ഇമ്മ്യൂണോഹീമറ്റോളജി
ആന്റിജൻ - ആന്റിബോഡി പ്രതിപ്രവർത്തനങ്ങളും രക്തവുമായി ബന്ധപ്പെട്ട രോഗാവസ്ഥകളും അവയുടെ ക്ലിനിക്കൽ അടയാളങ്ങളുമായി ബന്ധപ്പെട്ട അനലോഗ് പ്രതിഭാസങ്ങളും പഠിക്കുന്ന ഹീമറ്റോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ എന്നിവയുടെ ഒരു ശാഖയാണ് ഇമ്മ്യൂണോഹീമറ്റോളജി. ഈ മേഖലയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയെ ഇമ്യൂണോഹീമറ്റോളജിസ്റ്റ് എന്ന് വിളിക്കുന്നു. രക്ത ടൈപ്പിംഗ്, ക്രോസ്-മാച്ചിംഗ്, ആന്റിബോഡി തിരിച്ചറിയൽ എന്നിവ അവരുടെ ദൈനംദിന ചുമതലകളിൽ ഉൾപ്പെടുന്നു.[1]
ഇമ്മ്യൂണോഹീമറ്റോളജി ആൻഡ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ പല രാജ്യങ്ങളിലും ഒരു മെഡിക്കൽ ബിരുദാനന്തര ബിരുദ സ്പെഷ്യാലിറ്റിയാണ്. ഇമ്മ്യൂണോഹീമറ്റോളജി ആൻഡ് ട്രാൻസ്ഫ്യൂഷൻ സ്പെഷ്യലിസ്റ്റ് ആയ ഫിസിഷ്യൻ ബുദ്ധിമുട്ടുള്ള രക്തപ്പകർച്ചകൾ, വൻതോതിലുള്ള രക്തപ്പകർച്ചകൾ, തെറാപ്യൂട്ടിക് പ്ലാസ്മാഫെറെസിസ്, സെല്ലുലാർ തെറാപ്പി, റേഡിയേഷൻ ബ്ലഡ് തെറാപ്പി, ലീകോറെഡ്യൂസ്ഡ്, വാഷ്ഡ് ബ്ലഡ് ഉൽപ്പന്നങ്ങൾ, സ്റ്റെം സെൽ നടപടിക്രമങ്ങൾ, പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പികൾ, എച്ച്എൽഎ, കോർഡ് ബ്ലഡ് ബാങ്ക് എന്നിവയ്ക്ക് വിദഗ്ധ അഭിപ്രായം നൽകുന്നു. സ്റ്റെം സെൽ ഗവേഷണം, റീജനറേറ്റീവ് മെഡിസിൻ, സെല്ലുലാർ തെറാപ്പി എന്നീ മേഖലകളിലാണ് മറ്റ് ഇടപെടലുകൾ.[1]
മെഡിക്കൽ സയൻസിന്റെ പ്രത്യേക ശാഖകളിലൊന്നാണ് ഇമ്മ്യൂണോഹീമറ്റോളജി. ആധുനിക ട്രാൻസ്ഫ്യൂഷൻ തെറാപ്പിയുമായി ബന്ധപ്പെട്ട ആശയങ്ങളും ക്ലിനിക്കൽ ടെക്നിക്കുകളും മീ മേഖലയിലെ വിദഗ്ധർ കൈകാര്യം ചെയ്യുന്നു. രക്തപ്പകർച്ചയിലൂടെ മനുഷ്യ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നിരവധി നൂറ്റാണ്ടുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, രക്തപ്പകർച്ചയുടെ യുഗം, 1616-ൽ വില്യം ഹാർവി രക്തചംക്രമണം വിവരിച്ചപ്പോൾ മുതലാണ് ആരംഭിക്കുന്നത്.
ഇതും കാണുക
[തിരുത്തുക]- ക്ലിനിക്കൽ ലബോറട്ടറി ശാസ്ത്രജ്ഞൻ
- ട്രാൻസ്ഫ്യൂഷൻ മെഡിസിൻ