ക്യസനൂർ വന രോഗം
ദൃശ്യരൂപം
(Kyasanur Forest disease എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kyasanur forest disease | |
---|---|
മറ്റ് പേരുകൾ | Monkey disease, monkey fever |
സ്പെഷ്യാലിറ്റി | Infectious disease |
കർണ്ണാടകയിലെ ക്യസനൂർ വനമേഖലയിൽ അനേകം കുരങ്ങുകളുടെ മരണത്തിനു നിദാനമാകുകയും മനുഷ്യരിലേയ്ക്ക് പകർന്ന് അനേകം പേർക്ക് ജീവഹാനി സംഭവിച്ചതിനു കാരണമായ രോഗമാണിത്. മങ്കിപ്പനി അഥവാ കുരങ്ങുപനി എന്നും ഇതിനെ വിളിക്കാറുണ്ട്. വനപാലകരിലും, വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയവരിലുമാണ് ഈ രോഗം പകർന്നത്. ഫ്ലേവി വൈറസാണ് രോഗ ഹേതു. വട്ടൻ (Tick) ഹീമോഫൈസാലിസ് എന്നിവ രോഗ സംക്രമണം ത്വരിതപ്പെടുത്തും. 1957-ൽ
ഇന്ത്യയിൽ
[തിരുത്തുക]കർണാടകയിലെ ക്യാസനോർ വനഗ്രാമത്തിലാണ് ഇന്ത്യയിൽ ആദ്യം കുരങ്ങുപനി റിപ്പോർട്ട് ചെയ്തത്. അതുകൊണ്ടാണ് കുരങ്ങുപനിക്ക് ക്യാസനോർ ഫോറസ്റ്റ് ഡിസീസ് എന്ന് പേര് ലഭിച്ചത്.
ലക്ഷണങ്ങൾ
[തിരുത്തുക]രക്തവാർച്ച സാധാരണമാണ്. ഉദരസംബന്ധമായും തകരാറുകളും കാണാം.[1]
അവലംബം
[തിരുത്തുക]- ↑ Gerhard Dobler (27 January 2010). "Zoonotic tick-borne flaviviruses". Veterinary Microbiology. 140 (3–4, Zoonoses: Advances and Perspectives): 221–228. doi:10.1016/j.vetmic.2009.08.024. ISSN 0378-1135. PMID 19765917.