അരച്ചുണ്ടൻ
അരച്ചുണ്ടൻ Congaturi halfbeak | |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. limbatus
|
Binomial name | |
Hyporhamphus limbatus Valenciennes, 1847[1]
|
കേരളത്തിലെ ഓരു ജലമുള്ളിടത്തും വേമ്പനാട്ടുകായലിലും സാധാരണയായി കണ്ടുവരുന്ന ഒരു മത്സ്യമാണ് അരച്ചുണ്ടൻ(Congaturi halfbeak). (ശാസ്ത്രീയനാമം: Hyporhamphus limbatus). അരവായ്ക്കോലൻ എന്നും വിളിക്കുന്നു. നല്ല രുചിയുള്ള മത്സ്യമാണ്.
നാമകരണം
[തിരുത്തുക]1846-ൽ വാലെൻഡിനെസ് എന്ന ശാസ്ത്രജ്ഞൻ മലബാർ, ബോംബെ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് ഈ മത്സ്യത്തിനെ വർഗ്ഗീകരിച്ചത്. കീഴ്ത്താടി മാത്രം നീണ്ടത് എന്ന് അർഥമുള്ള Hyporhamphus എന്ന നാമം നൽകിയിരിക്കുന്നത്.
ശരീരപ്രകൃതി
[തിരുത്തുക]ശരീരം വളരെ നീണ്ടതും ഉരുണ്ടതുമാണ്. വാലിന്റെ അഗ്രം പതിഞ്ഞ് കാണുന്നു. മുതുകുവശം പച്ചനിറമാണ്. പർശ്വങ്ങൾക്കും പച്ച നിറമുണ്ട്.പാർശ്വത്തിന്റെ മദ്ധ്യത്തിലൂടെ ഒരു വെള്ളിവര കടന്നു പോകുന്നു. ചിറകുകൾ സുതാര്യവും വർണ്ണ രഹിതവുമാണ്. കീഴ്ചുണ്ടിന്റെ അറ്റത്തിന് ചുവപ്പുറമുണ്ട്. 35 സെന്റിമീറ്റർ വരെ നീളം വയ്ക്കുന്നു. ശരാശരി വലിപ്പം 13 സെന്റിമീറ്ററാണ്.
അവലംബം
[തിരുത്തുക]- കേരളത്തിലെ ശുദ്ധജലമത്സ്യങ്ങൾ - കേരള ജൈവവൈവിധ്യബോർഡ്
- http://www.fishbase.org/summary/Hyporhamphus-limbatus.html