നോക്സ് കൗണ്ടി
നോക്സ് കൗണ്ടി, ഇല്ലിനോയി | |
---|---|
Map of ഇല്ലിനോയി highlighting നോക്സ് കൗണ്ടി Location in the U.S. state of ഇല്ലിനോയി | |
ഇല്ലിനോയി's location in the U.S. | |
സ്ഥാപിതം | 1825 |
Named for | Henry Knox |
സീറ്റ് | Galesburg |
വലിയ പട്ടണം | Galesburg |
വിസ്തീർണ്ണം | |
• ആകെ. | 720 ച മൈ (1,865 കി.m2) |
• ഭൂതലം | 716 ച മൈ (1,854 കി.m2) |
• ജലം | 3.4 ച മൈ (9 കി.m2), 0.5 |
Congressional district | 17th |
സമയമേഖല | Central: UTC-6/-5 |
Website | www |
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഇല്ലിനോയിയിലെ ഒരു കൗണ്ടിയാണ് നോക്സ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 52,919 ആയിരുന്നു.[1] ഗെയ്‌ൽസ്ബർഗാണ് ഇതിന്റെ കൗണ്ടി സീറ്റ്.[2]
ചരിത്രം
[തിരുത്തുക]ആദ്യത്തെ യുഎസ് യുദ്ധകാര്യ സെക്രട്ടറി ഹെൻറി നോക്സിന്റെ ബഹുമാനാർത്ഥം നോക്സ് കൗണ്ടി നാമകരണം ചെയ്യപ്പെട്ടു.[3]
ഭൂമിശാസ്ത്രം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം 720 ചതുരശ്ര മൈൽ (1,900 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള കൗണ്ടിയുടെ 716 ചതുരശ്ര മൈൽ (1,850 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും 3.4 ചതുരശ്ര മൈൽ (8.8 ചതുരശ്ര കിലോമീറ്റർ അതായത് 0.5ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്.[4]
കാലാവസ്ഥ
[തിരുത്തുക]സമീപ വർഷങ്ങളിൽ, കൗണ്ടി സീറ്റായ ഗെയ്‌ൽസ്ബർഗിലെ ശരാശരി താപനില ജനുവരിയിൽ 13 °F (−11 °C) മുതൽ ജൂലൈയിൽ 85 °F (29 °C) വരെ ഉയർന്നതാണ്; എന്നിരുന്നാലും 1982 ജനുവരിയിൽ രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും താഴ്ന്ന - 25 ° F (−32 ° C) താപനില രേഖപ്പെടുത്തുകയും1983 ജൂലൈയിൽ ഏറ്റവും ഉയർന്നതായ 102 °F (39 °C) എന്ന താപനില രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ശരാശരി പ്രതിമാസ മഴ ജനുവരിയിൽ 1.41 ഇഞ്ച് (36 മില്ലീമീറ്റർ) മുതൽ ജൂലൈയിൽ 4.37 ഇഞ്ച് (111 മില്ലിമീറ്റർ) വരെയാണ്.
പ്രധാന ഹൈവേകൾ
[തിരുത്തുക]അടുത്തുള്ള കൗണ്ടികൾ
[തിരുത്തുക]- മെർസർ കൗണ്ടി - വടക്കുപടിഞ്ഞാറ്
- ഹെൻഡ്രി കൗണ്ടി - വടക്ക്
- സ്റ്റാർക് കൗണ്ടി - കിഴക്ക്
- പിയോറിയ കൗണ്ടി - തെക്കുകിഴക്ക്
- ഫൾട്ടൺ കൗണ്ടി - തെക്ക്
- വാറൻ കൗണ്ടി - പടിഞ്ഞാറ്
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on June 6, 2011. Retrieved July 6, 2014.
- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
- ↑ Gannett, Henry (1905). The Origin of Certain Place Names in the United States. Government Printing Office. pp. 177.
- ↑ "Population, Housing Units, Area, and Density: 2010 - County". United States Census Bureau. Archived from the original on February 12, 2020. Retrieved 2015-07-12.