Jump to content

ജയ്‌ഗഡ് കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jaigad Fort എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയ്ഗഡ് കോട്ട
जयगड किल्ला
Part of മറാഠാ സാമ്രാജ്യം
ജയ്ഗഡ്, രത്നഗിരി ജില്ല, മഹാരാഷ്ട്ര
ജയ്ഗഡ് കോട്ട is located in Maharashtra
ജയ്ഗഡ് കോട്ട
ജയ്ഗഡ് കോട്ട
Coordinates 17°18′03″N 73°13′17″E / 17.3007°N 73.2215°E / 17.3007; 73.2215
Site information
Controlled by ബിജാപ്പൂർ സുൽത്താനത്ത്
കൊങ്കൺ കടൽകൊള്ളക്കാർ
മറാഠാ സാമ്രാജ്യം (1713-1818)
 United Kingdom

 ഇന്ത്യ (1947-)[1]

Open to
the public
അതെ
Condition സംരക്ഷിത സ്മാരകം
Site history
നിർമ്മിച്ചത് ബിജാപ്പൂർ സുൽത്താൻ, കാനോജി ആംഗ്രെ

മഹാരാഷ്ട്രയിൽ രത്നഗിരി ജില്ലയിലെ ഗൺപതിഫുലെ പട്ടണത്തിൽ നിന്നും 14 കിലോമീറ്റർ അകലെ ഒരു മുനമ്പിലായി സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ജയ്ഗഡ് കോട്ട (മറാഠി: जयगड किल्ला). പഴയ ബ്രിട്ടീഷ് രേഖകളിൽ സൈഘുർ (Zyghur)എന്ന പേരിൽ ഈ കോട്ട പരാമർശിക്കപ്പെട്ടിരിക്കുന്നു [2]. ഒരു കുന്നിൻ മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിനു സമീപത്താണ് ശാസ്ത്രി നദി അറബിക്കടലിൽ ചേരുന്നത് [3]. ഒരു വിളക്കുമാടം ഈ കോട്ടയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നു. കോട്ടയുടെ ചുറ്റുമതിൽ ഭൂരിഭാഗവും ഇപ്പോഴും കാര്യമായ കേടുപാടുകൾ കൂടാതെ നിലകൊള്ളുന്നു. കോട്ടയുടെ ചുറ്റുമുള്ള ആഴത്തിലുള്ള ഒരു കിടങ്ങുണ്ട്. 13 ഏക്കർ വിസ്തീർണ്ണമുള്ള ഈ കോട്ടയുടെ മധ്യഭാഗത്ത് കാനോജി ആംഗ്രെയുടെ കൊട്ടാരം, ഒരു ഗണപതി ക്ഷേത്രം, ജലസംഭരണികളായ കിണറുകൾ എന്നിവ സ്ഥിതി ചെയ്യുന്നു. ഇതൊരു സംരക്ഷിത സ്മാരകം ആണ് [4].

ചരിത്രം

[തിരുത്തുക]

പതിനാറാം നൂറ്റാണ്ടിൽ ബിജാപ്പൂർ സുൽത്താന്മാരാണ് ജയ്ഗഡ് കോട്ട പണിതതെന്ന് പറയപ്പെടുന്നു. പിന്നീട് ഇത് സംഗമേശ്വറിലെ നായിക്കിൻറെ അധികാരത്തിൻ കീഴിലായി. അദ്ദേഹത്തിനു കീഴിൽ 7-8 ഗ്രാമങ്ങളും 600 സൈനികരും ഉണ്ടായിരുന്നു. 1583 ലും 1585 ലും ബിജാപ്പൂർ-പോർച്ചുഗീസ് സഖ്യത്തെ അദ്ദേഹം തോൽപ്പിച്ചു. 1713 ൽ പേഷ്വ ആയിരുന്ന ബാലാജി വിശ്വനാഥ്, കാനോജി ആംഗ്രെയ്ക്ക് കൈമാറിയ പത്ത് കോട്ടകളിലൊന്നായിരുന്നു ജയ്ഗഡ്. 1818 ജൂണിൽ ഈ കോട്ട ബ്രിട്ടീഷുകാർ ഒരു യുദ്ധവും കൂടാതെ പിടിച്ചെടുത്തു[5]..

അവലംബം

[തിരുത്തുക]
  1. Naravane, M. S. (1998). The Maritime and Coastal Forts of India. Pg. 71: APH Publishing. pp. 196 pages. ISBN 8170249104.{{cite book}}: CS1 maint: location (link)
  2. Naravane, M. S. (1998). The Maritime and Coastal Forts of India. Pg. 70: APH Publishing. pp. 196 pages. ISBN 8170249104.{{cite book}}: CS1 maint: location (link)
  3. "India travelogue entry about Ganepatipule and Jaigad Fort". Retrieved 2007-01-15.
  4. "List of the protected monuments of Mumbai Circle district-wise" (PDF). Archived from the original (PDF) on 2016-09-10. Retrieved 2019-01-15.
  5. https://cultural.maharashtra.gov.in/english/gazetteer/RATNAGIRI/places_Jaygad.html
"https://ml.wikipedia.org/w/index.php?title=ജയ്‌ഗഡ്_കോട്ട&oldid=3653853" എന്ന താളിൽനിന്ന് ശേഖരിച്ചത്