Jump to content

കൊമഗെതമാരു സംഭവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Komagata Maru incident എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1914 -ൽ, കൊമഗതമാരു എന്ന കപ്പലിൽ പലായനം ചെയ്ത് കാനഡയിലേക്ക് കുടിയേറുവാൻ ശ്രമിച്ച ഒരു സംഘം ഇന്ത്യക്കാർ ബ്രിട്ടീഷുകാരാൽ കൊല ചെയ്യപ്പെട്ട സംഭവമാണ് കൊമഗെതമാരു സംഭവം. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഈ സംഭവത്തെപ്പറ്റി പ്രതിപാദിക്കപ്പെട്ടിട്ടില്ല.

ചരിത്രം

[തിരുത്തുക]

കുറച്ചു തലമുറകൾക്ക്‌ മുൻപ്‌ അമേരിക്കൻ ഉപഭൂഖണ്‌ഡത്തിൽ കച്ചവട ആവശ്യങ്ങൾക്കായി സ്ഥിര താമസമാക്കിയ കുറച്ച്‌ സിഖ്കാർ കാനഡയിലേക്ക് കുടിയേറി പാർക്കുവാൻ തീരുമാനിച്ചു. 374 സിഖ് മതസ്ഥർ കൊമഗേറ്റമാരു എന്ന ജാപ്പനീസ് കപ്പലിൽ മലേഷ്യ, ജപ്പാൻ തുടങ്ങിയ പല സ്ഥലങ്ങളിൽ നിന്നുമായി ഈ കപ്പൽ കയറി. എങ്കിലും കനേഡിയൻ ബ്രിട്ടീഷ് ഗവണ്മെന്റ് വർണ്ണ-വർഗ്ഗാധിഷ്ഠിതമായ വിവേചന നയങ്ങൾ പിന്തുടരുകയും കാനഡയിൽ ഈ കപ്പലിനു ഇറങ്ങാൻ അനുമതി നിഷേധിക്കുകയും ചെയ്തു. ആ സമയത്ത് കാനഡയിൽ ഏകദേശം 2000-ത്തോളം സിഖ് മതസ്ഥരായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ സംഘടിതമായ ശ്രമഫലമായി 24 യാത്രികർക്കുമാത്രം കാനഡയിലേക്ക് പ്രവേശനാനുമതി ലഭിച്ചു. ബാക്കി യാത്രികരെ തിരിച്ച് ഇന്ത്യയിലേക്ക് അയച്ചു. ഇന്ത്യയിൽ എത്തിയ ഇവരെ കൽക്കത്തയിൽ ഇറങ്ങുവാൻ ബ്രിട്ടീഷ് സർക്കാർ അനുവദിച്ചില്ല. പഞ്ജാബിലേക്ക് ഒരു തീവണ്ടി കയറ്റി ഇവരെ വിടുവാനായിരുന്നു ഭരണകൂടത്തിന്റെ തീരുമാനം. ഇതിൽ പ്രതിഷേധിച്ച് ജാഥ നയിച്ച കപ്പൽ യാ‍ത്രികരുടെ നേർക്ക് ബ്രിട്ടീഷ് പട്ടാളം വെടിയുതിർത്തു. 29-ഓളം യാത്രികർ ഈ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഈ യാതനാപൂർണ്ണമായ യാത്രയും അതിന്റെ ശോക പര്യവസാനവും കൊമഗെറ്റമാരു എന്ന് അറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കൊമഗെതമാരു_സംഭവം&oldid=2500940" എന്ന താളിൽനിന്ന് ശേഖരിച്ചത്