Jump to content

ജോവാന കാസിഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Joanna Cassidy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോവാന കാസിഡി
ജോവാന കാസിഡി 2007 ൽ.
ജനനം
ജോവാന വിർജീനിയ കാസ്കേ

(1945-08-02) ഓഗസ്റ്റ് 2, 1945  (79 വയസ്സ്)
തൊഴിൽനടി
സജീവ കാലം1965–ഇതുവരെ
ജീവിതപങ്കാളി(കൾ)
ഡോ. കെന്നാർഡ് സി. കോബ്രിൻ
(m. 1964; div. 1974)
കുട്ടികൾ2
ജോവാന കാസിഡി 1974 ൽ.
ജോവാന കാസിഡി 1976 ൽ

ജോവാന കാസിഡി (ജനനം: ഓഗസ്റ്റ് 2, 1945) ഒരു അമേരിക്കൻ നടിയാണ്. റിഡ്‌ലി സ്‌കോട്ടിന്റെ ബ്ലേഡ് റണ്ണർ (1982) എന്ന ചിത്രത്തിലെ സോറ സലോം, ഹു ഫ്രെയിംഡ് റോജർ റാബിറ്റ് (1988) എന്ന ചിത്രത്തിലെ ഡോലോറസ് എന്നീ കഥാപാത്രങ്ങളായി അഭിനയിച്ചതോടെയാണ് അവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയതോടൊപ്പം മൂന്ന് എമ്മി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ഇതു കൂടാതെ സാറ്റേൺ അവാർഡിനും സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡിനും അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

അണ്ടർ ഫയർ (1983), ദി ഫോർത്ത് പ്രോട്ടോക്കോൾ (1987), ദി പാക്കേജ് (1989), വേർ ദ ഹാർട്ട് ഈസ് (1990), ഡോൺ ടെൽ മോം ദി ബേബിസിറ്റേഴ്സ് ഡെഡ് (1991), വാമ്പയർ ഇൻ ബ്രൂക്ലിൻ (1995), ഗോസ്റ്റ്സ് ഓഫ് മാർസ് (2001) തുടങ്ങിയ ചിത്രങ്ങളിലും ജോവാന കാസിഡി അഭിനയിച്ചിട്ടുണ്ട്. 2001 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ എച്ച്ബി‌ഒ നാടക പരമ്പരയായ സിക്സ് ഫീറ്റ് അണ്ടറിൽ മാർഗരറ്റ് ചെനോവിത്ത് എന്ന കഥാപാത്രമായി അഭിനയിക്കുകയും ഇതിന് പ്രൈംടൈം എമ്മി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. 2011 മുതൽ 2013 വരെ ബോഡി ഓഫ് പ്രൂഫ് എന്ന എബിസി പരമ്പരയിൽ ജോവാൻ ഹണ്ടായി അഭിനയിക്കുകയും 2010 മുതൽ 2013 വരെ എച്ച്ബി‌ഒ കാനഡ കോമഡി സീരീസായ കോൾ മി ഫിറ്റ്സിൽ അഭിനയിച്ചതിന്റെ പേരിൽ രണ്ട് കനേഡിയൻ സ്‌ക്രീൻ അവാർഡുകൾ അവർ നേടിയിരുന്നു.

ആദ്യകാലം

[തിരുത്തുക]

ന്യൂജേഴ്‌സിയിലെ ഹാഡൻ‌ഫീൽഡിൽ ജോവാന വിർജീനിയ കാസ്‌കി എന്ന പേരിൽ, വിർജീനിയയുടെയും ജോ കാസ്‌കിയുടെയും പുത്രിയായി കാസിഡി ജനിച്ചു.[1] ഹാഡൻ‌ഫീൽഡ് മെമ്മോറിയൽ ഹൈസ്‌കൂളിൽ പഠിച്ച അവർ അവിടെ ഒരു തെമ്മാടിക്കുട്ടി ആണെന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു. അലറുന്ന ചിരിയിലൂടെ അറിയപ്പെടുന്ന അവരുടെ അത്തിരം ചിരി ദ ലാഫിംഗ് പോലീസ്മാൻ എന്ന സിനിമയിലൂടെയും ദി ടു‌നൈറ്റ് ഷോ സ്റ്റാറിംഗ് ജോണി കാർസൺ എന്ന ടോക് ഷോയിലൂടെയും അവതരിപ്പിക്കപ്പെട്ടിരുന്നു.[2]

