കങ്കാരു എലി
കങ്കാരു എലികൾ Temporal range: Late Pliocene – Recent
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Dipodomys Gray, 1841
|
Species | |
Dipodomys agilis |
തെക്കുപടിഞ്ഞാറൻ അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം കരണ്ടുതീനി വർഗ്ഗമാണ് കങ്കാരു എലി - Kangaroo rat വെള്ളം കുടിക്കുന്ന സ്വഭാവം ഒട്ടുമില്ലാത്ത ജീവികളാണിവ.
ദീർഘമായ പിൻകാലുകൾ ഉള്ള ഈ എലികൾ അവയുടെ നീളം കൂടിയ വാൽ ഒരു സന്തുലനോപാധിയായി ഉപയോഗിക്കുന്നു. കങ്കാരുവിനെപ്പോലെ ചാടിച്ചാടി സഞ്ചരിക്കുന്നതിലാണ് കങ്കാരു എലികൾ എന്നറിയപ്പെടുന്നത്. ഓരോ ചാട്ടത്തിലും വളരെ ദൂരം പിന്നിടാൻ ഇവയ്‌ക്കു കഴിയുന്നു. പിൻകാലുകളിൽ നിവർന്നു നിന്ന് ഈ വാൽ ഒരു മൂന്നാം കാലുപോലെ ഉപയോഗിക്കുന്നു.
ഇവ ആഴത്തിൽ കുഴിച്ച മാളങ്ങൾക്കുള്ളിൽ പകൽസമയം കഴിയുന്നു. രാത്രികാലങ്ങളിൽ ആഹാരം തേടി പുറത്തിറങ്ങുന്നു. അത്യുഷ്‌ണത്തിൽ നിന്നു രക്ഷനേടുന്നതിനായാണ് ഇവയുടെ രാത്രിയുള്ള ആഹാരം തേടൽ. സമുദ്രനിരപ്പിൽ നിന്നും 4500 അടി വരെ ആഴമുള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്.[1] ഇതിന്റെ കവിൾസഞ്ചിയിൽ ആഹാരം ശേഖരിച്ച് മാളത്തിലേക്കു കൊണ്ടുപോകാൻ പറ്റിയതരത്തിൽ ഉള്ളവയാണ്. വെള്ളം കുടിക്കുന്ന സ്വഭാവം ഒട്ടുമില്ലാത്ത കങ്കാരു എലികൾ ദാഹം ശമിപ്പിക്കാൻ കിഴങ്ങുകളാണ് കഴിക്കുന്നത്.
ഒറ്റയ്‌ക്കു കഴിയാൻ ഇഷ്ടപ്പെടുന്ന ഇവ ഇണചേരുന്ന കാലങ്ങളിൽ മാത്രമേ മറ്റൊരു എലിയുടെ സാമീപ്യം സഹിക്കുന്നുള്ളു. അല്ലാത്ത പക്ഷം രണ്ടെലികൾ ഒരുമിച്ച് ഒരിടത്തു പെട്ടുപോയാൽ ഒന്നിന്റെ മരണംവരെ അവ പോരാടുന്നു.
അവലംബം
[തിരുത്തുക]- ↑ Reynolds, H.G. 1958. " The Ecology of the Merriam Kangaroo Rat ( Dipodomys merriami Mearns) on the Grazing Lands of Southern Arizona." Ecological Monographs (28):2 111–127.