Jump to content

കാർത്തിക് ശിവകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karthi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാർത്തി
ജനനം
കാർത്തി ശിവകുമാർ

(1977-05-25) 25 മേയ് 1977  (47 വയസ്സ്)[1]
തമിഴ് നാട്, ഇന്ത്യ
കലാലയം
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം2007–തുടരുന്നു
ജീവിതപങ്കാളി(കൾ)രഞ്ജിനി ചിന്നസ്വാമി (2011—തുടരുന്നു)
മാതാപിതാക്ക(ൾ)ശിവകുമാർ
ലക്ഷ്മി
ബന്ധുക്കൾസൂര്യ ശിവകുമാർ (സഹോദരൻ)
ജ്യോതിക (ജ്യേഷ്ഠ പത്നി)

കാർത്തിക്‌ ശിവകുമാർ (തമിഴ് : கார்த்திக் சிவகுமார் ; ജനിച്ചത്: 1977 മെയ്‌ 25) പൊതുവേ അറിയപെടുന്നത് കാർത്തി എന്നാണ്‌. ഇദേഹം ഒരു തമിഴ് നടനാണ്. നടൻ ശിവകുമാർ അണ് ഇദേഹത്തിന്റെ പിതാവ്. നടൻ സൂര്യയുടെ സഹോദരൻ കൂടിയാണ് ഇദേഹം. 2007-ൽ മികച്ച വിജയം നേടിയ പരുത്തിവീരൻ എന്ന സിനമയിലുടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനു ഫിലിംഫെയർ തുടങ്ങിയ പല അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഇതിനു ശേഷം ഇദേഹം കൊമേഴ്സ്യൽ ചിത്രങ്ങളായ ആയിരത്തിൽ ഒരുവൻ, പൈയ്യ, നാൻ മഹാൻ അല്ല, സിരുതെയ്‌ എന്നി ചിത്രങ്ങളിലുടേയാണ് തമിഴ് സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചത്. ആദ്യത്തെ തുടർച്ചയായ അഞ്ചു ചിത്രങ്ങൾ വൻ ഹിറ്റ്‌ ആയെങ്കിലും പിന്നീട് വന്ന മൂന്നു ചിത്രങ്ങൾ കാർത്തിക്ക് പരാജയമാണ് നൽകിയത്. പക്ഷെ അതിനു ശേഷം ഇറങ്ങിയ ബിരിയാണി എന്ന ചിത്രം കാർത്തിയെ വീണ്ടു തിരിച്ച്‌ എത്തിച്ചു.പിന്നീട് വന്ന മദ്രാസ്, കൊമ്പൻ എന്ന ചിത്രങ്ങളും വിജയിച്ചു. അതിനു ശേഷം 2016ൽ കാർത്തി നായകനായി അഭിനയിക്കുന്ന തമിഴ്, തെലുങ്ക് ധ്വഭാഷ ചിത്രം ഊപിരി/തോഴാ എന്ന ചിത്രത്തിലൂടെ രണ്ടു ഭാഷയിലും കാർത്തി വല്യ ഹിറ്റ്‌ നൽകി. പിന്നീട് വന്ന കഷ്‌മോറാ, കാട്രൂ വെളിയിടായി, ദേവ് എന്നി ചിത്രങ്ങൾ പരാജയപ്പെട്ടു. പിന്നീട് വന്ന കടയികുട്ടി സിംഗം, തമ്പി എന്നി ചിത്രങ്ങൾ ഹിറ്റ്‌ ആയി മാറി. അതിനുശേഷം വന്ന കൈതി, സുൽത്താൻ, വിരുമൻ എന്നി ചിത്രങ്ങൾ വൻ വിജയം കൈവരിച്ചു.അതിനു ശേഷം കമൽ ഹസ്സൻ നായകനായ വിക്രം സിനിമയിൽ കാർത്തി ശബ്ദ സാനിധ്യമായി അഭിനയിച്ചു അതോടെ ലോകേഷ് സിനിമറ്റിക് യൂണിവേഴ്സിന്റെ ആദ്യ നായകനായി കാർത്തി മാറി.പിന്നീട് വന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ നായകവേഷത്തിൽ അഭിനയിച്ചു കാർത്തി തമിഴകത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ഇപ്പോൾ തമിഴ് സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാൾ ആണ് കാർത്തി. പിന്നീട് അദ്ദേഹം രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ജപ്പാൻ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു ആ ചിത്രം പരാചയപെട്ടു. ഇനി കാർത്തിയുടേതായി പുറത്തിറങ്ങുന്ന ചിത്രം 96 സംവിധായകൻ ചെയ്യാൻ പോകുന്ന പുതിയ ചിത്രം ആണ്. അതിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൈതി 2ൽ ആണ് കാർത്തി അഭിനയിക്കാൻ പോകുന്നത്.


