016. Retrieved March 7, 2016.
- ↑ Bright, Peter (May 1, 2015). "HoloLens: Still magical, but with the ugly taint of reality". Ars Technica. Retrieved May 2, 2015.
- ↑ Holmdahl, Todd (April 30, 2015). "BUILD 2015: A closer look at the Microsoft HoloLens hardware". Microsoft Devices Blog. Retrieved February 29, 2016.
This custom silicon efficiently processes data from the sensors, resulting in a relatively simple yet informative output that can be easily used by developers so they can focus on creating amazing experiences without having to work through complex physics calculations.
- ↑ Hempel, Jessi (January 21, 2015). "Project HoloLens: Our Exclusive Hands-On With Microsoft's Holographic Goggles". Wired. Condé Nast. Retrieved January 22, 2015.
- ↑ Microsoft HoloLens - Here are the full processor, storage and RAM specs, Windows Central, May 2, 2016