Jump to content

ജെന്നിഫർ ഗുണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jen Gunter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെന്നിഫർ ഗുണ്ടർ
Woman with mid-length dark curly hair looks off to the right
Jennifer Gunter at CSICon 2018
ജനനം
ജെന്നിഫർ ഗുണ്ടർ

മറ്റ് പേരുകൾഡോ. ജെൻ
വിദ്യാഭ്യാസംUniversity of Manitoba (MD), University of Western Ontario, University of Winnipeg
തൊഴിൽGynecologist, author, columnist
സജീവ കാലം1996–present
വെബ്സൈറ്റ്drjengunter.com

ഒരു കനേഡിയൻ-അമേരിക്കൻ ഗൈനക്കോളജിസ്റ്റാണ് ഡോ. ജെന്നിഫർ ഗുണ്ടർ. സ്ത്രീകളുടെ ആരോഗ്യത്തേക്കുറിച്ച് ലേഖനങ്ങൾ രചിക്കുന്ന ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റാണ് അവർ. ഒരു എഴുത്തുകാരിയായ അവർ, ക്രോണിക് പെയിൻ മെഡിസിൻ, വുൾവോവജിനൽ ഡിസോർഡേഴ്സ് എന്നിവയിൽ വിദഗ്ധയാണ്.[1][2]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

കാനഡയിലെ വിന്നിപെഗിലാണ് ജെന്നിഫർ ഗുണ്ടർ ജനിച്ചത്.[3] അവർക്ക് പതിനൊന്ന് വയസ്സുള്ളപ്പോൾ ഒരു സ്കേറ്റ്ബോർഡ് അപകടമുണ്ടാകുകയും ആശുപത്രിയിൽ വച്ചുണ്ടായ ഒരു നല്ല അനുഭവം ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ഒരു കരിയർ തെരഞ്ഞെടുക്കാൻ അവളെ പ്രേരിപ്പിച്ചു. പാതി മയക്കത്തിൽ ആശുപത്രി ജീവനക്കാർ തൻറെ വിണ്ടുകീറിയ പ്ലീഹയിൽ ആൻജിയോഗ്രാം ചെയ്യുന്നത് അവർ നേരിട്ടു കണ്ടു.[4]

1984 മുതൽ 1986 വരെ, ഗുണ്ടർ 1986-ൽ വൈദ്യശാസ്ത്ര വിദ്യാലയത്തിൽ ചേരുന്നത് വരെയുള്ള കാലത്ത് വിന്നിപെഗ് സർവകലാശാലയിൽ വിദ്യാഭ്യാസം നടത്തി. 1990-ൽ ഗുണ്ടർ യൂണിവേഴ്സിറ്റി ഓഫ് മാനിറ്റോബ കോളേജ് ഓഫ് മെഡിസിനിൽ നിന്ന് ബിരുദം നേടി.[5] 1990 മുതൽ 1995 വരെ, ഒണ്ടാറിയോയിലെ ലണ്ടൻ നഗരത്തിലെ വെസ്റ്റേൺ ഒണ്ടാറിയോ സർവകലാശാലയിൽ പ്രസവചികിത്സ, ഗൈനക്കോളജി എന്നിവയിൽ തൻറെ പരിശീലനം പൂർത്തിയാക്കി. 1995-ൽ, കൻസാസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പകർച്ചവ്യാധികൾക്കും സ്ത്രീകളുടെ ആരോഗ്യത്തിനും ഫെലോഷിപ്പ് നേടുന്നതിനായി ഗുണ്ടർ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് മാറി. അവിടെ വേദന കൈകാര്യം ചെയ്യുന്ന മേഖലയിലും അവർക്ക് താൽപ്പര്യമുണ്ടായി.[1][6][7]

സ്വകാര്യ ജീവിതം

[തിരുത്തുക]

ഗുണ്ടർ രണ്ടുതവണ വിവാഹിതയായിട്ടുണ്ട്.[8] പിന്നീട് ഗുണ്ടർ തന്റെ രണ്ടാമത്തെ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയിരുന്നു.[9] ഗുണ്ടറും അവളുടെ ഇരട്ട മക്കളും 2005 മുതൽ വടക്കൻ കാലിഫോർണിയയിലാണ് താമസിക്കുന്നത്.[8] മൂന്നുകുട്ടികളിലൊന്നാകുമായിരുന്ന മൂന്നാമത്തെ കുട്ടി 22 ആഴ്ചക്കാലത്തെ ഗർഭാവസ്ഥയ്ക്കുശേഷം ജനിച്ച് നിമിഷങ്ങൾക്കകം മരിച്ചു.[10]