കാസിഡി സിറാക്കൂസ് സർവകലാശാലയിൽനിന്ന് കലയിൽ പ്രാവീണ്യം നേടി. അവിടെ വിദ്യാഭ്യാസം ചെയ്തിരുന്ന സമയത്ത്, 1964 ൽ കെന്നാർഡ് സി. കോബ്ര് എന്ന ഭിഷഗ്വരനെ അവർ വിവാഹം കഴിക്കുകയും ഒരു ഫാഷൻ മോഡലായി ജോലി സമ്പാദിക്കുകയും ചെയ്തു. സാൻ ഫ്രാൻസിസ്കോയിലേക്ക് ദമ്പതികൾ താമസം മാറ്റുകയും അവിടെ കാസിഡി മോഡലിംഗ് ജോലി തുടരുന്നതിനിടെ ഭർത്താവ് ഒരു സൈക്യാട്രിക് പ്രാക്ടീസ് ആരംഭിച്ചു. 1968 ൽ പുറത്തിറങ്ങിയ ബുള്ളിറ്റ് എന്ന ആക്ഷൻ ത്രില്ലർ സിനിമയിൽ അവർ ഒരു അപ്രധാന ഭാഗത്ത് അഭിനയിച്ചിരുന്നു. 1974 ലെ വിവാഹമോചനത്തെത്തുടർന്ന് കാസിഡി ലോസ് ഏഞ്ചൽസിലേക്ക് പോകാൻ തീരുമാനിച്ചു.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

കാസിഡിയുടെ ആദ്യ ചലച്ചിത്ര അരങ്ങേറ്റംദ ഔട്ട്‌ഫിറ്റ് (1973) എന്ന ചിത്രത്തിലായിരുന്നു. 1973 ലെ 'സ്മോക്കി ബിയർ' അമേരിക്കൻ കാമ്പയിൻ പരസ്യ ഐക്കണിലും മിഷൻ: ഇംപോസിബിൾ, സ്റ്റാർസ്കി & ഹച്ച്, ടാക്സി തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും അവർ പ്രത്യക്ഷപ്പെട്ടു. യുവാവായ അർനോൾഡ് ഷ്വാർസെനെഗർ അഭിനയിച്ചതും ബോഡി ബിൽഡിംഗിനെക്കുറിച്ചുള്ളതുമായ സ്റ്റേ ഹംഗ്രി (1976) എന്ന സിനിമയിൽ അവർക്ക് ഒരു ചെറിയ വേഷം ഉണ്ടായിരുന്നു. ഒരു ടെലിവിഷൻ സീരീസിനായി വണ്ടർ വുമൺ എന്ന കഥാപാത്രമായി കാസിഡിയെ പരിഗണിച്ചെങ്കിലും ലിൻഡ കാർട്ടർ തെരഞ്ഞെടുക്കപ്പെട്ടതോടെ അത് നഷ്ടപ്പെട്ടു. ഔവർ വിന്നിംഗ് സീസൺ (1978) എന്ന സിനിമയിൽ അവർ സഹവേഷത്തിൽ അഭിനയിച്ചു. 240-റോബർട്ട് (1979) എന്ന ആക്ഷൻ-അഡ്വഞ്ചർ പരമ്പരയിൽ ഷെരീഫിന്റെ പൈലറ്റ് മോർഗൻ വൈൻ‌റൈറ്റ് എന്ന കഥാപാത്രമായിരുന്നു അവളുടെ ആദ്യ സ്ഥിരവേഷം. രണ്ട് സീസണുകൾ മാത്രമേ ഈ പരമ്പര നീണ്ടുനിന്നുള്ളു. അതിനുശേഷം, ഡാളസ്, ഫാൽക്കൺ ക്രെസ്റ്റ് തുടങ്ങിയ പരമ്പരകളിലെ അതിഥി വേഷങ്ങളിലും കാസിഡി തുടർന്നു പ്രത്യക്ഷപ്പെടുകയും കൂടാതെ ഹ്രസ്വകാല ഹാസ്യപരമ്പരയായ ബഫല്ലോ ബില്ലിൽ (1983) സ്ഥിരമായി അഭിനയിച്ചു (ഇതിന് അവർ ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ് നേടി). കോഡ് നെയിം: ഫോക്സ്ഫയർ (1985) എന്ന ഹ്രസ്വകാല എൻ‌ബി‌സി ടെലിവിഷൻ പരമ്പരയിലും അവർ വേഷമിട്ടു.[3]

അവലംബം

[തിരുത്തുക]
  1. "Explore Historical Newspaper Archives Online - NewspaperARCHIVE.com". newspaperarchive.com.
  2. Staff. "Joanna Cassidy at reunion remembers self as a rowdy kid", Lakeland Ledger, November 27, 1983. Accessed July 10, 2011. "Actress Joanna Cassidy, star of the movie Under Fire, remembers being 'a rowdy kid' at Haddonfield Memorial High School two decades ago."
  3. Joanna Cassidy biodata Archived 2014-03-22 at the Wayback Machine., yahoo.com; accessed November 30, 2014.
"https://ml.wikipedia.org/w/index.php?title=ജോവാന_കാസിഡി&oldid=4099701" എന്ന താളിൽനിന്ന് ശേഖരിച്ചത്