Jump to content

കെ.എസ്. മനോജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. S. Manoj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ. കെ.എസ്. മനോജ്
ലോക്സഭാംഗം
ഓഫീസിൽ
2004-2009
മുൻഗാമിവി.എം. സുധീരൻ
പിൻഗാമികെ.സി. വേണുഗോപാൽ
വ്യക്തിഗത വിവരങ്ങൾ
ജനനംആലപ്പുഴ ലോക്സഭാമണ്ഡലം
(1965-04-19) ഏപ്രിൽ 19, 1965  (59 വയസ്സ്)
ആലപ്പുഴ, കേരള
മരണംആലപ്പുഴ ലോക്സഭാമണ്ഡലം
അന്ത്യവിശ്രമംആലപ്പുഴ ലോക്സഭാമണ്ഡലം
രാഷ്ട്രീയ കക്ഷികോൺഗ്രസ്, സി.പി.എം
പങ്കാളിസൂസൻ എബ്രഹാം
കുട്ടികൾ1
മാതാപിതാക്കൾ
വസതിആലപ്പുഴ
As of മാർച്ച് 18, 2009

കുരിശിങ്കൽ സെബാസ്റ്റ്യൻ മനോജ് അഥവാ ഡോ.കെ.എസ്. മനോജ് (ജനനം: 1965 ഏപ്രിൽ 19) കേരളത്തിൽ നിന്നുള്ള ഒരു പാർലമെൻറ് അംഗമായിരുന്നു. ഇദ്ദേഹം പതിനാലാം ലോകസഭയിൽ ആലപ്പുഴയെ പ്രതിനിധീകരിച്ചിട്ടുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ കെ.ജെ.സെബാസ്റ്റ്യൻ്റെയും ജൂലിയറ്റിൻ്റെയും മകനായി 1965 ഏപ്രിൽ 19 ന് ജനിച്ചു.

"ദി ഫിഷർമെൻ (വെൽഫെയർ) ബിൽ 2005" ,[2] "ദി പെട്രോൾ പമ്പ് വർക്കേഴ്സ് (വെൽഫെയർ) ബിൽ 2005", "ദി കയർ ഫാക്ടറി വർക്കേഴ്സ് (വെൽഫെയർ) ബിൽ 2006" എന്നിവ ഇദ്ദേഹം അവതരിപ്പിച്ച പ്രധാന ബില്ലുകളാണ്.[3]

2010 ജനുവരി 9-ന് ഇദ്ദേഹം സി.പി.ഐ.(എം) പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയുണ്ടായി. പാർട്ടി നിലപാട് തന്റെ മതവിശ്വാസത്തിനെതിരാണ് എന്ന കാരണത്താലാണ് രാജി എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം.[4]

മറ്റു പദവികൾ

[തിരുത്തുക]
  • ഡിഫൻസ് കമ്മിറ്റി മെംബർ
  • കൃഷി മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം
  • ഡിഫൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
  • 1993–98 കാലത്ത് അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ
  • 1998–2004 കാലത്ത് അനസ്തേഷ്യോളജി ലക്ചറർ
  • ലൈഫ് മെംബർ, (i) ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ; (ii) ഇൻഡ്യൻ സൊസൈറ്റി ഓഫ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ; (iii) ഇൻഡ്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ്സ്;
  • മുൻ സെക്രട്ടറി, കേരള ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസ്സോസിയേഷൻ
  • നാഷണൽ സർവീസ് സ്കീം അംഗം
  • കേരള കത്തോലിക് യൂത്ത് മൂമെന്റിന്റെ മുൻ പ്രസിഡന്റ്
  • കേരള സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിൽ അംഗം

അവലംബം

[തിരുത്തുക]
  1. "Detailed Profile - Dr. K.S. Manoj - Members of Parliament (Lok Sabha) - Who's Who - Government: National Portal of India". India.gov.in. Retrieved 2009-03-31.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-05-16. Retrieved 2013-03-10.
  3. "Lok Sabha". 164.100.24.209. Retrieved 2009-03-31. [പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-16. Retrieved 2013-03-10.


"https://ml.wikipedia.org/w/index.php?title=കെ.എസ്._മനോജ്&oldid=4092534" എന്ന താളിൽനിന്ന് ശേഖരിച്ചത്