ഹൈദരാബാദ് ഹൗസ്
ഹൈദരാബാദ് ഹൗസ് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നിർമ്മാണം ആരംഭിച്ച ദിവസം | 1926 |
പദ്ധതി അവസാനിച്ച ദിവസം | 1928 |
ചിലവ് | GB£2,00,000 (equivalent to GB£Error when using {{Inflation}}: |index=UK-GDP (parameter 1) not a recognized index. million in Error: undefined index "UK-GDP" when using {{Inflation-year}}.)[1] |
ഉടമസ്ഥത | Government of India |
സാങ്കേതിക വിവരങ്ങൾ | |
തറ വിസ്തീർണ്ണം | 8.77 ഏക്കർ (3.55 ഹെ) |
Lifts/elevators | 0 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Sir Edwin Lutyens |
മറ്റ് വിവരങ്ങൾ | |
Number of rooms | 36 |
ന്യൂഡൽഹിയിൽ സ്ഥിതിചെയ്യുന്നതും ഇന്ത്യാ സർക്കാർ വിദേശരാജ്യങ്ങളിലെ ഔദ്യോഗിക അഥിതികളെ സ്വീകരിക്കുന്നതിനും കൂടിക്കാഴ്ചകൾക്കും വിരുന്നു സത്കാരത്തിനുമായി ഉപയോഗപ്പെടുത്തുന്നതുമായ ഒരു കെട്ടിട സമുച്ചയമാണ് ഹൈദരാബാദ് ഹൗസ്.[2] ഹൈദരാബാദിന്റെ അവസാനത്തെ നൈസാം ആയിരുന്ന മിർ ഉസ്മാൻ അലിഖാന്റെ വസതിയായിരുന്ന ഈ കെട്ടിടം ബ്രിട്ടിഷ് വാസ്തുശില്പി എഡ്വിൻ ലുട്യൻസ് ആണ് രൂപകല്പന ചെയ്തത്.[3][4][5]
ചരിത്രം
[തിരുത്തുക]വടക്കൻ റെയിൽവേയുടെ ഇപ്പോഴത്തെ ആസ്ഥാനവും മുമ്പ് ബറോഡ മഹാരാജാവിന്റെ ഔദ്യോഗിക വസതിയുമായിരുന്ന ബറോഡ ഹൗസിന് തൊട്ടാണ് ഹൈദരാബാദ് ഹൗസ് നിലകൊള്ളുന്നത്. 1947 ൽ ഇന്ത്യ സ്വതന്ത്രയായപ്പോൾ നൈസാമിൽ നിന്ന് ഈ കെട്ടിടം ഭാരതസർക്കാർ ഏറ്റെടുത്തു.
രൂപഭംഗി
[തിരുത്തുക]8.77 ഏക്കറിൽ സ്ഥിതിചെയ്യുന്ന ചിത്രശലഭ ആകൃതിയിലുള്ള ഹൈദരബാദ് ഹൗസ്, ഇന്തോ-സാരസൻ വാസ്തുവിദ്യയിലുള്ള ഒരു നിർമ്മിതിയാണ്. അമ്പത്തഞ്ച് കോൺ അളവിലുള്ള സമമിതിയായ(symmetrical) സ്തൂപത്തോട് കൂടിയതാണ് ഇതിന്റെ വലിയ പ്രവേശന മുറി.
അവലംബം
[തിരുത്തുക]- ↑ Inflated values automatically calculated.
- ↑ NAYAR, K.P. (18 ജൂലൈ 2011). "Ties too big for Delhi table - Space dilemma mirrors growth in Indo-US relationship". telegraphindia.com. Retrieved 13 ഡിസംബർ 2013.
- ↑ Sharma, Manoj (8 ജൂൺ 2011). "Of princes, palaces and plush points". Hindustan Times. Retrieved 29 സെപ്റ്റംബർ 2019.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 30 ഒക്ടോബർ 2020. Retrieved 15 നവംബർ 2020.
- ↑ https://www.thehindu.com/features/metroplus/stories-behind-the-royal-abodes/article8203558.ece