Jump to content

ജൂലി വൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Julie White എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂലി വൈറ്റ്
ജനനം
ജൂലി കെ. വൈറ്റ്

June 4, 1961 (1961-06-04) (63 വയസ്സ്)[1]
സാൻ ഡീഗോ, കാലിഫോർണിയ, യു.എസ്.
തൊഴിൽനടി
സജീവ കാലം1985–ഇതുവരെ
ജീവിതപങ്കാളി(കൾ)
കാൾ പാൻഡൽ
(m. 1984; div. 1990)
കുട്ടികൾ1

ജൂലി കെ. വൈറ്റ് (ജനനം: ജൂൺ 4, 1961) ഒരു അമേരിക്കൻ നടിയാണ്. 2007-ൽ ദ ലിറ്റിൽ ഡോഗ് ലാഫ്ഡ് എന്ന നാടകത്തിലെ അഭിനയത്തിന് ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ് അവർ കരസ്ഥമാക്കി. 2013-ൽ എയർലൈൻ ഹൈവേ, 2019-ൽ ഗാരി: എ സീക്വൽ ടു ടൈറ്റസ് ആൻഡ്രോനിക്കസ്, 2022-ൽ പോട്ടസ്: ഓർ, ബിഹൈൻറ് എവരി, ഡംബസ് ആർ സെവൻ വിമൻ ട്രൈയിംഗ് ടു കീപ്പ് ഹിം എലിവ് എന്നീ നാടകങ്ങളിലെ പ്രകടനത്തിന് മറ്റ് മൂന്ന് ടോണി അവാർഡ് നാമനിർദ്ദേശങ്ങളും അവർക്ക് ലഭിച്ചു. ട്രാൻസ്‌ഫോർമേഴ്‌സ് സിനിമാ പരമ്പരയിൽ (2007-2011) സാം വിറ്റ്‌വിക്കിയുടെ മാതാവായി ജൂലി വൈറ്റ് അഭിനയിച്ചു.

ചക്ക് ലോർ നിർമ്മിച്ച എബിസി സിറ്റ്‌കോം ഗ്രേസ് അണ്ടർ ഫയറിലെ (1993-1998) നദീൻ സ്വൊബോദ എന്ന കഥാപാത്രം, കൂടാതെ സിക്‌സ് ഫീറ്റ് അണ്ടർ, ഡെസ്‌പറേറ്റ് ഹൗസ്‌വൈവ്‌സ്, നഴ്‌സ് ജാക്കി, ദി ഗുഡ് വൈഫ് എന്നിവയിലെ അതിഥി വേഷങ്ങളുടെ പേരിലും അവർ പ്രശസ്തയാണ്. മൈക്കൽ ക്ലേട്ടൺ (2007), ലിങ്കൺ (2012), എ വെരി മുറെ ക്രിസ്മസ് (2015) തുടങ്ങിയ ചിത്രങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സ്വകാര്യ ജീവിതം

[തിരുത്തുക]

കാലിഫോർണിയയിലെ സാൻ ഡിയേഗോയിലെ ബാൽബോവ നേവൽ ഹോസ്പിറ്റലിൽ ഒരു തെറാപ്പിസ്റ്റായ സ്യൂ ജെയ്‌ന്റെയും (മുമ്പ്, ടെറി) ദന്തഡോക്ടറായ എഡ്വിൻ വൈറ്റിന്റെയും മകളായി വൈറ്റ് ജനിച്ചു. വൈറ്റും കുടുംബവും അവൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ ഒരു റാഞ്ചിംഗ് ഏറ്റെടുക്കുന്നതിനായി ടെക്സസിലെ ഓസ്റ്റിനിലേക്ക് താമസം മാറി. പ്രാദേശിക നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയ അവർ 16-ാം വയസ്സിൽ ഒരു സെമി-പ്രൊഫഷണൽ ആയി. ദി ബേക്കേഴ്‌സ് വൈഫ് എന്ന മ്യൂസിക്കലിൽ പ്രധാന വേഷം ചെയ്യുന്നതിനിടയിൽ, ഷോയുടെ രചയിതാക്കൾ അവളുടെ കഴിവുകൾ ന്യൂയോർക്ക് നഗരത്തിലേക്ക് മാറ്റി പ്രകടിപ്പിക്കുവാൻ പ്രോത്സാഹപ്പിച്ചു.[2]

അവലംബം

[തിരുത്തുക]
  1. "Julie White - Profile". Playbill. Retrieved May 22, 2022.
  2. Gates, Anita. "Julie White, Killer Agent, in The Little Dog Laughed" The New York Times, January 20, 2006
"https://ml.wikipedia.org/w/index.php?title=ജൂലി_വൈറ്റ്&oldid=3940780" എന്ന താളിൽനിന്ന് ശേഖരിച്ചത്