Jump to content

കൗശിക് ബസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaushik Basu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൗശിക് ബസു
ജനനം (1952-01-09) ജനുവരി 9, 1952  (72 വയസ്സ്)
ദേശീയത‎ ഇന്ത്യൻ
കലാലയംഡൽഹി സർവകലാശാല (ബി.എ.)
ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് (എം.എസ്.സി., പിഎച്ച്.ഡി)
പുരസ്കാരങ്ങൾപദ്മഭൂഷൺ (2008)
നാഷ്ണൽ മഹലനോബിസ് മെമ്മോറിയൽ മെഡൽ (1989)
യു.ജി.സി. പ്രഭവനന്ദ അവാർഡ് ഫോർ എക്കണോമിക്സ് (1990)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസാമ്പത്തികശാസ്ത്രം
സ്ഥാപനങ്ങൾഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സ്

കോർണൽ സർവകലാശാല

ലോക ബാങ്ക്

പ്രശസ്തനായ ഇന്ത്യൻ സാമ്പത്തികശാസ്ത്രജ്ഞൻ ആണ് കൗശിക് ബസു(ജനനം:9 ജനുവരി 1952). ലോക ബാങ്കിന്റെ ഉപാധ്യക്ഷനും ചീഫ് എക്കണോമിസ്റ്റും ആയ ഇദ്ദേഹം കോർണൽ സർവകലാശാലയിലെ സി. മാർക്ക് പ്രൊഫസ്സർ ഓഫ് ഇന്റർനാഷ്ണൽ സ്റ്റഡീസും പ്രൊഫസ്സർ ഓഫ് എക്കണോമിക്സും ആയിരുന്നു.[1] ഭാരത സർക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം.[2] 2008ൽ പദ്മഭൂഷൺ പുരസ്കാരം നൽകി ഭാരതം ഇദ്ദേഹത്തെ ആദരിച്ചു.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

ലണ്ടനിൽ നിന്ന് പിഎച്ച്.ഡി പൂർത്തിയാക്കിയ ബസു റെഡിങ്ങ് സർവകലാശാലയിൽ കുറച്ചുനാൾ അധ്യാപകനായി പ്രവർത്തിച്ചു. 1977ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ റീഡർ ഇൻ എക്കണോമിക്സ് ആയി ജോലിയിൽ പ്രവേശിച്ചു. പിന്നീട് അവിടെ എക്കണോമിക്സ് പ്രൊഫസ്സറായി അദ്ദേഹം മാറി. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് സർവകലാശാല, പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ബെൽജിയത്തിലെ സെന്റർ ഫോർ ഓപ്പറേഷൻസ് റിസർച്ച് ആന്റ് എക്കണോമെട്രിക്സ്, ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് എന്നിവിടങ്ങളിൽ വിസിറ്റിങ്ങ് പ്രൊഫസ്സർ ആയിരുന്നു അദ്ദേഹം.
ഇതു കൂടാതെ കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിങ്ങ് സയന്റിസ്റ്റും ആയിരുന്നു അദ്ദേഹം.

കോർണൽ സർവകലാശാലയിൽ എക്കണോമിക്സ്, ഇന്റർനാഷ്ണൽ സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ പ്രൊഫസ്സർ സ്ഥാനം വഹിക്കുന്ന ബസു, അവധിയിൽ പ്രവേശിച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ മുഖ്യഉപദേഷ്ടാവായി സ്ഥാനമേറ്റത്. ഈ പദവി വഹിക്കുമ്പോഴാണ് ലോക ബാങ്കിന്റെ ഉപാധ്യക്ഷ സ്ഥാനവും ചീഫ് എക്കണോമിസ്റ്റ് പദവിയും അദ്ദേഹത്തെ തേടിയെത്തിയത്.

