Jump to content

ലൗ ജിഹാദ് വിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Love Jihad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലും കർണ്ണാടകയിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഉപയോഗിക്കുന്ന സാങ്കേതിക പദമാണ് ലൗ ജിഹാദ് .[1] മലയാളത്തിലെ ഒരു ദിനപത്രത്തിലാണ് ഇതിനെക്കുറിച്ചുള്ള വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് കർണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസം‌രക്ഷണസമിതി തുടങ്ങിയ സംഘടനകൾ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി[2] രംഗത്ത് വന്നതോടെ ഈ വിവാദം ചൂടുപിടിച്ചു.[3]. മുസ്ലിം പുരുഷനും അമുസ്ലിം സ്ത്രീയും തമ്മിലുള്ള, മതപരിവർത്തനത്തിനു വേണ്ടിയെന്നാരോപിക്കപ്പെടുന്ന, വിവാദപരമായ പ്രണയബന്ധങ്ങളെ സൂചിപ്പിക്കാനാണ് കേരളത്തിലെ മാധ്യമങ്ങൾ 'ലൗ ജിഹാദ്' എന്ന സംജ്ഞ ഉപയോഗിക്കുന്നത് [4]. ലൗ ജിഹാദിനെ കുറിച്ച് ആദ്യം റിപ്പോർട്ട്‌ ചെയ്തത്[അവലംബം ആവശ്യമാണ്] കേരള കൌമുദി ഫ്ലാഷ് റിപ്പോർട്ടർ[അവലംബം ആവശ്യമാണ്] ജയൻ കോന്നി[അവലംബം ആവശ്യമാണ്] എന്ന മാധ്യമ പ്രവർത്തകൻ ആയിരുന്നു. ഈ അന്വേഷണാത്മക വാർത്തയാണ് പിന്നെ മറ്റു മാധ്യമങ്ങൾ ഏറ്റു പിടിച്ചത്.[അവലംബം ആവശ്യമാണ്]

ഈ വിവാദത്തെത്തുടർന്ന് ലൗ ജിഹാദിനെ കുറിച്ചും അങ്ങനെയുള്ളവരുണ്ടെങ്കിൽ അവർക്കുള്ള ദേശീയ- അന്തർദ്ദേശീയ ബന്ധവും അത്തരക്കാർക്ക് മയക്കുമരുന്ന്- കൊള്ളസംഘങ്ങൾ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേരള ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയിൽ നടത്തിയ സത്യവാങ് മൂലത്തിൽ ഇത്തരത്തിൽ സംഘടനകൾ കേരളത്തിൽ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കി.[5][6]. കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, ഭീകരപ്രവർത്തനങ്ങൾ തുടങ്ങിയ ആരോപിതമായ പ്രവർത്തനങ്ങളുമായി വിവാദ മിശ്രവിവാഹങ്ങൾക്ക് ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്ന് ഡി.ജി.പി നൽകിയ റിപ്പോർട്ടിൽ പറയുന്നു.[7] എന്നാൽ ഇത്തരത്തിൽ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങൾ ഉണ്ടെന്നും ഡി.ജി.പി. നൽകിയ സത്യവാങ്മൂലത്തിൽ ഉണ്ട്[5][8].

'ലൗ ജിഹാദ്' വഴി ദക്ഷിണ കർണ്ണാടകയിലെ 3000 ഹിന്ദു പെൺകുട്ടികളും കർണ്ണാടകയിലുടനീളമായി 30,000 പെൺകുട്ടികളും തിരോധാനം ചെയ്യപ്പെട്ടു എന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചിരുന്നു. തുടർന്ന് ഈ ആരോപണത്തെക്കുറിച്ച് ദക്ഷിണ കർണ്ണാടക പോലീസ് ഔദ്യോഗിക വിശദീകരണം നൽകുകയുണ്ടായി. 2009 സെപ്റ്റംബർ അവസാനം വരെ 404 പെൺകുട്ടികളെ മാത്രമാണ് കാണാതായതായി റിപ്പോർട്ട് ചെയ്തത് എന്നും അതിൽ 332 പേരെ കണ്ടെത്തിയതായും വിശദീകരിക്കപ്പെട്ടു. അവശേഷിക്കുന്ന 57 പേരിൽ വിവിധ മതക്കാർ ഉൾപ്പെടുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി [2].

