Jump to content

ല പെർലാ (റൊമാനോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(La Perla (painting) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
La Perla

റാഫേൽ ചിത്രീകരിച്ച ഒരു ചിത്രത്തെ അടിസ്ഥാനമാക്കി 1518-1520 നും ഇടയിൽ ഗ്യൂലിയോ റോമാനോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ല പെർലാ(literally The Pearl). മഡോണയും കുഞ്ഞും, കുഞ്ഞ് സ്നാപകയോഹന്നാൻ, സെന്റ് എലിസബത്ത്, പശ്ചാത്തലത്തിൽ ജോസഫ് എന്നിവരെ ചിത്രീകരിച്ചിരിക്കുന്നു. ഇപ്പോൾ മ്യൂസിയോ ഡെൽ പ്രാഡോയിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[1] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം അദ്ദേഹം ചെലവഴിച്ചു.

ബിബ്ലിയോഗ്രാഫി

[തിരുത്തുക]
  • (in Italian) Pierluigi De Vecchi, Raffaello, Rizzoli, Milano 1975.

പുറം കണ്ണികൾ

[തിരുത്തുക]
  • "Catalogue page". Archived from the original on 2015-01-17. Retrieved 2019-05-23.
  1. On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042
"https://ml.wikipedia.org/w/index.php?title=ല_പെർലാ_(റൊമാനോ)&oldid=4085810" എന്ന താളിൽനിന്ന് ശേഖരിച്ചത്