Jump to content

കോലെഴുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kolezhuthu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ നിലനിന്നിരുന്ന ഒരു ലിപി സമ്പ്രദായമാണ് കോലെഴുത്ത്. പതിനെട്ടാം നൂറ്റാണ്ടോടുകൂടി ഇതിന്റെ ഉപയോഗം അവസാനിച്ചെങ്കിലും അക്ഷരം പഠിക്കുന്ന കുട്ടികളെ, പത്തൊൻപതാം നൂറ്റാണ്ടിലും ഇത് പഠിപ്പിക്കുമായിരുന്നു. [1]

തിരുവിതാംകൂറിലേതിനേക്കാൾ കൊച്ചി - മലബാർ മേഖലകളിൽ കൂടുതലായി പ്രചരിച്ചിരുന്ന കോലെഴുത്ത് പ്രചരിച്ചിരുന്നത്. വട്ടെഴുത്ത് എന്ന ലിപി സമ്പ്രദായത്തിൽ നിന്നുമാണ് ഇത് ഉരുത്തിരിഞ്ഞു വന്നത്. താളിയോലയിൽ നാരായം അഥവാ കോൽ കൊണ്ട് എഴുതിയിരുന്നതിൽ നിന്നുമാണ് ഇതിന് കോലെഴുത്ത് എന്ന പേര് ലഭിച്ചതെന്ന് കരുതുന്നു. [2] "ഉ", "എ", "ഒ" എന്നീ അക്ഷരങ്ങളെ സൂചിപ്പിക്കുന്ന പ്രതീകങ്ങളുടെ അഭവമൊഴിച്ചാൽ എന്നതൊഴിച്ചാൽ അടിസ്ഥാനപരമായ മറ്റുവത്യാസങ്ങളൊന്നും ഇതിന് വട്ടെഴുത്തുമായി ഇല്ലായിരുന്നു. അതേസമയം പ്രാദേശിക വകഭേദങ്ങൾ ഇതിന് ഉണ്ടായിരുന്നുതാനും. ബ്രാഹ്മി, ഖരോഷ്ഠി, ഗ്രന്ഥാക്ഷരം, വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപിമാലകളെപ്പോലെ കോലെഴുത്തും ആരംഭിക്കുന്നത് 'അ'യിൽ നിന്ന് ആണ്.

പത്മനാഭ സ്വാമിക്ഷേത്രത്തോടനുബന്ധിച്ച മതിലകം രേഖകൾ, ആനക്കരയിലെ പന്നിയൂർ വരാഹമൂർത്തിക്ഷേത്രം, ആർത്താറ്റ് പള്ളി തുടങ്ങിയ അനവധി സ്ഥലങ്ങളിൽ കോലെഴുത്തിലുള്ള രേഖകളും ലിഖിതങ്ങളും ഇപ്പോഴും ലഭ്യമാണ്. കോലെഴുത്തിൽ നിന്നാണ് മലയാണ്മ എന്ന ലിപി വികസിച്ചത്. [3]

അവലംബം

[തിരുത്തുക]
  1. കേരളാ സർവ്വകലാശാല റിസോഴ്സ് സെന്റർ വെബ്സൈറ്റ്
  2. "ചിന്ത.കോം". Archived from the original on 2009-07-19. Retrieved 2013-10-31.
  3. ഓർത്തഡോക്സ് ചർച്ച്.ഇൻ[പ്രവർത്തിക്കാത്ത കണ്ണി]

4. ചാഴുർ ചെപ്പേട്, എസ്. രാജേന്ദു, എൻ.ബി.എസ്. കോട്ടയം, 2015

"https://ml.wikipedia.org/w/index.php?title=കോലെഴുത്ത്&oldid=3629927" എന്ന താളിൽനിന്ന് ശേഖരിച്ചത്