Jump to content

കാഹ്-വ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kahwah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഫ്ഘാനിസ്ഥാനിലും പാകിസ്താനിലും ചില മധ്യേഷ്യൻ രാജ്യങ്ങളിലും കാശ്മീർ താഴ്വരയിലും പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒരുതരം ചായ(green tea)യാണ് കാഹ്-വ അഥവാ കാവ(ഉർദു: قہوہ)(Kahwah).കാശ്മീരികൾ ഇത് പ്രാതലിനോടൊപ്പം കഴിക്കുന്നു.തേയില(green tea leaves), കുങ്കുമപ്പൂവിന്റെ കേസരം,കറുവാപ്പട്ട,ഏലം,കാശ്മീരി റോസ് ഇതളുകൾ എന്നിവ ചേർത്ത് തിളപ്പിച്ചാണ് കാവ തയ്യാറാക്കുന്നത്.തുടർന്ന് പഞ്ചസാരയോ തേനോ ചേർക്കുന്നു.ബദാം,വാൾനട്ട് തുടങ്ങിയവയും പൊടിച്ചു ചേർക്കാറുണ്ട്. ചെമ്പു കൊണ്ടുള്ള സമോവറിലാണ് പരമ്പരാഗതമായി കാവ തയ്യാർ ചെയ്യുന്നത്. പലയിടങ്ങളിലും കാവ സദ്യയുടെ ഭാഗമായും വിശേഷാവസരങ്ങളിലുമാണ് ഒരുക്കുന്നത്. മലബാറിൽ ഉച്ചഭക്ഷണത്തിനു ശേഷം (ബിരിയാണി) കാവ കഴിക്കുന്നത് പതിവായിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=കാഹ്-വ&oldid=3256889" എന്ന താളിൽനിന്ന് ശേഖരിച്ചത്