ഇഗ്നിപഞ്ചർ
ദൃശ്യരൂപം
(Ignipuncture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണിലെ റെറ്റിനയിൽ വിടവുകളുണ്ടാകുന്ന മെഡിക്കൽ അവസ്ഥയായ റെറ്റിന ഡിറ്റാച്ച്മെന്റിന്റെ ചികിത്സയിൽ, വിടവിൽ കോട്ടറൈസേഷൻ ചെയ്ത് ട്രാൻസ് ഫിക്സേഷൻ നടത്തി കണ്ണിലെ അകന്നു മാറിയ റെറ്റിന ശരിയാക്കുന്നതിനുള്ള ഒരു ആദ്യകാല ശസ്ത്രക്രിയ രീതിയാണ് ഇഗ്നിപഞ്ചർ. 1900 കളുടെ തുടക്കത്തിൽ ജൂൾസ് ഗോനിൻ ആണ് ഈ നടപടിക്രമത്തിന് തുടക്കമിട്ടത്. [1] കഠിനമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയും നിയന്ത്രിത ഊർജ്ജ വിതരണം സാധ്യമാക്കുന്ന ലേസറുകളുടെ വരവും കാരണം, ഇഗ്നിപഞ്ചർ കാലഹരണപ്പെട്ട ഒരു പ്രക്രിയയായി മാറി. 1980 കൾ മുതൽ, എൻഡോഫോട്ടോകോയാഗുലേഷൻ പോലുള്ള സുരക്ഷിതമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇഗ്നിപഞ്ചർ നടത്തിവരുന്നു.