കലാലയക്യാമ്പസുകളിലും മറ്റും വ്യത്യസ്ത മതവിഭാഗക്കാർക്കിടയിലെ പ്രണയം സാധാരണമായപ്പോൾ അത്തരം സംഭവങ്ങളിൽ നിന്ന് മുസ്ലിം യുവാക്കൾ ഉൾപ്പെടുന്നവയെ മാത്രം എടുത്തുകാട്ടി, മുസ്ലിം സമുദായത്തിനെതിരെയുള്ള പ്രചരണത്തിൽ ആയുധമാക്കാനുള്ള ശ്രമമാണ് ലൗ ജീഹാദ് വിവാദത്തിനു പിന്നിലുള്ളതെന്നും പറയപ്പെടുന്നു.[9]

നാൾവഴി

[തിരുത്തുക]

പത്തനംതിട്ടയിൽ രണ്ട് എം.ബി.എ വിദ്യാർത്ഥിനികളെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ[10] രണ്ടുപേർ സ്നേഹം നടിച്ച് മതപരിവർത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കവെ കേരള ഹൈക്കോടതി ലൗ ജിഹാദിനെപ്പറ്റിയും ഇതിന്റെ രാജ്യാന്തര, തീവ്രവാദബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു കേരള ഡിജിപിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടു[11]. ഇതെത്തുടർന്ന് ലൗ ജിഹാദിനെ പ്രധാനപ്പെട്ട പ്രശ്നമായി കാണണമെന്ന് കേരളത്തിലെ ഹൈന്ദവസംഘടനകളും[ക] ബി.ജെ.പിയും[ഖ] ആവശ്യമുന്നയിച്ചു തുടങ്ങി.

എന്നാൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളോട്‌ വംശഹത്യാ സമീപനം സ്വീകരിക്കുകയും തങ്ങളുടേതല്ലാത്ത സംസ്‌കാരത്തെ അപമതിക്കുകയും ചെയ്യുന്ന തീവ്രവാദ ഹിന്ദുത്വ വാദികളുടെ പുതിയ കണ്ടെത്തലാണ്‌ ലൗ ജിഹാദ് എന്നും അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് തല്പരകക്ഷികളുടെ കുപ്രചരണത്തെ സാമാന്യവത്കരിക്കലാണെന്നും കേരള ഇമാംസ് കൗൺസിൽ ആരോപണമുന്നയിച്ചിട്ടുണ്ട്[12]. ലൗ ജിഹാദ് എന്ന പ്രയോഗം തന്നെ തെറ്റാണെന്നും ഇവർ പറയുന്നു. ലൗ ജിഹാദ് പോലുള്ള പ്രവർത്തനങ്ങൾ ഇസ്ലാമിക വിരുദ്ധമാണെന്ന് വിവിധ ഇസ്ലാമിക സംഘടനകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[13].

ബി.ജെ.പി.[14], ഹിന്ദു ഐക്യവേദി[15] മുതലായ സംഘടനകൾ ലൗ ജിഹാദിനെതിരെ പ്രതിരോധത്തിന്‌ ആഹ്വാനമുന്നയിച്ചിട്ടുണ്ട്. ലൗ ജിഹാദ് എസ്.എൻ.ഡി.പി. യോഗത്തെയും ബാധിച്ചു വെന്നും നാല് ലക്ഷം രൂപ നൽകിയാണ് മതം മാറ്റം നടത്തുന്നതെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു [16]

ലൗ ജിഹാദിനെതിരെ ഹിന്ദുമതസംഘടനകളോട് ഒത്തു പ്രവർത്തിക്കാൻ ചില ക്രിസ്തീയസംഘടനകൾ തീരുമാനിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[17] കേരളാ കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ.സി.ബി.സി) കീഴിലുള്ള സാമൂഹ്യസന്തുലന ജാഗ്രതാ കമ്മീഷന്റെ സെക്രട്ടറിയായ ജോണി കൊച്ചുപറമ്പിൽ ലൗ ജിഹാദിനെതിരെ മുന്നറിയിപ്പ് നൽകി [18][ഗ]. എന്നാൽ മലയാളത്തിലെ പ്രമുഖ ക്രിസ്തീയ ആനുകാലികമായ സത്യദീപം വാരിക ഈ വിവാദത്തെ പെരുപ്പിച്ചുകാട്ടുന്നതിനും മതങ്ങൾക്കിടയിലെ ഭിന്നതക്ക് കാരണമാക്കുന്നതിനും എതിരെ മുന്നറിയിപ്പു നൽകി.[ഘ] "ഇല്ലാത്ത കറുത്തപൂച്ചയെ ഇരുട്ടിലിട്ടു തല്ലിക്കൊല്ലാൻ ശ്രമിക്കുന്ന വ്യാജപരാക്രമമാണ്" ഈ വിവാദത്തോടു പ്രതികരിച്ചുള്ള ചില പ്രസ്താവനകൾ എന്നു വിമർശിക്കപ്പെട്ടിട്ടുണ്ട്.[19]

