Jump to content

ജെറ്റ് ബ്രെയിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(JetBrains എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെറ്റ് ബ്രെയ്ൻസ് എസ്.ആർ.ഒ
Private limited company
വ്യവസായംSoftware
സ്ഥാപിതം14 ഓഗസ്റ്റ് 2000; 24 വർഷങ്ങൾക്ക് മുമ്പ് (2000-08-14)
ആസ്ഥാനംPrague, Czech Republic
പ്രധാന വ്യക്തി
  • Sergey Dmitriev
  • Max Shafirov, CEO
ജീവനക്കാരുടെ എണ്ണം
1,900[1]
വെബ്സൈറ്റ്jetbrains.com

ജെറ്റ് ബ്രെയ്ൻസ് എസ്.ആർ.ഒ (മുമ്പ് IntelliJ സോഫ്റ്റ്‌വേർ s.r.o.) സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്കും പ്രോജക്ട് മാനേജർമാർക്കുമായി ഉപകരണങ്ങൾ നിർമ്മിക്കുന്ന ചെക്ക് റിപ്പപ്ലിക്കിൽ[2] പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്.[3][4]കമ്പനിയുടെ ആസ്ഥാനം പ്രാഗിൽ ആണ്, കൂടാതെ ചൈന, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്.[5]

വിവിധ പ്രോഗ്രാമിംഗ് ഭാഷകൾക്കായി കമ്പനി സംയോജിത വികസന പരിതസ്ഥിതികൾ (ഐഡിഇകൾ) വാഗ്ദാനം ചെയ്യുന്നു. ജാവ വെർച്വൽ മെഷീനിൽ (ജെവിഎം) പ്രവർത്തിക്കാൻ കഴിയുന്ന കോട്ട്ലിൻ പ്രോഗ്രാമിംഗ് ഭാഷ 2011 ൽ കമ്പനി സൃഷ്ടിച്ചു.

2011-ലും 2015 ലും ഇൻഫോവേൾഡ് മാഗസിൻ "ടെക്നോളജി ഓഫ് ദി ഇയർ അവാർഡ്" നൽകി.[6][7]

ചരിത്രം

[തിരുത്തുക]
ജെറ്റ് ബ്രെയിൻസ് ലോഗോ 2000 മുതൽ 2016 വരെ ഉപയോഗിച്ചു

ജെറ്റ് ബ്രെയിൻസ്, ആദ്യം ഇന്റലിജെ(IntelliJ) സോഫ്റ്റ്വെയർ എന്ന പേരിൽ അറിയപ്പെടുന്നു, [8]2000-ൽ പ്രാഗയിൽ മൂന്ന് റഷ്യൻ സോഫ്റ്റ്‌വേർ ഡെവലപ്പർമാർ ചേർന്ന് സ്ഥാപിച്ചു: [9] സെർജി ഡിമിട്രിയെവ്, വാലന്റിൻ കിപിയാറ്റ്കോവ്, യൂജെൻ ബെലിയേവ്[10] എന്നിവരാണ് ആ ഡെവലപ്പർമാർ. കമ്പനിയുടെ ആദ്യത്തെ ഉൽപ്പന്നമായ ഇന്റലിജെ റീനെയിമർ(IntelliJ Renamer), ജാവയിലെ കോഡ് റിഫക്റ്ററിങ്ങിനുള്ള ഒരു ഉപകരണമായിരുന്നു.[4]

2012-ൽ സിഇഒ സെർജി ദിമിട്രിവിന് പകരം, ഒലെഗ് സ്റ്റെപനോവ്, മാക്സിം ഷാഫിറോവ് എന്നിവരെ നിയമിച്ചു.[11][12]

