Jump to content

കേരള പൊറോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kerala porotta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kerala porotta
Kerala porotta
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: കേരളം
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: മൈദ മാവ്
പൊറോട്ട പരത്തുന്നതിനു മുൻപ്
പൊറോട്

മൈദാ മാവും മുട്ട, ഡാൽഡാ (അല്ലെങ്കിൽ എണ്ണ), യീസ്റ്റ് (പുളിപ്പിക്കുന്നതിന്) എന്നിവയും ചേർത്തുണ്ടാക്കുന്ന ആഹാരമാണ് കേരള പൊറോട്ട (പറോട്ട). മാവ് അല്പം പതഞ്ഞതിനുശേഷം കുഴച്ചു പരത്തി വായുവിൽ വീശി എണ്ണ പുരട്ടിയ ഒരു മേശയിൽ അടിച്ച് രണ്ടാക്കി കീറി ചുരുട്ടി കൈകൊണ്ട് പരത്തി കല്ലിലിട്ട് (തവ) ചുട്ടാണ് കേരള പൊറോട്ട ഉണ്ടാക്കുക. കേരളത്തിലെ മിക്കവാറും എല്ലാ ഭക്ഷണശാലകളിലും കേരള പൊറോട്ട ലഭ്യമാണ്

അല്പം എരിവുള്ള കറികളും കൂട്ടിയാണ് പറോട്ട ഭക്ഷിക്കുക. മുട്ടക്കറി, കോഴിക്കറി, ഇറച്ചിക്കറി, എന്നിവയോടൊപ്പം ബഹുവിശേഷമാണ് പറോട്ട.

സിലോൺ പറോട്ടയിൽ നിന്നും ചെറിയ വ്യത്യാസമുണ്ട് കേരള പറോട്ടയ്ക്ക്. ശ്രീലങ്കയിലെ റബ്ബർ, തേയിലത്തോട്ടങ്ങളിൽ നിന്നും തിരിച്ചുവന്ന തൊഴിലാളികളാണ് തെക്കേ ഇന്ത്യയിൽ സിലോൺ പറോട്ട കൊണ്ടുവന്നത്.[അവലംബം ആവശ്യമാണ്]

പറോട്ടയിൽ കൊഴുപ്പിന്റെ അംശം കൂടുതലാണെന്നും പോഷകാഹാരങ്ങൾ കുറവാണെന്നും പറയപ്പെടുന്നു. കായികമായി വലിയ അദ്ധ്വാനമില്ലാത്തവർ ഇതു സ്ഥിരമായി കഴിക്കുന്നത് അരോഗ്യത്തിനു ഹാനികരമാണ്. എങ്കിലും ഹോട്ടൽ ആഹാരം കഴിക്കുന്ന ശരാശരി മലയാളിയുടെ പ്രിയപ്പെട്ട ആഹാരമായി കേരള പറോട്ട തുടരുന്നു.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരള_പൊറോട്ട&oldid=3312674" എന്ന താളിൽനിന്ന് ശേഖരിച്ചത്