Jump to content

ഇല്ലിനോയി നദി

Coordinates: 38°58′13″N 90°27′15″W / 38.97028°N 90.45417°W / 38.97028; -90.45417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Illinois River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇല്ലിനോയി നദി
ഇല്ലിനോയി റിവർ വാലി, അബ്രഹാം ലിങ്കൺ മെമ്മോറിയൽ ബ്രിഡ്ജ്, ലാസല്ലെ റെയിൽ പാലം എന്നിവ (ഇല്ലിനോയിയിലെ ലസാലെക്ക് സമീപം).
Map of the Illinois River watershed
CountryUnited States
StateIllinois
Physical characteristics
പ്രധാന സ്രോതസ്സ്Confluence of the Kankakee and Des Plaines Rivers
Grundy County, Illinois, United States
505 അടി (154 മീ)
41°23′37″N 88°15′37″W / 41.39361°N 88.26028°W / 41.39361; -88.26028
നദീമുഖംMississippi River
Grafton, Illinois, United States
417 അടി (127 മീ)
38°58′13″N 90°27′15″W / 38.97028°N 90.45417°W / 38.97028; -90.45417
നീളം273 മൈ (439 കി.മീ)
Discharge
  • Location:
    Valley City, about 61.8 മൈ (99.5 കി.മീ) from the mouth[1]
  • Minimum rate:
    1,330 cu ft/s (38 m3/s)
  • Average rate:
    23,280 cu ft/s (659 m3/s)[2]
  • Maximum rate:
    123,000 cu ft/s (3,500 m3/s)
നദീതട പ്രത്യേകതകൾ
ProgressionIllinois → MississippiGulf of Mexico
നദീതട വിസ്തൃതി28,070 ച മൈ ([convert: unknown unit])
പോഷകനദികൾ
[3][4]

ഇല്ലിനോയി നദി അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തുകൂടി[5] ഒഴുകുന്ന മിസിസിപ്പി നദിയുടെ ഒരു പ്രധാന പോഷകനദിയാണ്. ഏകദേശം 273 മൈൽ (439 കിലോമീറ്റർ) നീളമുള്ള ഈ നദി മധ്യ ഇല്ലിനോയിയുടെ വലിയൊരു ഭാഗത്തുകൂടി ഒഴുകുന്ന നദിയ്ക്ക് 28,756.6 ചതുരശ്ര മൈൽ (74,479 ചതുരശ്ര കിലോമീറ്റർ) നീർത്തടമുണ്ട്.[6] നദിയുടെ നീർത്തടം ഇന്ത്യാന, വിസ്കോൺസിൻ, തെക്കുപടിഞ്ഞാറൻ മിഷിഗനിലെ വളരെ ചെറിയ ഒരു പ്രദേശം എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്നു.

മഹാ തടാകങ്ങളെ മിസിസിപ്പിയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന ജലമാർഗ്ഗമെന്ന നിലയിൽ തദ്ദേശീയ അമേരിന്ത്യൻ വംശജർക്കും ആദ്യകാല ഫ്രഞ്ച് വ്യാപാരികൾക്കുമിടയിൽ ഈ നദി അതീവ പ്രധാന്യമുള്ളതായിരുന്നു. ഈ നദിയോരത്തുടനീളമുണ്ടായിരുന്ന ഫ്രഞ്ച് കൊളോണിയൽ വാസസ്ഥലങ്ങൾ 17, 18 നൂറ്റാണ്ടുകളിൽ ഇല്ലിനോയിസ് കൺട്രി എന്നറിയപ്പെടുകയും പ്രദേശത്തിന്റെ ഹൃദയഭാഗമായിത്തീരുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിൽ ഇല്ലിനോയി ആന്റ് മിഷിഗൺ കനാൽ, ഹെന്നെപിൻ കനാൽ എന്നിവയുടെ നിർമ്മാണത്തിനുശേഷം, മിഷിഗൺ തടാകവും മിസിസിപ്പിയും തമ്മിൽ ബന്ധിപ്പിക്കുന്ന നിലയിലുള്ള നദിയുടെ പങ്ക് ആധുനിക വ്യാവസായിക ഷിപ്പിംഗ് കാലഘട്ടത്തിലേക്ക് വ്യാപിപ്പിക്കപ്പെട്ടു. ഇല്ലിനോയി നദി ഇപ്പോൾ ഇല്ലിനോയി ജലപാതയുടെ അടിസ്ഥാനമായി മാറുന്നു.

ഹൈഡ്രോഗ്രഫി

[തിരുത്തുക]

ജോലിയറ്റിന് ഏകദേശം 10 മൈൽ (16 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി കിഴക്കൻ ഗ്രണ്ടി കൗണ്ടിയിലെ കങ്കാകി നദിയുടെയും ഡെസ് പ്ലെയിൻസ് നദിയുടെയും സംഗമത്തിലൂടെയാണ് ഇല്ലിനോയിസ് നദി രൂപപ്പെടുന്നത്. വടക്കൻ ഇല്ലിനോയിക്കു കുറുകെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഈ നദി, മോറിസും ഒട്ടാവയും കടന്നുപോയി, അവിടെ മസോൺ നദിയും ഫോക്സ് നദിയുമായി ലയിക്കുന്നു. ലാസാല്ലെ നഗരത്തിനുസമീപം, ഇല്ലിനോയിസ് നദി വെർമിലിയൻ നദിയുമായി ചേരുകയും തുടർന്ന് അത് പടിഞ്ഞാറ് പെറുവിലേയ്ക്കും സ്പ്രിംഗ് വാലിയിലേക്കും ഒഴുകുന്നു. തെക്കുകിഴക്കൻ ബ്യൂറോ കൗണ്ടിയിൽ "ഗ്രേറ്റ് ബെൻഡ്" എന്നറിയപ്പെടുന്ന സ്ഥലത്തുവച്ച് നദി തെക്കോട്ട് തിരിയുകയും പടിഞ്ഞാറൻ ഇല്ലിനോയിക്കു കുറുകേ തെക്കുപടിഞ്ഞാറൻ ദിശയിലേയ്ക്ക് ലാക്കോൺ, ഹെൻ‌റി, നദിയോരത്തെ പ്രധാന നഗരമായ പിയോറിയ നഗരകേന്ദ്രം എന്നിവയിലൂടെ കടന്നുപോകുന്നു.