എക്കണോമെട്രിക്സ് സൊസൈറ്റി ഫെല്ലോ ആയ കൗശിക് ബസു, ഡെവലപ്മെന്റ് എക്കണോമിക്സ്, ഗെയിം തിയറി, ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ, പൊളിറ്റിക്കൽ എക്കോണമി, എക്കണോമിക്സ് ഓഫ് ചൈൽഡ് ലേബർ എന്നീ വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്.[3] ഗെയിം തിയറിയിലെ ട്രാവലേഴ്സ് ഡിലൈമ പ്രശ്നം രൂപകല്പന ചെയ്തതും 1994ൽ കൗശിക് ബസു ആണ്.[4]

1992ൽ ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ സെന്റർ ഫോർ ഡവലപ്മെന്റ് എക്കണോമിക്സ് സ്ഥാപിച്ച അദ്ദേഹം 1996 വരെ അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനവും വഹിച്ചു.[5]

ബിബിസി ന്യൂസ് ഓൺലൈൻ, ഹിന്ദുസ്ഥാൻ ടൈംസ്, ബിസിനസ്സ് സ്റ്റാൻഡേർഡ് എന്നീ പ്രസിദ്ധീകരണങ്ങളിൽ കോളമെഴുത്തുകാരനായ ബസു, എക്കണോമിക്സിൽ പല ഗ്രന്ഥങ്ങളും ക്രോസ്സിങ്ങ്സ് അറ്റ് ബനാറസ് ജംഗ്ഷൻ എന്ന പേരിൽ ഒരു നാടകവും രചിച്ചിട്ടുണ്ട്.വരുമാനനികുതി വകുപ്പിന്റെയും ഉപദേഷ്ടാവായ ബസു, നികുതി സംബന്ധമായ സെമിനാറുകളിലും കോൺഫറൻസുകളിലും കേന്ദ്ര ധനമന്ത്രിയെ അനുഗമിക്കാറുണ്ട്.

അമർത്യ സെൻ സ്ഥാപിച്ച ഹ്യൂമൺ ഡെവലപ്മെന്റ് ആന്റ് കേപ്പബിലിറ്റി അസോസിയേഷന്റെ പ്രസിഡന്റ്,[6] സോഷ്യൽ ചോയ്സ് ആന്റ് വെൽഫെയറിന്റെ എഡിറ്റർ, ജാപ്പനീസ് എക്കണോമിക് റിവ്യൂവിന്റെ അസോസിയേറ്റ് എഡിറ്റർ, ലോക ബാങ്ക് എക്കണോമിക് റിവ്യൂവിന്റെ എഡിറ്റർ ബോർഡ് അംഗം എന്നീ പദവികൾ കൗശിക് ബസു വഹിക്കുന്നു.[7][8]

ഇന്ത്യയുടെ പൊതു നയരൂപീകരണങ്ങളിൽ ഉപയോഗിക്കുന്ന ആശയങ്ങളെ നിർവചിച്ച് വിവരിക്കുന്ന അർഥ്പീഡിയ എന്ന പോർട്ടലിന്റെ പുറകിലെ പ്രോത്സാഹനം കൗശിക് ബസുവിന്റേതാണ്.[9] ഇന്ത്യൻ എക്കണോമിക് സർവീസ് ഉദ്യോഗസ്ഥരാണ് അർഥ്പീഡിയ പരിപാലിക്കുന്നത്.

സുഡോക്കുവിന്റെ രണ്ടു പേർക്കു പങ്കെടുക്കാവുന്ന രൂപമായ ഡുയിഡോക്കു രൂപകല്പന ചെയ്തതും ബസുവാണ്.[10]