 == അഭിനയിച്ച ചിത്രങ്ങൾ ==
വര്ഷം: ചിത്രം സഹതാരങ്ങൾ സംവിധായകൻ കഥാപാത്രം കുറിപ്പുകൾ
2004 ആയുധ എഴുത്ത് സൂര്യ മണി രത്നം അസിസ്റ്റന്റ് ഡയറക്ടർ
2007 പരുത്തിവീരൻ പ്രിയാ മണി അമീർ സുൽത്താൻ പരുത്തിവീരൻ
2010 പൈയ്യ തമന്ന ഭാട്ടിയ എൻ ലിങ്കുസ്വാമി ശിവ
ആയിരത്തിൽ ഒരുവൻ റീമ സെൻ സെൽവ രാഘവൻ മുത്തു
നാൻ മഹാൻ അല്ല കാജൽ അഗർവാൾ സുശീന്ദ്രൻ ജീവ പ്രകാശം
2011 സിറുത്തൈ സന്താനം തമന്ന ഭാട്ടിയ ശിവ രത്നവേൽ പാണ്ടിയൻ , റോക്കറ്റ് രാജ
കോ
2012 ശകുനി സന്താനം , പ്രകാശ് രാജ് ശങ്കർ ദയാൽ കമലക്കണ്ണൻ
2013 അലക്സ് പാണ്ടിയൻ സന്താനം , അനുഷ്ക ഷെട്ടി സുരാജ് അലക്സ് പാണ്ടിയൻ
ഓൾ ഇൻ ഓൾ അഴക് രാജ പ്രഭു , കാജൽ അഗർവാൾ , സന്താനം എം രാജേഷ് അഴക് രാജ
ബിരിയാണി ഹൻസിക വെങ്കട്പ്രഭു സുകൻ
2014 മദ്രാസ് കാതറിൻ ട്രീസ രഞ്ജിത്ത് കാളി
2015 കൊമ്പൻ ലക്ഷ്മി മേനോൻ എം മുത്തയ്യ കൊമ്പൈയാ പാണ്ടിയൻ
2016 ഊപിരി തമന്ന ഭാട്ടിയ , നാഗാർജുന, പ്രകാശ് രാജ് വംശി പൈദിപ്പള്ളി സീനു
തോഴ
കാഷ്മോറ നയൻതാര , ഗോകുൽ കാഷ്മോറ , രാജ് നായക് - കാട്ര് വെളിയിടൽ മണിരത്നം വരുൺ ചക്രപാണി
2017 കാട്ര് വെളിയിടൽ മണിരത്നം വരുൺ ചക്രപാണി
തീരൻ അധികാരം ഒൻട്ര് രാകുൽ പ്രീത് സിങ് വിനോദ് തീരൻ തിരുമാരൻ
2018 കടൈകുട്ടി സിങ്കം പാണ്ടിരാജ് ഗുണ സിങ്കം
2019 ദേവ് പ്രകാശ് രാജ് , രാകുൽ പ്രീത് സിങ് രജത് രവിശങ്കർ ദേവ്
2019 കൈതി നരേൻ ലോകേഷ് കനഗരാജ് ദില്ലി
2019 തമ്പി ജ്യോതിക , സത്യരാജ് ജിത്തു ജോസഫ് ശരവണൻ

അവലംബം

[തിരുത്തുക]
  1. "Karthi- Biography". Jointscene. JOINT SCENE LTD. Retrieved 2011 November 7. {{cite web}}: Check date values in: |accessdate= (help)

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാർത്തിക്_ശിവകുമാർ&oldid=4099220" എന്ന താളിൽനിന്ന് ശേഖരിച്ചത്