Jump to content

ജാലൗൺ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jalaun district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jalaun ജില്ല
Jalaun ജില്ല (Uttar Pradesh)
Jalaun ജില്ല (Uttar Pradesh)
രാജ്യംഇന്ത്യ
സംസ്ഥാനംUttar Pradesh
ഭരണനിർവ്വഹണ പ്രദേശംJhansi
ആസ്ഥാനംOrai
താലൂക്കുകൾ5
ഭരണസമ്പ്രദായം
 • ലോകസഭാ മണ്ഡലങ്ങൾJalaun (Lok Sabha constituency)
 • നിയമസഭാ മണ്ഡലങ്ങൾ4
ജനസംഖ്യ
 (2019)
 • ആകെ1,689,974
പ്രധാന പാതകൾ1
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഇന്ത്യയിലെ ഉത്തർ പ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ജാലൗൺ. മറാഠ ഗവർണറുടെ മുൻ ആസ്ഥാനമായിരുന്ന ജലൗൻ നഗരത്തിന്റെ പേരിൽ നിന്നുമാണ് ഈ നാമം ഉണ്ടായത്, പക്ഷേ ജില്ലയുടെ ഭരണകേന്ദ്രം ഓറയിലാണ് സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തെ മറ്റു പ്രധാന പട്ടണങ്ങൾ കൊഞ്ച്, കൽപി, മാധോഗർ എന്നിവയാണ്.  

ഭൂമിശാസ്ത്രം

[തിരുത്തുക]

ഝാൻസി ഡിവിഷന്റെ ഭാഗമാണ് ജലൗണ്. ജില്ലയുടെ വിസ്തീർണ്ണം 4565 ചതുരശ്ര കി.മീ., ജനസംഖ്യ 16,89,974(2011 സെൻസസ്) ആണ്, മാത്രമല്ല ഇവിടത്തെ ജനസാന്ദ്രത കിലോമീറ്ററിന് 370 വ്യക്തികൾ എന്ന കണക്കെയാണ്.

ബുന്ദേൽഖണ്ഡിൻറെ സമതല പ്രദേശത്താണ് ജില്ല പൂർണമായും സ്ഥിതിചെയ്യുന്നത്, ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും യമുന നദിയാൽ ചുറ്റപ്പെട്ടിരിക്കുന്നു ഇത് ജില്ലയുടെ വടക്കൻ അതിർത്തിയായി കണക്കാക്കുന്നു, തെക്കൻ അതിർത്തി ബെത്വാ നദിയും പടിഞ്ഞാറേ അതിർത്തി പഹുജുമാണ്.

കഴിഞ്ഞ നാലു വർഷമായി ജില്ല കടുത്ത വരൾച്ചയിലാണ്. ശരാശരി മഴ 399 മില്ലീമീറ്ററാണ്. വരൾച്ചക് മുൻപുള്ള ശരാശരി 800 മില്ലിമീറ്റർ ആയിരുന്നു.

സാമ്പത്തികം

[തിരുത്തുക]

2006 ൽ പഞ്ചായത്ത് രാജ് മന്ത്രാലയം രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന 250 ഓളം ജില്ലകളിൽ ഒന്നാണ് ജലാൻ(മൊത്തം 640 എണ്ണം). ഇപ്പോൾ ബാക്ക്വേഡ് റീജിയൻ ഗ്രാന്റ് ഫണ്ടിന്റെ (ബി.ആർ.ജി.എഫ്) ഫണ്ട് സ്വീകരിക്കുന്ന ഉത്തർപ്രദേശിലെ 34 ജില്ലകളിലൊന്നാണ് ഈ ജില്ല.

"https://ml.wikipedia.org/w/index.php?title=ജാലൗൺ_ജില്ല&oldid=3133693" എന്ന താളിൽനിന്ന് ശേഖരിച്ചത്