ജോനാതൻ നോളൻ
ജോനാതൻ നോളൻ | |
---|---|
ജനനം | 1976 (വയസ്സ് 47–48) ലണ്ടൻ, ഇംഗ്ലണ്ട് |
മറ്റ് പേരുകൾ | ജോനാ നോളൻ |
പൗരത്വം | ബ്രിട്ടീഷ് അമേരിക്കൻ |
കലാലയം | ജോർജ്ടൌൺ യൂനിവേഴ്സിറ്റി |
തൊഴിൽ | തിരകഥാകൃത്ത്, നിർമ്മാതാവ്, സംവിധായകൻ |
സജീവ കാലം | 1997–മുതൽ |
ജീവിതപങ്കാളി(കൾ) | ലിസ ജോയ് |
കുട്ടികൾ | 2 |
ഒരു ബ്രിട്ടീഷ് അമേരിക്കൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും തിരക്കഥാകൃത്തുമാണ് ജോനാതൻ നോളൻ. സി. ബി. എസ്. സയൻഫിക്ഷൻ സീരീസ് ആയ പേഴ്സൺ ഓഫ് ഇന്ററസ്റ്റിന്റെ (2011-2016) നിർമ്മാതാവും, എച്ച്. ബി. ഓ. സയൻഫിക്ഷൻ സീരീസ് ആയ വെസ്റ്റ് വേൾഡിന്റെ (2016-മുതൽ) സഹനിർമ്മാതാവും ആണ്. പ്രശസ്ത ബ്രിട്ടീഷ്-അമേരിക്കൻ സംവിധായകനായ ക്രിസ്റ്റഫർ നോളന്റെ സഹോദരനാണ് ജോനാതൻ നോളൻ. സഹോദരനായ ക്രിസ്റ്റഫർ നോളനുമൊത്ത് ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. മെമെന്റോ മോറി എന്ന ചെറുകഥയെ ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത മെമെന്റോ എന്ന സിനിമ അവതരണം കൊണ്ടും കഥാമികവുകൊണ്ടും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. മിസ്റ്റിരി-ത്രില്ലർ ആയ പ്രെസ്റ്റിജ് (2006), സൂപ്പർ ഹീറോ സിനിമകളായ ദി ഡാർക്ക് നൈറ്റ് (2008), ദി ഡാർക്ക് നൈറ്റ് റൈസസ് (2012), 2014ൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച സയൻസ് ഫിക്ഷൻ സിനിമയായ ഇന്റർസ്റ്റെല്ലാർ എന്നീ ചിത്രങ്ങൾ സഹോദരനായ നോളന്റെ കൂടെ ചെയ്തു. മെമെന്റോ എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സയൻസ് ഫിക്ഷൻ സീരീസ് ആയ വെസ്റ്റ് വേൾഡ് പ്രൈംടൈം എമ്മി അവാർഡ് തുടങ്ങി ഒട്ടനേകം പുരസ്കാരങ്ങൾ നേടി.
ഫിലിമോഗ്രാഫി
[തിരുത്തുക]സിനിമകൾ
[തിരുത്തുക]വർഷം | സിനിമ | ക്രെഡിറ്റ് | കുറിപ്പുകൾ | അവലംബം. |
---|---|---|---|---|
2000 | മെമെന്റോ | മെമെന്റോ മോറി എന്ന ചെറുകഥയെ അടിസ്ഥാനമാക്കി രചിച്ച തിരക്കഥ | ക്രിസ്റ്റഫർ നോളനുമൊത്ത് മികച്ച തിരക്കഥയ്ക്കുള്ള ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട് | |
2005 | ബാറ്റ്മാൻ ബിഗിൻസ് | രചന | [1] | |
2006 | ദി പ്രെസ്റ്റിജ് | തിരക്കഥ | ക്രിസ്റ്റഫർ പ്രീസ്റ്റിന്റെ ദി പ്രെസ്റ്റിജ് എന്ന നോലവിനെ അടിസ്ഥാനമാക്കി ക്രിസ്റ്റഫർ നോളനുമൊത്ത് തിരക്കഥയെഴുതി | |
2008 | ദി ഡാർക്ക് നൈറ്റ് | തിരക്കഥ | ക്രിസ്റ്റഫർ നോളൻ, ഡേവിഡ് എസ് ഗോയർ എന്നിവരുടെ കൂടെ തിരക്കഥയെഴുതി | |
2009 | ടെർമിനേറ്റർ സാൽവേഷൻ | രചന | [2][3] | |
2012 | ദി ഡാർക്ക് നൈറ്റ് റൈസസ് | തിരക്കഥ | ക്രിസ്റ്റഫർ നോളൻ, ഡേവിഡ് എസ് ഗോയർ എന്നിവരുടെ കൂടെ തിരക്കഥയെഴുതി | |
2014 | ഇന്റർസ്റ്റെല്ലാർ | തിരക്കഥ | ക്രിസ്റ്റഫർ നോളനുമൊത്ത് തിരക്കഥയെഴുതി | [4] |
സീരീസുകൾ
[തിരുത്തുക]വർഷം | സീരീസ | ക്രെഡിറ്റ് | കുറിപ്പുകൾ | അവലംബം | ||
---|---|---|---|---|---|---|
രചന | സംവിധാനം | സഹനിർമ്മാതാവ് | ||||
2011–2016 | പേഴ്സൺ ഓഫ് ഇന്റെറസ്റ്റ് | അതെ | അതെ | അതെ | നിർമ്മാതാവ്; രചന (9 എപിസോഡ്), സംവിധാനം (1 എപിസോഡ്) | [5] |
2016–മുതൽ | വെസ്റ്റ് വേൾഡ് | അതെ | അതെ | അതെ | സഹനിർമ്മാതാവ്; രചന (8 എപിസോഡ്), സംവിധാനം (2 എപിസോഡ്) | [6] |
പുസ്തകങ്ങൾ
[തിരുത്തുക]- ചെറുകഥാസമാഹാരം
- "മെമെന്റോ മോറി (2001) – കഥയെ ആസ്പദമാക്കി മേമെന്റോ എന്ന ചലച്ചിത്രത്തിന് തിരക്കഥയെഴുതി
അവലംബം
[തിരുത്തുക]- ↑ "'Westworld' Creators Explore The 'Dark Thrills' Of The Digital Age".
- ↑ Sciretta, Peter (28 April 2009). "Confirmed: Jonathan Nolan Not Credited For Terminator Salvation". Retrieved 13 April 2015.
- ↑ Sancton, Julian (27 May 2009). "Did Christian Bale's Seriousness Ruin Terminator Salvation?". Vanity Fair. Retrieved 13 April 2015.
- ↑ "Interstellar poster billing block". Retrieved 21 July 2014.
- ↑ Andreeva, Nellie (2011-02-10). "CBS Picks Up Jonah Nolan/J.J. Abrams Pilot 'Person Of Interest'" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2016-10-05. Retrieved 2016-10-04.
- ↑ Gelman, Vlada (31 August 2013). "HBO Greenlights Sci-Fi Pilot Westworld From J.J. Abrams and Jonathan Nolan". TVLine. Archived from the original on 2014-10-15. Retrieved 3 September 2014.