ആജീവനാന്ത അമിത ഭക്ഷണ ക്രമക്കേടുകളുമായി താൻ നേരിടുന്ന പോരാട്ടങ്ങളെക്കുറിച്ച് ഗുണ്ടർ പറഞ്ഞു, ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ഒരു പുസ്തകം എഴുതുന്നത് താൻ പരിഗണിക്കുന്നതായി അവർ പറയുകയുണ്ടായി.[11]

സാക്ഷ്യപത്രങ്ങൾ

[തിരുത്തുക]

Selected works and publications

[തിരുത്തുക]

പുസ്തകങ്ങൾ

[തിരുത്തുക]
  • Gunter, M.D., Jennifer (2010). The Preemie Primer: A Complete Guide for Parents of Premature Babies—from Birth through the Toddler Years and Beyond. Cambridge, MA: Da Capo Press. ISBN 9780738214146. OCLC 688506407.
  • Gunter, Dr. Jen (2019). The Vagina Bible: The Vulva and the Vagina—Separating the Myth from the Medicine. Toronto: Random House Canada. ISBN 9780735277373. OCLC 1109801780.
  • Gunter, Dr. Jen (2021). The Menopause Manifesto : Own Your Health with Facts and Feminism. New York, NY: Citadel Press/Kensington Publishing Corp. ISBN 9780806540665. OCLC 1249024122.

തിരഞ്ഞെടുത്ത ലേഖനങ്ങൾ

[തിരുത്തുക]

Selected journals

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Jennifer Gunter, MD; Obstetrics and Gynecology, San Francisco Medical Center". The Permanente Medical Group. October 25, 2019.
  2. Wiseman, Eva (September 8, 2019). "Jennifer Gunter: 'Women are being told lies about their bodies'". The Guardian.
  3. Adam, Aalia (September 8, 2019). "'Keep coffee out of your rectum, quit steaming your vagina': Q&A with Dr. Jen Gunter". Global News.
  4. Girvan, Chloe E. (July 13, 2018). "Debunking the scientifically inaccurate: Dr. Jen Gunter is on a mission for women's health". iPolitics. Archived from the original on 2021-05-27. Retrieved 2023-01-07.
  5. Mayes, Alison (February 22, 2019). "News From Alumni: Gynecologist Gunter on bogus health claims: 'Somebody has to take a stand'". UM Today (in ഇംഗ്ലീഷ്). University of Manitoba.
  6. Topol, Eric J. (August 26, 2019). "Dr Jen Gunter Is a Trailblazer for Truth (and the Vagina)". Medscape. pp. 1–4.
  7. Marcotte, Amanda (August 27, 2019). "Dr. Jen Gunter is on a crusade to save your vagina". Salon.
  8. 8.0 8.1 Haulshak, Maureen (July 17, 2019). "Badass OB-GYN Dr. Jen Gunter has no time for your pseudoscience nonsense". Today's Parent.
  9. Butler, Peggy (2012). "My Interview with Dr. Jennifer Gunter". Success & Chocolate. As of 2012, Gunter was divorced
  10. Hesse, Monica (November 2, 2019). "What every member of Congress should know about vaginas". The Washington Post. Retrieved November 8, 2019.
  11. Keshavan, Meghana (August 4, 2017). "Armed with science (and snark), a gynecologist takes on Trump, Goop, and all manner of bizarre health trends". STAT.
  12. "Diplomates". American Board of Pain Medicine. Retrieved October 26, 2019. Jennifer Gunter, MD; Last Test Date: 04/27/2012; Cert Program Expiration Date: 12/31/2023
  13. "ACOG Physician Lookup". American Congress of Obstetricians and Gynecologists. Archived from the original on 2023-01-07. Retrieved October 26, 2017. Gunter, Jennifer; San Francisco CA (415); F (Fellow)
  14. "The Royal College Directory: Jen Gunter". Royal College of Physicians and Surgeons of Canada. Retrieved October 26, 2017. Gunter, Jennifer; Fellow, 04 Aug 1995; FRCSC; San Francisco, California, United States; Obstetrics and Gynecology, 30 Jun 1995
"https://ml.wikipedia.org/w/index.php?title=ജെന്നിഫർ_ഗുണ്ടർ&oldid=3999025" എന്ന താളിൽനിന്ന് ശേഖരിച്ചത്