2021-ൽ ന്യൂയോർക്ക് ടൈംസ് പ്രസ്താവിച്ചത്, സോളാർവിൻഡ്സ്(SolarWinds) ഹാക്ക് ചെയ്യുന്നതിനും മറ്റ് വ്യാപകമായ സുരക്ഷാ വിട്ടുവീഴ്ചകൾക്കും കാരണമായ ജെറ്റ്ബ്രൈൻസിന്റെ സോഫ്റ്റ്‌വെയറിൽ അജ്ഞാത കക്ഷികൾ മാൽവെയർ ചേർത്തിരിക്കാം എന്നാണ്.[13][14]ഒരു ഗവൺമെന്റോ സുരക്ഷാ ഏജൻസിയോ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും "ഈ ആക്രമണത്തിൽ ഏതെങ്കിലും വിധത്തിൽ പങ്കെടുക്കുകയോ ഉൾപ്പെടുകയോ ചെയ്തിട്ടില്ല" എന്ന് ജെറ്റ് ബ്രെയിൻസ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. മാൽവെയർ ബാധിത കമ്പനികളിലൊന്നായ സോളാർ വിൻഡ്‌സിന്റെ സിഇഒയോട്, "കോഡിന്റെ വികസനവും പരിശോധനയും വേഗത്തിലാക്കുന്ന ജെറ്റ് ബ്രെയിൻസ് നിർമ്മിച്ച സോഫ്‌റ്റ്‌വെയർ ടൂളുകളിലൂടെ മാൽവെയർ പ്രവേശിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചു, ഇപ്പോഴും തെളിവുകളൊന്നുമില്ലെന്ന് ശ്രീ. രാമകൃഷ്ണ പറഞ്ഞു".[15]

2022-ൽ ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് മറുപടിയായി, കമ്പനി റഷ്യയിലെ വിൽപ്പനയും ഗവേഷണ-വികസന പ്രവർത്തനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു, അതുപോലെ തന്നെ ബെലാറസിലെ വിൽപ്പനയും നിർത്തിവച്ചു.[16][17]റഷ്യയിൽ നിയമപരമായ ഈ സ്ഥാപനം 2023 ഫെബ്രുവരി 21-ന് ലിക്വിഡേറ്റ് ചെയ്യപ്പെട്ടു.[18]

ഉൽപ്പന്നങ്ങൾ

[തിരുത്തുക]

ഐഡിഇകൾ

[തിരുത്തുക]

ജെറ്റ് ബ്രെയിൻസ് വിതരണം ചെയ്യുന്ന സംയോജിത വികസന പരിതസ്ഥിതികളുടെ (IDEs) സമഗ്രമല്ലാത്ത ഒരു പട്ടികയാണ് ഇനിപ്പറയുന്നത്.

