ജിസാൻ പ്രവിശ്യ
ദൃശ്യരൂപം
(Jizan Province എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജിസാൻ | |
---|---|
جازان | |
സൗദി അറേബ്യയുടെ ഭൂപടത്തിൽ ജിസാൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം) | |
തലസ്ഥാനം | ജിസാൻ |
പ്രധാന പ്രദേശങ്ങൾ | 14 |
• ഗവർണർ | മുഹമ്മദ് ഇബ്ൻ നാസർ |
• ആകെ | 11,671 ച.കി.മീ.(4,506 ച മൈ) |
(2010) | |
• ആകെ | 13,65,110 |
• ജനസാന്ദ്രത | 116.97/ച.കി.മീ.(303.0/ച മൈ) |
ISO 3166-2 | 09 |
യെമൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന സൗദി അറേബ്യയുടെ പ്രവിശ്യയാണ് ജിസാൻ പ്രവിശ്യ (അറബി: جازان Jāzān). തെക്ക് ഭാഗത്ത് 300 കിലോമീറ്ററോളം ചെങ്കടൽ, വടക്ക് ഭാഗത്ത് അയൽ രാജ്യമായ യെമൻ എന്നിവയാണ് അതിർത്തികൾ[1]. 11,671 ചതുരശ്ര കിലോമീറ്റർ മൊത്തം വിസ്ത്രിതിയുള്ള ജിസാൻ പ്രവിശ്യയിലെ ജനസംഖ്യ 2010-ലെ കണക്കെടുപ്പ് പ്രകാരം 1,365,110 ആണ്. ജിസാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവിശ്യയുടെ നിലവിലെ ഗവർണർ മുഹമ്മദ് ഇബ്ൻ നാസർ ഇബ്ൻ അബ്ദുൽ അസീസ് ആണ്[2].
ഉപ വിഭാഗങ്ങൾ
[തിരുത്തുക]ജിസാൻ പ്രവിശ്യക്ക് കീഴിൽ ഉപ വിഭാഗങ്ങളായി പതിനാല് പ്രദേശങ്ങൾ ഉണ്ട്.
പേര് | തദ്ദേശീയ നാമം | ജനസംഖ്യ 15 സെപ്റ്റംബർ 2004 |
ജനസംഖ്യ (Preliminary) 28 ഏപ്രിൽ 2010 |
---|---|---|---|
അബു അരീഷ് | أبو عريش | 123,943 | 197,112 |
അൽദ്ദൈർ | الدائر | 49,239 | 59,494 |
അൽദർബ് | الدرب | 52,062 | 69,134 |
അഹദ് അൽമസാരിഹ | أحد المسارحة | 70,038 | 110,710 |
അൽആരിദ | العارضة | 62,841 | 76,705 |
അൽഅയ്ടാബി | العيدابي | 52,515 | 60,799 |
അൽഹർത്ത് | الحرث | 47,073 | 18,586 |
അൽറയ്ത്ത് | الريث | 13,406 | 18,961 |
ബൈശ് | بيش | 58,269 | 77,442 |
ദമദ് | ضمد | 62,366 | 71,601 |
ഫർസാൻ | فرسان | 13,962 | 17,999 |
ജിസാൻ | جازان | 255,340 | 157,536 |
സബ്‌യ | صبياء | 198,086 | 228,375 |
സാംത | صامطة | 128,447 | 201,656 |
Total Province | جازان | 1,187,587 | 1,365,110 |
അവലംബം
[തിരുത്തുക]- ↑ http://www.splendidarabia.com/location/jizan/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-03-25.