Jump to content

കുംഭകോണം

Coordinates: 10°58′N 79°25′E / 10.97°N 79.42°E / 10.97; 79.42
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kumbakonam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kumbakonam

கும்பகோணம்

alaln
Town
Town hall building
Kumbakonam Town Hall
Kumbakonam is located in Tamil Nadu
Kumbakonam
Kumbakonam
Location in Tamil Nadu, India
Coordinates: 10°58′N 79°25′E / 10.97°N 79.42°E / 10.97; 79.42
Country India
StateTamil Nadu
RegionChola Nadu
DistrictThanjavur
ഭരണസമ്പ്രദായം
 • ഭരണസമിതിKumbakonam Municipality
 • Municipal ChairpersonK. Anbalagan
വിസ്തീർണ്ണം
 • ആകെ12.58 ച.കി.മീ.(4.86 ച മൈ)
ഉയരം
24 മീ(79 അടി)
ജനസംഖ്യ
 (2011)
 • ആകെ1,40,156
 • ജനസാന്ദ്രത11,000/ച.കി.മീ.(29,000/ച മൈ)
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
612001-6
Telephone code(91) 435
വാഹന റെജിസ്ട്രേഷൻTN 68

തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ തഞ്ചാവൂർ നഗരത്തിൽനിന്നും 40 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്‌ കുംഭകോണം തമിഴ്: கும்பகோணம். ബ്രിട്ടീഷ് ഇന്തയിലെ പ്രമാണങ്ങൾ പ്രകാരം ഇത് ഒരു സ്പെഷ്യൽ ഗ്രേഡ് മുനിസിപ്പാലിറ്റിയായിരുന്നു. തഞ്ചാവൂരിൽനിന്ന് 40 കിലോമീറ്ററും ചെന്നെയിൽനിന്ന് 273 കിലോമീറ്ററും അകലെയാണ് കുംഭകോണം സ്ഥിതിചെയ്യുന്നത്. കുഭംകോണം താലൂക്കിന്റെ ഹൈഡ്കോർട്ടേഷ്സും കുംഭകോണമാണ്. കാവേരി നദി(വടക്ക്), അരസലാർ നദി(തെക്ക്) എന്നീ രണ്ട് നദികൾക്കിടയിലാണ് കുംഭകോണം. 2011 ലെ കാനേഷുമാരി കണക്കെടുപ്പ് പ്രകാരം ഇവിടത്തെ ജനസംഖ്യ 140,156 ആണ്. ഹിന്ദുക്കളാണ് ഭൂരിപക്ഷം എന്നാൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇവിടെ താമസിക്കുന്നുണ്ട്. അനേകം ക്ഷേത്രങ്ങൾ ഇവിടെ കാണപ്പെടുന്നതുകൊണ്ട് കുംഭകോണം "ക്ഷേത്രനഗരമായി" അറിയപ്പെടുന്നു. ഇവിടെ നടക്കുന്ന മഹാമഹം ഉത്സവം വിവിധ ദേശങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിക്കുന്നു.

സംഘകാലഘട്ടം മുതലേ നിലവിലുള്ള ഒരു പ്രദേശമാണ് കുംഭകോണം. ചോളരാജാക്കന്മാർ, പല്ലവരാജാക്കന്മാർ, മദ്ധ്യകാല ചോളരാജാക്കന്മാർ, അന്ത്യകാല ചോളരാജാക്കന്മാർ, പാണ്ഡ്യന്മാർ, വിജയനഗര സാമ്രാജ്യം, മധുര നായ്ക്കന്മാർ, തഞ്ചാവൂർ നായ്ക്കന്മാർ, തഞ്ചാവൂർ മരതകൾ എന്നിവരെല്ലാം കുംഭകോണം ഭരിച്ചിരുന്നു.

സാരംഗപാണി കോയിൽ, കുംഭകോണം


പ്രശസ്തഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജൻ താമസിച്ചിരുന്നത് ഇവിടെ ആയിരുന്നു. ഇപ്പോൾ ഇവിടെ അദ്ദേഹം ​താമസിച്ചിരുന്ന വീട് മ്യൂസിയം ആയി സൂക്ഷിക്കുന്നു

"https://ml.wikipedia.org/w/index.php?title=കുംഭകോണം&oldid=3546173" എന്ന താളിൽനിന്ന് ശേഖരിച്ചത്