കത്തി (ചലച്ചിത്രം)
കത്തി | |
---|---|
സംവിധാനം | ഏ.ആർ. മുരുകദോസ് |
രചന | ഏ.ആർ. മുരുകദോസ് |
അഭിനേതാക്കൾ |
|
സംഗീതം | അനിരുദ്ധ് രവിചന്ദർ |
ഛായാഗ്രഹണം | ജോർജ്.സി വില്ല്യംസ് |
ചിത്രസംയോജനം | എ. ശ്രീകർ പ്രസാദ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | ₹70 കോടി |
സമയദൈർഘ്യം | 156 മിനിറ്റ് |
ആകെ | est. ₹130 കോടി[1] |
എ.ആർ. മുരുകദോസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2014-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് കത്തി. വിജയ്, സാമന്ത റുത്ത് പ്രഭു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ നീൽ നിതിൻ മുകേഷ് ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
കോർപ്പറേറ്റ് കമ്പനികൾക്കെതിരെ കർഷകർ അടങ്ങുന്ന ഒരു ഗ്രാമത്തിലെ ആളുകൾ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
കഥ
[തിരുത്തുക]കതിരേശൻ(വിജയ്) ഒരു തടവ് പുള്ളിയാണ്. ഒരു നാൾ ജയിൽ ചാടിയ കതിരേശൻ, തൻറെ അതെ സാദ്രശ്യത്തിലുള്ള ജീവാനന്ദം എന്ന യുവാവിനെ കണ്ടുമുട്ടുന്നു. തുടർന്നു ജീവാനന്ദം നടത്തുന്ന പോരാട്ടങ്ങളേയും, കഷ്ടപാടുകളേയും കുറിച്ചു അറിയുവാനിടയാകുന്ന കതിരേശൻ, ഒരു സഹായമായി അവതരിക്കുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം.
അഭിനേതാക്കൾ
[തിരുത്തുക]- വിജയ് - കതിരേശൻ/ജീവാനന്ദം
- സാമന്ത റുത്ത് പ്രഭു - അങ്കിത
- നീൽ നിതിൻ മുകേഷ് - ചിരാഗ്
- ടോട്ട റോയ് ചൗധരി - വിവേക് ബാനർജി
- സതീഷ് - രവി
- രമ - ജീവയുടെ അമ്മ
- യുവിന പാർത്ഥവി - അങ്കിതയുടെ മരുമകൾ
- ജീവ രവി - കളക്ടർ
- സുദീപ് മുഖർജി - കൊൽക്കത്ത പോലീസ് ഇൻസ്പെക്ടർ
- തമിക്കോ ബ്രൗൺലി - ജെന്നിഫർ
- എലിസബത്ത് പി. കാർപെന്റർ - കാതറിൻ
- രൂപേഷ് ഗുപ്ത
- വീര സന്താനം - ഒരു പഴയ ഗ്രാമീണർ
- നളിനികാന്ത് - ഒരു പഴയ ഗ്രാമീണർ
- ആർ. എസ്. ജി. ചെല്ലദുരൈ - ഒരു പഴയ ഗ്രാമീണർ
- ഉദയഭാനു - ഒരു പഴയ ഗ്രാമീണർ
- മാത്യു വർഗ്ഗീസ് - കോർപ്പറേറ്റ് തലവൻ
- AR മുരുകദോസ് - അതിഥി വേഷം
റീമേക്ക്
[തിരുത്തുക]കത്തി എന്ന ചിത്രം തെലുങ്ക് ഭാഷയിൽ ഖൈദി നമ്പർ 150 എന്ന പേരിൽ 2017-ൽ റീമേക്ക് ചെയ്യപെട്ടു. വി.വി വിനായക് സംവിധാനം ചെയ്ത ചിത്രത്തിൽ ചിരഞ്ജീവിയായിരുന്നു നായകനായെത്തിയത്, ഇത് ചിരഞ്ജീവിയുടെ 150-ാമത്തെ ചിത്രമാണ്.
അവലംബം
[തിരുത്തുക]- ↑ Box Office: Rajini's 'Lingaa' Enters 25th Day; Vijay's 'Kaththi' Completes 75 Days. Ibtimes.co.in (5 January 2015). Retrieved on 2017-10-19.