ഇസ്സിക് കുൾ
Issyk-Kul Lake | |
---|---|
നിർദ്ദേശാങ്കങ്ങൾ | 42°25′N 77°15′E / 42.417°N 77.250°E |
Lake type | Endorheic Mountain lake Monomictic |
പ്രാഥമിക അന്തർപ്രവാഹം | Glaciers |
Primary outflows | Evaporation |
Catchment area | 15,844 ച. �കിലോ�ീ. (6,117 ച മൈ) |
Basin countries | Kyrgyzstan |
പരമാവധി നീളം | 182 കിലോമീറ്റർ (113 മൈ) |
പരമാവധി വീതി | 60 കിലോമീറ്റർ (37 മൈ) |
Surface area | 6,236 ച. �കിലോ�ീ. (2,408 ച മൈ) |
ശരാശരി ആഴം | 270 മീറ്റർ (890 അടി) |
പരമാവധി ആഴം | 668 മീറ്റർ (2,192 അടി) |
Water volume | 1,738 km³ (416.97 mi³) |
തീരത്തിന്റെ നീളം1 | 688 കിലോമീറ്റർ (428 മൈ) |
ഉപരിതല ഉയരം | 1,607 മീറ്റർ (5,272 അടി) |
അധിവാസ സ്ഥലങ്ങൾ | Cholpon-Ata, Karakol |
1 Shore length is not a well-defined measure. |
കിഴക്കൻ കിർഗ്ഗിസ്താനിലെ വടക്കൻ ടിയാൻഷാൻ പർവതനിരകളിൽ ഒരു തടാകമാണ് ഇസ്സിക് കുൾ (Issyk-Kul, Ysyk Köl, Issyk-Kol: Kyrgyz: Ысык-Көл [ɯsɯqkœl]; Russian: Иссык-Куль) . ജലവ്യാപ്തമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ തടാകമാണിത്. കാസ്പിയൻ കടലിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലവണജലതടാകവുമാണിത്. മഞ്ഞു മൂടിയ പർവതങ്ങൾക്കിടയിലാണെങ്കിലും തണുത്തുറയാത്തതിനാലാണ് കിർഗ്ഗിസ് ഭാഷയിൽ ചൂടൂള്ള തടാകം എന്ന് അർഥമുള്ള ഇസ്സിക് കുൾ എന്ന പേർ വന്നത് (ചൈനീസ്: 熱海; literally: "ചൂടുള്ള കടൽ" ചൈനീസ് പുസ്തകങ്ങളിൽ).
റാംസർ ഉടമ്പടി പ്രകാരം അന്താരാഷ്ട്രപ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ട ഈ തടാകം ഇസ്സിക് കുൾ ബയോസ്ഫിയർ റിസർവ്വിന്റെ ഭാഗമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ തടാകത്തിന്റെ നീളം 182 കിലോമീറ്റർ (113 മൈ) വീതി 60 കിലോമീറ്റർ (37 മൈ) വരേയും വിസ്തീർണ്ണം 6,236 ച. �കിലോ�ീ. (2,408 ച മൈ) ആകുന്നു. ദക്ഷിണ അമേരിക്കയിലെ ടിറ്റിക്കാക്ക തടാകം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വത തടാകമാണിത്. സമുദ്രനിരപ്പിൽനിന്നും 1,607 മീറ്റർ (5,272 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇതിന്റെ ആഴം 668 മീറ്റർ (2,192 അടി) ആണ്.[1]
118-ഓളം അരുവികളും പുഴകളും ഈ തടാകത്തിലേക്ക് ഒഴുകുന്നുണ്ട്. ഇവയിൽ ഏറ്റവും വലിയവ ഡ്ഗൈർഗാലൻ, ട്യുപ് എന്നിവയാണ്. അരുവികളും ചൂടു നീരുറവകളും മഞ്ഞുരുകിയ ജലവുമാണ് പ്രധാന ജല സോതസ്സ്. ബാഹ്യമായി ബഹിർഗമന മാർഗ്ഗമൊന്നുമില്ലെങ്കിലും ചു നദിയിലേക്ക് ഭൗമാന്തരജലപ്രവാഹമുണ്ടെന്ന് ചില ശാസ്ത്രജ്ഞർ കരുതുന്നു[2]. ഇസ്സിക് കുൾ തടാകത്തിനടിയിൽ മോണോഹൈഡ്രോകാൽസൈറ്റ്(CaCO3·H2O)നിക്ഷേപമുണ്ട്.[3] തെക്കൻ തീരം ടിയാൻഷാൻ പർവതനിരകളുടെ ഭാഗമായ ടെസ്കി അല-ടോ മലനിരകൾ സ്ഥിതി ചെയ്യുന്നു.ടിയാൻഷാന്റെതന്നെ ഭാഗമായ കുൻഗി അല-ടോ വടക്കൻ തീരത്തിനു സമാന്തരമായി കിടക്കുന്നു. ജലത്തിലെ ലവണാംശം 0.6%— ആണ് ( സമുദ്രജലത്തിന്റെ ലവണാംശം 3.5% ) ഓരോ വർഷംതോറും ജലനിരപ്പ് 5 സെന്റീമീറ്റർ കുറയുന്നുണ്ട്.[4]
ചരിത്രം
[തിരുത്തുക]സിൽക്ക് പാതയിലെ ഒരു ഇടത്താവളമായിരുന്നു ഈ തടാകം. ബ്ലാക്ക് ഡെത്തിന്റെ ഉൽഭവസ്ഥാനം ഇവിടെയായിരുന്നുവെന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.[5]
അവലംബം
[തിരുത്തുക]- ↑ "International Lake Environment Committee Foundation". Archived from the original on 2005-09-06. Retrieved 2015-11-17.
- ↑ V.V.Romanovsky, "Water level variations and water balance of Lake Issyk Kul", in Jean Klerkx, Beishen Imanackunov (2002), p.52
- ↑ Sapozhnikov, D. G.; A. I. Tsvetkov (1959). "[Precipitation of hydrous calcium carbonate on the bottom of Lake Issyk-Kul]". Doklady Akademii Nauk SSSR. 24: l3l–133.
- ↑ Lake Issyk-Kul
- ↑ The Silk Route - Channel 4