ഇന്റർഗലാക്ടിക് ഡസ്റ്റ്
ഗാലക്സികളുടെ ഇന്റർഗലാക്ടിക് സ്പേസിലുള്ള കോസ്മിക് ഡസ്റ്റിനെയാണ് ഇന്റർഗലാക്ടിക് ഡസ്റ്റ് എന്നുപറയുന്നത്. 1949 മുതലാണ് ഇന്റർഗലാക്ടിക് ഡസ്റ്റിനെക്കുറിച്ചുള്ള തെളിവുകൾ പരാമർശിക്കപ്പെട്ടത്. 20 നൂറ്റാണ്ടുമുഴുവനും ഇന്റർഗലാക്ടിക് ഡസ്റ്റിനെപ്പറ്റിയുള്ള ഗവേഷണങ്ങൾ നടന്നു[1]. ഇന്റർഗലാക്ടിക് ഡസ്റ്റിന്റെ വിതരണത്തിൽ വളരെ വ്യത്യാസങ്ങളുണ്ട്[1]. സൂപ്പർനോവകൾ, ക്വാസാറുകൾ എന്നിവയിലേക്കുള്ള ദൂരങ്ങൾ അളക്കുന്നതിനെ ഈ ഇന്റർഗലാക്ടിക് ഡസ്റ്റ് ബാധിക്കുമായിരിക്കും[2].
ഇന്റർഗലാക്ടിക് ഡസ്റ്റ് ഇന്റർഗലാക്ടിക് ഡസ്റ്റ് ക്ലൗഡിന്റെ ഭാഗമായിരിക്കാൻ സാദ്ധ്യതയുണ്ട്. ഇന്റർഗലാക്ടിക് ഡസ്റ്റ് ക്ലൗഡ് മറ്റു ചില ഗാലക്സികളുടെ ചുറ്റും നിലനിൽക്കുന്നതായി 1960കളിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്[1]. 1980ളായപ്പോഴേക്കും മിനിമം നാല് ഇന്റർഗലാക്ടിക് ഡസ്റ്റ് ക്ലൗഡുകളെ മിൽകിവേയുടെ ചില മെഗാപാർസെകിനുള്ളിലായി കണ്ടെത്തുകയുണ്ടായി[1]. ഒക്റോയ് ക്ലൗഡ് ഇതിനുദാഹരണമാണ്[1].
പ്രപഞ്ചത്തിലെ പോളീസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളെ നിരീക്ഷിക്കുന്നതിനായി 2014 ൽ നാസ വളരെ പുതുക്കിയ വിവരസംഭരണി പുറത്തിറക്കി. പ്രപഞ്ചത്തിലെ 20%ലധികം കാർബണുകളും പോളീസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളിലാണെന്നാണ് വിവിധ ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്. ഇവ ജീവന്റെ ഉത്ഭവത്തിന്റെ ആദ്യ കണികകളാണ്. രണ്ട് ബില്യൺ വർഷങ്ങൾക്കുമുൻപ് ബിഗ്‍ബാംഗിന് അനേകം വർഷങ്ങൾക്കു ശേഷം രൂപപ്പെട്ടവയാണ് പോളീസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ. ഇവ പ്രപഞ്ചത്തിലാകെ പരന്നുകിടക്കുന്നു കൂടാതെ പുതിയ നക്ഷത്രങ്ങളുമായും എക്സോപ്ലാനെറ്റുകളുമായും ബന്ധപ്പെട്ടുകിടക്കുകയും ചെയ്യുന്നു.
ഇതും കാണുക
[തിരുത്തുക]- ആസ്ട്രോകെമിസ്ട്രി
- ആറ്റത്തിന്റെയും തന്മാത്രയുടെയും ആസ്ട്രോഫിസിക്സ്
- കോസ്മോകെമിസ്ട്രി
- എക്സ്ട്രഗലാക്ടിക് ആസ്ട്രോണമി
- എക്സ്ട്രാടെറെസ്റ്ററിയൽ മെറ്റീരിയൽസ്
- ഹൈപ്പർവെലോസിറ്റി നക്ഷത്രം
- ഇന്റർഗലാക്ടിക് സ്പേസ്
- ഇന്റർഗലാക്ടിക് മീഡിയം
- വാം-ഹോട്ട് ഇന്റർഗലാക്ടിക് മീഡിയം
- ഇന്റർഗലാക്ടിക് സ്റ്റാർ
- ഇന്റർസ്റ്റെല്ലാർ മീഡിയം
- ഇന്റർസ്റ്റെല്ലാർ തന്മത്രകളുടെയും സർക്കംസ്റ്റെല്ലാർ തന്മാത്രകളുടെയും പട്ടിക
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 M. E. Bailey, David Arnold Williams - Dust in the universe: the proceedings of a conference at the Department of Astronomy, University of Manchester, 14-18 December 1987 - Page 509 (Google Books accessed 2010)
- ↑ Nancy Atkinson - Intergalactic Dust Could Be Messing Up Observations, Calculations (February 26, 2009) - Universe Today