Jump to content

കരകാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karakattam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കരകാട്ടം വീഡിയോ

മഴയുടെ ദേവതയായ മാരിയമ്മനെ സ്തുതിച്ചുകൊണ്ട് അവതരിപ്പിക്കുന്ന ഒരു തമിഴ് നാടോടിനൃത്തമാണ് കരകാട്ടം (തമിഴ്: கரகாட்டம் അഥവാ "കരകം (கரகம் .[1] വെള്ളക്കുടം തലയിൽ വച്ച് നടത്തുന്ന ഈ നൃത്തം അമ്പലങ്ങളിൽ വച്ച് മാത്രം നടത്തുമ്പോൾ ശക്തി കരകം എന്നും മറ്റുള്ള സ്ഥലങ്ങളിൽവച്ച് നടത്തുമ്പോൾ ആട്ട കരകം എന്നും പറയുന്നു[2]. ആദ്യകാലങ്ങളിൽ നെയ്യാണ്ടി മേളത്തോടൊപ്പം മാത്രം ചെയ്തിരുന്ന ഈ നൃത്തം ഇപ്പോൾ പാട്ടുകൾക്കൊപ്പിച്ചും ചെയ്യാറുണ്ട്.സംഘകാല കൃതികളിൽ കുട കൂത്ത് എന്ന് വിശേഷിപ്പിച്ചിരുന്ന ഈ നൃത്തത്തിന്റെ ഉദ്ഭവം തഞ്ചാവൂർ ജില്ലയിലാണ് [3]കരകാട്ടത്തിൽ പ്രാവീണ്യമുള്ളവർ തഞ്ചാവൂർ, പുതുക്കോട്ട, രാമനാഥപുരം, മധുര, തിരുനെൽവേലി, സേലം എന്നീ പ്രദേശങ്ങളിൽനിന്നുമുള്ളവരാണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-06. Retrieved 2013-01-01.
  2. [1] Google Books, History, Religion and Culture of India, Volume 2 By S. Gajrani
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-22. Retrieved 2013-01-01.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കരകാട്ടം&oldid=3743615" എന്ന താളിൽനിന്ന് ശേഖരിച്ചത്