ഐ.എസ്.ഒ. 216
C Series | |
---|---|
C0 | 917 × 1297 |
C1 | 648 × 917 |
C2 | 458 × 648 |
C3 | 324 × 458 |
C4 | 229 × 324 |
C5 | 162 × 229 |
C6 | 114 × 162 |
C7/6 | 81 × 162 |
C7 | 81 × 114 |
C8 | 57 × 81 |
C9 | 40 × 57 |
C10 | 28 × 40 |
DL | 110 × 220 |
B Series | |
---|---|
B0 | 1000 × 1414 |
B1 | 707 × 1000 |
B2 | 500 × 707 |
B3 | 353 × 500 |
B4 | 250 × 353 |
B5 | 176 × 250 |
B6 | 125 × 176 |
B7 | 88 × 125 |
B8 | 62 × 88 |
B9 | 44 × 62 |
B10 | 31 × 44 |
A Series | |
---|---|
A0 | 841 × 1189 |
A1 | 594 × 841 |
A2 | 420 × 594 |
A3 | 297 × 420 |
A4 | 210 × 297 |
A5 | 148 × 210 |
A6 | 105 × 148 |
A7 | 74 × 105 |
A8 | 52 × 74 |
A9 | 37 × 52 |
A10 | 26 × 37 |
ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഉപയോഗത്തിലുള്ള കടലാസുകളുടെ വലിപ്പത്തിനുള്ള അന്തർദേശീയ മാനദണ്ഡമാണ് ഐ.എസ്.ഒ. 216 (ISO 216). ഈ മാനദണ്ഡമനുസരിച്ചാണ് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന എ4 (A4) എന്ന കടലാസ് വലിപ്പം നിർവ്വചിക്കപ്പെട്ടിരിക്കുന്നത്.
ചരിത്രം
[തിരുത്തുക]1922 മുതലുള്ള ഡി.ഐ.എൻ 476 (DIN 476) എന്ന ജർമ്മൻ മാനദണ്ഡത്തെ അടിസ്ഥാമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
എ ശ്രേണി (A Series)
[തിരുത്തുക]എ ശ്രേണിയിൽ കടലാസുകളുടെ വലിപ്പത്തിൽ നീളവും വീതിയും തമ്മിലുള്ള അനുപാതം ആണ്. എ0 (A0) എന്നതിന്റെ വിസ്തീർണ്ണം 1 ച.മീ ആയി നിർവ്വചിക്കപ്പെട്ടിരിക്കുന്നു. ഈ ശ്രേണിയിൽ അടുത്ത് വരുന്ന ഓരോന്നും (A1, A2, A3, A4 മുതലായവ) തൊട്ട്മുന്നിലുള്ള വലിപ്പത്തിന്റെ നീളം കുറഞ്ഞ വശത്തിന് സമാന്തരമായി നേർപകുതിയായി മുറിച്ചെടുത്തതിന് സമാനമായാണ് നിർവ്വചിക്കപ്പെട്ടിരിക്കുന്നത്. അതായത് അടുത്ത് വരുന്ന ഓരോന്നിന്റെയും നീളം തൊട്ട് മുന്നിലള്ളതിന്റെ വീതിക്ക് സമാനമായിരിക്കും (പക്ഷേ അളവുകൾ ഏറ്റവും അടുത്ത മില്ലിമീറ്ററിലേക്ക് ബന്ധപ്പെടുത്തുകായാണ് ചെയ്യാറ്).