Jump to content

കേരള സോയിൽ മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kerala Soil Museum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ തിരുവനന്തപുരത്തെ പറോട്ടുകോണത്തുള്ള കേന്ദ്ര മണ്ണ് അനലിറ്റിക്കൽ പരീക്ഷണശാലയിൽ സ്ഥിതിചെയ്യുന്ന മ്യൂസിയമാണ് കേരള മണ്ണു മ്യൂസിയം . കേരളത്തിലെ മണ്ണിന്റെ വൈവിധ്യം പ്രദർശിപ്പിക്കുന്ന മ്യൂസിയമാണിത്. 2014 ജനുവരി ഒന്നിനു തുടങ്ങിയ ഈ മ്യൂസിയം മണ്ണുസർവ്വേയ്ക്കും സംരക്ഷണത്തിനുമുള്ള വകുപ്പിന്റെ കീഴിലാണ് സ്ഥാപിച്ചിരിക്കുന്നത്. [1][2]ഈ മ്യൂസിയം ഇന്ത്യയിലെതന്നെ ആദ്യ മണ്ണുമ്യൂസിയവും ലോകത്തിലെ ഏറ്റവും വലിയ മണ്ണുമ്യൂസിയവുമായി കണക്കാക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലാണിത് സ്ഥാപിച്ചിരിക്കുന്നത്. [3][4]

ചരിത്രം

[തിരുത്തുക]

കേരളത്തിൽ കണ്ടുവരുന്ന ഏതാണ്ടെല്ലാ മണ്ണിനങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 82 തരം മണ്ണിനങ്ങളാണിവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഓരോ മണ്ണിനവും അതുണ്ടായിരുന്ന തറയിൽനിന്നും അതിന്റെ സ്വാഭാവിക ഘടകങ്ങളും ഭാഗങ്ങളും നഷ്ടമാകാതെ കുഴിച്ചെടുത്ത ശേഷം ഒരു മാസമോ അതിൽക്കൂടുതലോ കാലം പ്രോസസ്സ് ചെയ്തശേഷമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ഓരോ മണ്ണിനത്തിന്റെയും പൂർണ്ണ വിവരങ്ങൾ കൊടുത്തിട്ടുമുണ്ട്. മണ്ണുപരമ്പരയുടെ ഭൗതിക സ്വഭാവം, അതെവിടെനിന്നു ലഭിച്ചു, ആ മണ്ണിലെ ജൈവഘടന, അത് ഏതു വിളയ്ക്കാണ് എറ്റവും അനുയോജ്യം, ഈ മണ്ണു കാണപ്പെടുന്ന പ്രദേശത്ത് എങ്ങനെയാണ് ഉപയുക്തമാക്കേണ്ടത്, മണ്ണു മാനേജ്മെന്റ് എങ്ങനെ തുടങ്ങിയ വിവരങ്ങൾ ആണ് മണ്ണിന്റെ കൂടെ നൽകിയിരിക്കുന്നത്. യു.എസിന്റെ കൃഷിയുടെയും മണ്ണു തരംതിരിക്കുന്നതിന്റെയും വകുപ്പിന്റെ മാനദണ്ഡങ്ങളാണ് ഇവിടെ മണ്ണിനെ തരംതിരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. [5]

അവലംബം

[തിരുത്തുക]
  1. "First Soil Museum Inaugurated". The New Indian Express. 2 January 2014. Archived from the original on 2016-03-04. Retrieved 5 January 2014.
  2. T. Nandakumar (2 January 2014). "Museum to Showcase Soil Diversity in Kerala". The Hindu. Retrieved 5 January 2014.
  3. "CM inaugurates Soil Museum". Government of Kerala. Archived from the original on 2014-01-05. Retrieved 5 January 2014.
  4. "World's Biggest Soil Museum". The New Indian Express. 2 January 2013. Archived from the original on 2016-03-04. Retrieved 5 January 2014.
  5. Viju B (11 June 2012). "India's first soil museum to come up in Kerala". The Times of India. Bennett, Coleman & Co. Archived from the original on 2014-01-08. Retrieved 8 January 2014.
"https://ml.wikipedia.org/w/index.php?title=കേരള_സോയിൽ_മ്യൂസിയം&oldid=3830726" എന്ന താളിൽനിന്ന് ശേഖരിച്ചത്