പേര് വിവരണം
ആപ്പ്കോഡ് സി, സി++, ഒബജക്ടീവ്-സി, സിഫ്റ്റ് എന്നവയിലുള്ള പ്രോഗ്രാമിംഗിനെ പിന്തുണയ്ക്കുന്നു. ക്രോസ്-പ്ലാറ്റ്ഫോം ആയ മിക്ക ജെറ്റ് ബ്രെയിൻസ് ഉൽപ്പന്നങ്ങളിൽ നിന്നും വ്യത്യസ്തമായി, ആപ്പ്കോഡ് മാക്ഒഎസിന് മാത്രമേ ലഭ്യമാകൂ. ആപ്പ്കോഡ് നിർത്താലാക്കുകയാണെന്ന് അറിയിച്ചു, എന്നാൽ 2023 ഡിസംബർ 31 വരെ സാങ്കേതിക പിന്തുണ ലഭിക്കും.[19]
അക്വ യൂണിറ്റ് ടെസ്റ്റുകൾ, യുഐ(UI)ടെസ്റ്റുകൾ, എപിഐ ടെസ്റ്റുകൾ എന്നിവ പിന്തുണയ്ക്കുന്ന ഒരു ടെസ്റ്റ് ഓട്ടോമേഷൻ ഐഡിഇ.
സിലൈയൺ സിലൈയൺ("സീ ലൈൺ" എന്ന് ഉച്ചരിക്കുന്നു)സിമെയ്ക്ക്(CMake) ബിൽഡ് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്ന ലിനക്സ്, മാക്ഒഎസ്, വിൻഡോസ് എന്നിവയ്‌ക്കായുള്ള സി, സി++ ഐഡിഇ ആണ്.[20][21]പ്രാരംഭ പതിപ്പ് ഗ്നു കംപൈലർ കളക്ഷൻ (ജിസിസി), ക്ലാങ് കമ്പൈലറുകൾ, ജിഡിബി ഡീബഗ്ഗർ, എൽഎൽഡിബി, ഗൂഗിൾ ടെസ്റ്റ് എന്നിവയെ പിന്തുണയ്ക്കുന്നു.[22]
ഡാറ്റഗ്രിപ്പ് എസ്ക്യൂഎൽ ഡാറ്റാബേസുകൾക്കായുള്ള ഒരു ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ ടൂൾ.
ഡാറ്റാസ്പെൽ ജൂപ്പിറ്റർ നോട്ട്ബുക്കുകൾക്കും പൈത്തണിനുമുള്ള ഒരു ഡാറ്റാ സയൻസ് ടൂൾ.[23]
ഫ്ലീറ്റ് ലൈറ്റ് വെയ്റ്റ് മൾട്ടി പർപ്പസ് ഐഡിഇ, കോളാബുറേഷനും റിമോട്ട് വർക്ക്ഫ്ലോകൾക്കുമുള്ള പിന്തുണയോടെ.[24]
ഗോലാൻഡ് ഗോ ഡെവലപ്മെന്റിന് വേണ്ടി.[25][26]
ഇന്റലിജെ ഐഡിയ ജാവ, ഗ്രൂവി, കോട്ലിൻ, സ്കാല തുടങ്ങിയ ജാവ വെർച്വൽ മെഷീൻ അധിഷ്ഠിത ഭാഷകൾക്കായുള്ള സോഫ്റ്റ്വെയർ. ഇന്റലിജെ ഐഡിയ കമ്മ്യൂണിറ്റി പതിപ്പ് എന്ന പേരിൽ ഒരു ഓപ്പൺ സോഴ്‌സ് പതിപ്പും ഇന്റലിജെ ഐഡിയ അൾട്ടിമേറ്റ് എഡിഷൻ എന്ന പേരിൽ ഒരു പ്രൊപ്രൈറ്ററി പതിപ്പും ലഭ്യമാണ്.
പിഎച്ച്പിസ്റ്റോം പിഎച്ച്പിയ്ക്ക് വേണ്ടി.[27]
പൈചാം പൈത്തണിന് വേണ്ടിയുള്ളത്. ഒരു ഓപ്പൺ സോഴ്‌സ് പതിപ്പ് പൈചാം കമ്മ്യൂണിറ്റി പതിപ്പായും, മറ്റൊന്ന് പ്രൊപ്രൈറ്ററി പതിപ്പായ പൈചാം പ്രൊഫഷണൽ പതിപ്പും ലഭ്യമാണ്.[28]വിദ്യാർത്ഥികൾക്കായി ജെറ്റ്ബ്രേയിൻ പൈചാം എഡ്യുക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്.[29]
റൂബിമൈൻ റൂബിക്കും റൂബി ഓൺ റെയിൽസിനും വേണ്ടിയുള്ളത്.
വെബ്സ്റ്റോം വെബ്, ജാവാസ്ക്രിപ്റ്റ്, ടൈപ്പ്സ്ക്രിപ്റ്റ് വികസനത്തിന്. ജെറ്റ്ബ്രേയിൻസിന്റെ മറ്റ് പല ഐഡിഇകളിലും പ്ലഗിനുകൾ വഴിയുള്ള വെബ്സ്റ്റോമിന്റെ ഫീച്ചർ സെറ്റ് ഉൾപ്പെടുന്നു.
റൈഡർ .നെറ്റ് (പ്രാഥമികമായി സി#, എഫ്#) വികസനത്തിനായി.[30]