പിയോറിയയ്ക്കു തെക്ക്, ഇല്ലിനോയി നദി കിഴക്കൻ പിയോറിയയും ക്രീവ് കോയറും തുടർന്ന് ടാസ്വെൽ കൗണ്ടിയിലെ പെക്കിനും കടന്നു പോകുന്നു. മക്കിനാവ് നദിയുമയായി ചേരുന്ന നദി, തുടർന്ന് ചൗട്ടൌക്വാ ദേശീയ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്നു. ഹവാനയിൽ നിന്ന്, ഇല്ലിനോയി നദി ഫുൾട്ടൺ കൗണ്ടിയിൽ നിന്നും ബ്രൌണിംഗിൽ നിന്നും വരുന്ന സ്പൂൺ നദിയുമായി ചേർന്നശേഷം സംസ്ഥാന തലസ്ഥാനമായ ഇല്ലിനോയിയിലെ സ്പ്രിംഗ്ഫീൽഡിലൂടെ കടന്നുപോകുന്ന സംഗമോൺ നദിയിലേയ്ക്കു ചേരുന്നു. ലാ മൊയിൻ നദി പിയോറിയയ്ക്കും പെക്കിനും തെക്കായും ലിങ്കൺ, സ്പ്രിംഗ്ഫീൽഡ് എന്നിവയ്ക്കു വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ബിയേർഡ്‌സ്റ്റൗണിന് ഏകദേശം അഞ്ച് മൈൽ (8 കിലോമീറ്റർ) തെക്കുപടിഞ്ഞാറുവച്ച് ഇല്ലിനോയി നദിയിലേയ്ക്കു പതിക്കുന്നു.

ലാ മൊയിൻ നദിയുമായുള്ള ഇല്ലിനോയി നദിയുടെ സംഗമത്തിനടുത്ത്, അത് തെക്കോട്ട് തിരിയുകയും തെക്കുപടിഞ്ഞാറൻ ഇല്ലിനോയിയിടനീളം മിസിസിപ്പിക്ക് സമാന്തരമായി ഒഴുകുകയും ചെയ്യുന്നു. മിസിസിപ്പി നദിയുമായുള്ള സംഗമസ്ഥാനത്ത് നിന്ന് ഏകദേശം 15 മൈൽ (24 കിലോമീറ്റർ) മുകളിലായി ഗ്രീൻ, ജേഴ്സി കൗണ്ടികൾ തമ്മിലുള്ള അതിർത്തിയിൽവച്ച് മക്കൌപിൻ ക്രീക്ക് ഇല്ലിനോയി നദിയിൽ ചേരുന്നു.

നദിയുടെ അവസാന 20 മൈൽ (32 കിലോമീറ്റർ) ഗതിയിൽ, ഇല്ലിനോയി നദി കാൽ‌ഹൌൻ‌ കൗണ്ടി ഉൾപ്പെടുന്ന ഒരു ഉപദ്വീപിനാൽ മിസിസിപ്പി നദിയിൽ നിന്ന് അഞ്ച് മൈൽ (8 കിലോമീറ്റർ) ദൂരത്തിൽ മാത്രമായി വേർതിരിക്കപ്പെടുന്നു. സെൻറ് ലൂയിസ് നഗരകേന്ദ്രത്തിന് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) വടക്കുപടിഞ്ഞാറായും മിസോറി നദിയുടെയും മിസിസിപ്പിന്റെയും സംഗമസ്ഥാനത്ത് നിന്ന് 20 മൈൽ (32 കിലോമീറ്റർ) മുകളിലുമായി ഗ്രാഫ്‌റ്റണിനടുത്തുവച്ച് ഇല്ലിനോയിസ് നദി മിസിസിപ്പിയിൽ ചേരുന്നു.

അവലംബം

[തിരുത്തുക]
  1. "USGS Gage #05586100 on the Illinois River at Valley City, IL" (PDF). National Water Information System. U.S. Geological Survey. 1939–2012. Archived (PDF) from the original on 15 May 2019. Retrieved 2013-11-09.
  2. "USGS Gage #05586100 on the Illinois River at Valley City, IL" (PDF). National Water Information System. U.S. Geological Survey. 1939–2012. Archived (PDF) from the original on 15 May 2019. Retrieved 2013-11-09.
  3. "Illinois River". Geographic Names Information System. United States Geological Survey.
  4. Rivergauges.com Archived 8 April 2009 at the Wayback Machine.
  5. Riverweb Illinois River basics Archived 1 June 2016 at the Wayback Machine.
  6. NHDPlus v2.1 Watershed Characterization Report (http://ofmpub.epa.gov/waters10/watershed_characterization.control?pComID=3601974 Archived 2 February 2017 at the Wayback Machine.)
"https://ml.wikipedia.org/w/index.php?title=ഇല്ലിനോയി_നദി&oldid=3315975" എന്ന താളിൽനിന്ന് ശേഖരിച്ചത്