പുരസ്കാരങ്ങളും അംഗീകാരങ്ങളും

[തിരുത്തുക]
  • കോർ(CORE Archived 2012-02-21 at the Wayback Machine.) ഫെല്ലോ, 1981-82
  • ദി നാഷ്ണൽ മഹലനോബിസ് മെഡൽ, 1989
  • യു.ജി.സി. പ്രഭവനന്ദ അവാർഡ് ഫോർ എക്കണോമിക്സ്, 1990
  • എക്കണോമെട്രിക് സൊസൈറ്റി ഫെല്ലോ, 1991 മുതൽ
  • പദ്മഭൂഷൺ, ഭാരത സർക്കാർ, 2008[11]
  • ഡി.ലിറ്റ് (എക്കണോമിക്സിനു നൽകിയ സംഭാവനകൾക്ക്), ലക്നൗ സർവകലാശാല, 2010
  • പ്രസിഡന്റ്, ഹ്യൂമൺ ഡെവലപ്മെന്റ് ആന്റ് കേപ്പബിലിറ്റീസ് അസോസിയേഷൻ
  • വൈസ് പ്രസിഡന്റ്, ചീഫ് എക്കണോമിസ്റ്റ്, ലോക ബാങ്ക്, 2012

ഗ്രന്ഥങ്ങൾ

[തിരുത്തുക]
ഗ്രന്ഥം പ്രസാധകർ വർഷം
റിവീൽഡ് പ്രിഫറൻസ് ഓഫ് ഗവണ്മെന്റ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് 1980
ദി ലെസ്സ് ഡെവലപ്ഡ് എക്കോണമി: എ ക്രിട്ടിക് ഓഫ് കണ്ടംപററി തിയറി ബാസിൽ ബ്ലാക്ക്‌വെൽ 1984
അഗ്രേറിയൻ സ്ട്രക്ച്ചർ ആന്റ് എക്കണോമിക് ഡെവലപ്മെന്റ് ഹാർവുഡ് അക്കാദമിക് പബ്ലിഷേഴ്സ് 1990
എക്കണോമിക് ഗ്രാഫിറ്റി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് 1991
ലെക്ചേഴ്സ് ഇൻ ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ തിയറി ബ്ലാക്ക്‌വെൽ പബ്ലിഷേഴ്സ് 1992
ഓഫ് പീപ്പിൾ, ഓഫ് പ്ലേസസ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് 1994
അനലിറ്റിക്കൽ ഡെവലപ്മെന്റ് എക്കണോമിക്സ് ദി എം.ഐ.ടി പ്രസ്സ് 1997
പ്രില്യൂഡ് ടു പൊളിറ്റിക്കൽ എക്കോണമി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് 2000
കളക്റ്റഡ് പേപ്പേഴ്സ് ഇൻ തിയററ്റിക്കൽ എക്കണോമിക്സ്, വാല്യം 1 ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് 2005
കളക്റ്റഡ് പേപ്പേഴ്സ് ഇൻ തിയററ്റിക്കൽ എക്കണോമിക്സ്, വാല്യം 2 ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് 2005
ആൻ എക്കണോമിസ്റ്റ്സ് മിസല്ലനി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് 2011

അവലംബം

[തിരുത്തുക]
  1. http://www.arts.cornell.edu/econ/kb40/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-23. Retrieved 2012-09-07.
  3. Kaushik Basu and Pham Hoang Van (1998). "The Economics of Child Labor". American Economic Review. 88 (3): 412–427. {{cite journal}}: Unknown parameter |month= ignored (help)
  4. Kaushik Basu (1994). "The Traveler's Dilemma: Paradoxes of Rationality in Game Theory". American Economic Review. 84 (2): 391–395. {{cite journal}}: Unknown parameter |month= ignored (help)
  5. "Kaushik Basu appointed eco advisor to FM". The Times Of India. 9 December 2009.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-25. Retrieved 2012-09-10.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-01. Retrieved 2012-09-10.
  8. http://conclave.intoday.in/article/kaushik-basu-chief-economic-advisor-ministry-of-finance/3256/38.html
  9. http://www.arthapedia.in/index.php?title=Home_Page
  10. Goldstein, Jacob (6 September 2012). "Two-Player Sudoku, Invented By The World Bank's New Chief Economist". NPR's Planet Money. Retrieved 7 September 2012.
  11. Business Standard (2009-12-08). "Kaushik Basu assumes office as CEA". Business-standard.com. Retrieved 2012-03-26. {{cite web}}: |author= has generic name (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൗശിക്_ബസു&oldid=4135979" എന്ന താളിൽനിന്ന് ശേഖരിച്ചത്