കെപ്ലർ 186 എഫ്
ദൃശ്യരൂപം
(Kepler-186f എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/commons/thumb/c/c1/Kepler186f-ArtistConcept-20140417.jpg/220px-Kepler186f-ArtistConcept-20140417.jpg)
കെപ്ലർ 186 എഫ് ഉത്തരാർദ്ധഖഗോളത്തിലെ ജായര നക്ഷത്രരാശിയിൽ കെപ്ലർ 186 എന്ന ചുവപ്പുകുള്ളൻ നക്ഷത്രത്തെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന ഒരു സൗരയൂഥേതരഗ്രഹമാണ്. നക്ഷത്രങ്ങളെ ചുറ്റിത്തിരിയുന്ന ഭൂമിയെപ്പോലുള്ള മറ്റു ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി നാസ തയ്യാറാക്കിയ ബഹിരാകാശദൗത്യമാണ് ഭൂമിയിൽ നിന്നും 580 പ്രകാശവർഷം ദൂരെയുള്ള ഈ ഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. കെപ്ലർ 186 എഫ് ഗ്രഹത്തെ ക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത് 2014 എപ്രിൽ 17-ാം തിയതിയാണ്. [1]