അവലംബം

[തിരുത്തുക]
  1. "JetBrains Presents 2022 Annual Highlights -- Its Community Reaches 12.8M Developers Across the Globe". finance.yahoo.com. Archived from the original on 28 June 2022. Retrieved 30 June 2022.
  2. "jet Brains Corporate overview" (PDF). Archived (PDF) from the original on 16 December 2021. Retrieved 2022-01-11.
  3. Taft, Darryl K. (29 June 2012). "JetBrains Ships YouTrack 4.0 Agile Dev Tool". eWeek.[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 Hunger, Michael (26 November 2010). "JetBrains Developer Tools". infoQ. Archived from the original on 15 February 2016. Retrieved 5 August 2013.
  5. "Contact Us". JetBrains (in ഇംഗ്ലീഷ്). Retrieved 2023-03-09.
  6. "InfoWorld's 2015 Technology of the Year Award winners".
  7. "InfoWorld's 2011 Technology of the Year Award winners". InfoWorld. 12 January 2011.
  8. "12th Annual Jolt and Productivity Awards".
  9. Heiss, Janice J. (November 2012). "JAX Innovation Awards winners reflect the vibrancy of the Java community". Oracle Technology Network.
  10. "Java Posse No. 001 - Interview with Rob Harwood of Jetbrains about IntelliJ IDEA". 22 September 2005.
  11. Осипов, Антон (26 October 2012). "JetBrains назначила генеральных директоров в Санкт-Петербурге и Мюнхене". Vedomosti. Archived from the original on 1 September 2014. Retrieved 15 October 2013.
  12. Лаврентьева, Наталья (24 October 2012). "Российский поставщик средств разработки для Oracle и HP назначил гендиректорами двух программистов". Cnews.ru. Archived from the original on 27 October 2012. Retrieved 15 October 2013.
  13. Perlroth, Nicole; Sanger, David E.; Barnes, Julian E. (2021-01-06). "Widely Used Software Company May Be Entry Point for Huge U.S. Hacking". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Archived from the original on 31 May 2021. Retrieved 2022-06-30.
  14. Shafirov, Maxim (6 January 2021). "Statement on the story from The New York Times regarding JetBrains and SolarWinds". Archived from the original on 7 January 2021. Retrieved 7 January 2021.
  15. Sanger, David E. (24 February 2021). "After Russian Cyberattack, Looking for Answers and Debating Retaliation". The New York Times. Archived from the original on 1 July 2022. Retrieved 1 July 2022.
  16. "JetBrains' Statement on Ukraine | JetBrains News". The JetBrains Blog (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 4 April 2022. Retrieved 2022-03-22.
  17. "JetBrains: indefinite suspension of sales and R&D activities in Russia". www.sobyte.net (in ഇംഗ്ലീഷ്). 2022-03-12. Archived from the original on 8 August 2022. Retrieved 2022-03-22.
  18. Nogaeva, K. (2023-03-01). "Мозги свернулись: в JetBrains закрыли своё последнее юрлицо в Петербурге" [The brains have curdled: JetBrains has closed its last legal entity in St Petersburg] (in റഷ്യൻ). Delovoy Peterburg. Retrieved 2023-03-02.
  19. "AppCode 2022.3 Release and End of Sales and Support".{{cite web}}: CS1 maint: url-status (link)
  20. Bridgwater, Adrian (13 September 2014). "JetBrains CLion: A New Cross Platform C/C++ IDE". Dr. Dobb's Journal. Archived from the original on 18 January 2018. Retrieved 4 April 2015.
  21. Avram, Abel (9 September 2014). "JetBrains CLion, a C/C++ IDE, and ReSharper for C++". InfoQ. Archived from the original on 10 April 2015. Retrieved 4 April 2015.
  22. "Supported Languages - Features | CLion". JetBrains. Archived from the original on 25 March 2019. Retrieved 11 May 2018.
  23. "DataSpell, The IDE for Professional Data Scientists". jetbrains.com. Archived from the original on 11 January 2022. Retrieved 9 January 2022.
  24. "JetBrains Fleet: The Next-Generation IDE by JetBrains". JetBrains (in ഇംഗ്ലീഷ്). Retrieved 2022-10-09.
  25. "GoLand: The Up and Coming Go IDE by JetBrains". JetBrains. Archived from the original on 20 November 2017. Retrieved 19 August 2017.
  26. Ewbank, Kay (19 December 2017). "GoLand Adds Go To IntelliJ". i-programmer.info. Archived from the original on 7 October 2019. Retrieved 13 October 2019.
  27. "Features - PhpStorm". JetBrains. Archived from the original on 19 March 2015. Retrieved 19 November 2016.
  28. "Features - PyCharm". JetBrains. Archived from the original on 9 May 2017. Retrieved 19 November 2016.
  29. "JetBrains for Education: Keep Evolving".
  30. "Features - Rider". JetBrains (in ഇംഗ്ലീഷ്). Archived from the original on 30 July 2022. Retrieved 2022-07-26.
"https://ml.wikipedia.org/w/index.php?title=ജെറ്റ്_ബ്രെയിൻസ്&oldid=3910498" എന്ന താളിൽനിന്ന് ശേഖരിച്ചത്