Jump to content

ജുഗ്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jugnu (satellite) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Jugnu
സംഘടനIIT Kanpur
പ്രധാന ഉപയോക്താക്കൾISRO (LSP)
ഉപയോഗലക്ഷ്യംRemote Sensing
Technology
വിക്ഷേപണ തീയതി12 October 2011
വിക്ഷേപണ വാഹനംPSLV-CA C18
വിക്ഷേപണസ്ഥലംSatish Dhawan
COSPAR ID2011-058B
പിണ്ഡം3 കിലോഗ്രാം (110 oz)
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
ഭ്രമണപഥംLEO

കാൺപുർ ഐ.ഐ.ടി. യിൽ നിർമിച്ച കുഞ്ഞൻ ഉപഗ്രഹമാണ് ജുഗ്നു (Hindi: जुगनू). പ്രളയം, വരൾച്ച തുടങ്ങിയവ മുൻകൂട്ടി അറിയാനും ദുരിതാശ്വാസപ്രവർത്തനത്തിനും ലക്ഷ്യമിട്ടാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചിട്ടുള്ളത്.

2011 ഒക്ടോബർ 12ന് ഇന്ത്യ-ഫ്രാൻസ് സംയുക്ത സംരംഭമായ ‘മേഘാ-ട്രോപിക്സ്’ ഉപഗ്രഹത്തോടൊപ്പം ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി-18 റോക്കറ്റ് ഈ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു. മൂന്ന് കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന്റെ ആയുസ്സ് ഒരു വർഷമാണ്. താഴ്ന ഭൂസ്ഥിര ഭ്രമണപഥത്തിൽ ഇത് ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കുന്നു. 2008ലാണ് ഈ ചെറു ഉപഗ്രഹനിർമ്മാണത്തിന് ഐഎസ്ആർഒയും കാൺപുർ ഐഐടിയും ധാരണാപത്രം ഒപ്പിട്ടത്. [1]

അവലംബം

[തിരുത്തുക]
  1. ജുഗ്നു കുതിപ്പിനൊരുങ്ങി: ദേശാഭിമാനി, retrieved 2011 നവംബർ 14 {{citation}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ജുഗ്നു&oldid=2282629" എന്ന താളിൽനിന്ന് ശേഖരിച്ചത്