ലിയോനോറ കിംഗ്
ലിയോനോറ ഹോവാർഡ് കിംഗ് | |
---|---|
ജനനം | ഫാർമേഴ്‌സ്‌വില്ലെ (now ഏതൻസ്), കാനഡ വെസ്റ്റ് | ഏപ്രിൽ 17, 1851
മരണം | ജൂൺ 30, 1925 | (പ്രായം 74)
ലിയോനോറ ഹോവാർഡ് കിംഗ് (ഏപ്രിൽ 17, 1851 - ജൂൺ 30, 1925) ഒരു കനേഡിയൻ ഫിസിഷ്യനും മെഡിക്കൽ മിഷനറിയും 47 വർഷം ചൈനയിൽ മെഡിസിൻ പരിശീലിച്ച വനിതയുമായിരുന്നു.[1] ചൈനയിൽ ജോലി ചെയ്ത ആദ്യത്തെ കനേഡിയൻ ഡോക്ടറായിരുന്ന അവർ, അവിടെവച്ച് 1925-ൽ മരിച്ചു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]പീറ്റർ ടി. യുടെയും ഡൊറോത്തി ഇ. ഹോവാർഡിന്റെയും മകളായിരുന്നു ലിയോനോറ അനെറ്റ ഹോവാർഡ്. 1851 മാർച്ച് 17-ന് കാനഡ വെസ്റ്റിലെ (ഒണ്ടാറിയോ) കൗണ്ടി ലീഡ്‌സിലെ ലാൻസ്‌ഡൗൺ എന്ന സ്ഥലത്താണ് അവർ ജനിച്ചത്. ഫാർമേഴ്‌സ്‌വില്ലിലാണ് (ഇപ്പോൾ ഏതൻസ്) അവർ വളർന്നത്. അവർ ഏതൻസിലും ഒണ്ടാറിയോയിലും ന്യൂയോർക്കിലുമാണ് വിദ്യാഭ്യാസം നേടിയത്. ഒരു യോഗ്യത നേടിയ അധ്യാപികയായി അവർ സേവനമനുഷ്ഠിച്ചു.[2]
കാനഡയിലെ മെഡിക്കൽ സ്കൂളിൽ ചേരാൻ കഴിയതിരുന്ന കിംഗ് 1876-ൽ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദം നേടി.[3][4]
കരിയർ
[തിരുത്തുക]അമേരിക്കൻ മെത്തഡിസ്റ്റ് എപ്പിസ്കോപ്പൽ മിഷനറി സൊസൈറ്റിയുടെ[5][6] വിമൻസ് ഫോറിൻ മിഷനറി സൊസൈറ്റിയിൽ ചേർന്ന ശേഷം, 1877-ൽ ചൈനയിലേക്ക് പോയ ഹോവാർഡ് കിംഗ് അവിടെ വടക്കൻ ചൈനാ പ്രവിശ്യയായ ചിഹ്ലിയിലെ അമേരിക്കൻ മെത്തഡിസ്റ്റ് എപ്പിസ്കോപ്പൽ മിഷനറി സൊസൈറ്റിയിൽ മിഷനറി ഡോക്ടറായി സേവനമനുഷ്ടിച്ചു.[7] 1887 ഓഗസ്റ്റിൽ പെക്കിങ്ങിലെ വിമൻസ് ഫോറിൻ മിഷനറി സൊസൈറ്റി സ്ഥാപിക്കപ്പെട്ടശേഷം ചൈനയിൽ സേവനമനുഷ്ഠിച്ച ആദ്യ വനിതാ ഫിസിഷ്യൻ ലൂസിൻഡ എൽ. കോംബ്‌സിനൊപ്പം അവർ താമസിച്ചു. മിസ് കോംബ്‌സ് കിയുകിയാങ്ങിലേക്ക് മാറുന്നതിന് മുമ്പ് ഈ ജോഡി മൂന്ന് മാസം ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.[8]
അവാർഡുകൾ
[തിരുത്തുക]- 2000-ൽ, കനേഡിയൻ മെഡിക്കൽ ഹാൾ ഓഫ് ഫെയിമിൽ കിംഗിനെ ഉൾപ്പെടുത്തി.[9]
- 2004-ൽ, അമേരിക്കൻ മെഡിക്കൽ വിമൻസ് അസോസിയേഷന്റെ ഇന്റർനാഷണൽ വിമൻ ഇൻ മെഡിസിൻ ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തി.[10]
അവലംബം
[തിരുത്തുക]- ↑ "Canadian physician selected for the 2004 American Medical Women's Association International Women in Medicine Hall of Fame". Canadian Medical Association. Archived from the original on 2016-03-06. Retrieved 2008-11-11.
- ↑ Morgan, Henry James, ed. (1903). Types of Canadian Women and of Women who are or have been Connected with Canada. Toronto: Williams Briggs. p. 186.
- ↑ Forster, Merna (2004). 100 Canadian Heroines: Famous and Forgotten Faces. Dundurn. p. 124. ISBN 978-1-55002-514-9.
- ↑ Wright, David C. (August 2001). "Honour Due: The Story of Dr. Leonora Howard King.(Review)". Canadian Journal of History. 36 (2). doi:10.3138/cjh.36.2.407.
- ↑ Wright, David C. (August 2001). "Honour Due: The Story of Dr. Leonora Howard King.(Review)". Canadian Journal of History. 36 (2). doi:10.3138/cjh.36.2.407.
- ↑ Negodaeff-Tomsik, M (1996). "Shut out of medicine in Canada, Dr. Leonora Howard King blazed a trail in China". Canadian Medical Association Journal. 155 (12): 1741–1743. PMC 1335511. PMID 8976342. Archived from the original on 2011-02-22. Retrieved 2023-01-14.
- ↑ "Dr. Lenora King". Canadian Medical Hall of Fame.
- ↑ Gracey, Mrs. J. T. (1881). Medical Work Of The Woman's Foreign Missionary Society. Dansville, N. Y. pp. 119–120. ISBN 978-1293101407. Retrieved 19 December 2019.
{{cite book}}
: CS1 maint: location missing publisher (link) - ↑ "Dr. Lenora King". Canadian Medical Hall of Fame.
- ↑ "Canadian physician selected for the 2004 American Medical Women's Association International Women in Medicine Hall of Fame". Canadian Medical Association. Archived from the original on 2016-03-06. Retrieved 2008-11-11.