സംഘപരിവാർ ശക്തികളുടെ രാഷ്ട്രീയ താല്പര്യങ്ങളും സമൂഹത്തിൽ സവർണബോധം അടിച്ചേൽപ്പിക്കാനുള്ള ശ്രമവുമാണ് ഈ വിവാദത്തിനു പിന്നിൽ എന്നും മിശ്രവിവാഹിതരെ സംശയദൃഷ്ടിയോടു കൂടി വീക്ഷിക്കുന്ന സാഹചര്യം ഈ വിവാദം കൊണ്ട് സൃഷ്ടിക്കപ്പെടുമെന്നും ഡി.വൈ.എഫ്.ഐ. ആരോപിക്കുന്നു.[20] സംഘപരിവാരത്തിൽ നിന്ന് മാസപ്പടി വാങ്ങുന്ന മാധ്യമ പ്രവർത്തകരാണ് 'ലവ് ജിഹാദ്' കെട്ടുകഥകൾ പ്രചരിപ്പിക്കുന്നതെന്ന് എൻ.സി.എച് ആർ.ഒ കേരളാ ചാപ്റ്റർ പ്രസിഡന്റ് ഡോ. എം.എസ് ജയപ്രകാശ് പറഞ്ഞു. മലയാളത്തിന്റ് സുപ്രഭാതങ്ങൾ വർഗീയ നുണ പ്രചാരൺത്തിലൂടെ മലായാളിയുടെ കരാള രാത്രികളാക്കാനാണ് മലയാള മനോരമയും മറ്റും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.മതം മാറ്റത്തിന്റെ പേരിൽ മുസ്ലിം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്താനൊരുങ്ങുന്ന സംഘടനകൾ 'അസ്സവർണർക്ക് ഇസ്ലാം' തുടങ്ങിയ ആദ്യകാല ഈഴവ പ്രസ്ദ്ധീകരണങ്ങൽ ഒരാവർത്തികൂടി വായിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു[21] ലൈംഗിക പീഡനത്തിൽ അടിസ്ഥാന പരിശീലനം നേടിയ സംഘപരിവാരം ഗുജറാത്തിനു പിറകേ, ലവ് ജിഹാദ് ആരോപത്തിലൂടെയും അത് തെളിയിക്കുകയാണെന്ന് തേജസ് എഡിറ്റർ പ്രഫ.പി കോയ ആരോപിച്ചു[21]

ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥിരീകരണം

[തിരുത്തുക]

ലൗ ജിഹാദ് പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതിന്‌ സംസ്ഥാന ഡി.ജി.പി യോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടത് പ്രകാരം,കേരള സംസഥാന ഡി.ജി.പി ജേക്കബ് പുന്നൂസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ,സംസ്ഥാനത്തോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ ലൗ ജിഹാദ് പ്രവർത്തിക്കുന്നില്ലെന്ന് വ്യക്തമാക്കി[22]. ലൗജിഹാദ് നിർവ്വചിക്കപ്പെടുകയോ ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ അത് ഇതുവരെ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലന്ന് ബെന്നി ബെഹ്നാന്റെ ചോദ്യത്തിനു ഉത്തരമായി കേന്ദ്ര മന്ത്രി കിഷൻ റെഡ്ഡി 2020 ഫെബ്രുവരി 4 ന് പാർലമെന്റിൽ മറുപടി നൽകി.[23]

ലവ് ജിഹാദ് :അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

[തിരുത്തുക]

പോലീസ് മനഃപൂർവ്വം കെട്ടിച്ചമച്ച കേസാണിതെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും ജസ്റ്റീസ് എം ശശിധരൻ ഉത്തരവിൽ വ്യക്തമാക്കി. ഇതിനെക്കുറിച്ച് പൊലീസ് സത്യവാങ്‌മൂലം നല്കണമെന്നും കോടതി നിർദ്ദേശിച്ചു. പത്തനംതിട്ടയിലെ സ്വാശ്രയ കോളജിലെ രണ്ടു വിദ്യാർത്ഥിനികളെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്.ഇവർക്കെതിരായ തുടർ നടപടിയും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. സമൂഹത്തിൽ മിശ്രവിവാഹങ്ങൾ സാധാരണമായതിനാൽ അതൊരു കുറ്റമായി കാണാൻ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു.[24][25][26][27]

കുറിപ്പുകൾ

[തിരുത്തുക]

.^ ഹിന്ദുസ്ത്രീകളുടെ ഗർഭപാത്രത്തിൽ നിന്നും മുജാഹിദികളെ (ജിഹാദ് ചെയ്യുന്നവർ) സൃഷ്ടിക്കാൻ ലണ്ടനിലെ ഡോ. കെ.പി. ഫാറൂഖ് നല്കിയ ആഹ്വാനത്തിൽ[28] നിന്നും പ്രചോദനമുൾക്കൊണ്ടാണ് ലൗ ജിഹാദ് പ്രസ്ഥാനം ആരംഭിച്ചത് എന്നും 2007 മുതൽ ഇതര മതസ്ഥരായ 4000[29][30] പെൺകുട്ടികളെ നിർബന്ധിത മതം‌മാറ്റത്തിനു വിധേയമാക്കി എന്നും ക്ഷേത്രസം‌രക്ഷണസമിതി ആരോപിച്ചു[31]

.^ പാക് ചാരസംഘടനയുടെ സഹായത്താൽ പി.ഡി.പി.യും പോപ്പുലര് ഫ്രണ്ടുമാണ് ഇത് നടപ്പിലാക്കുന്നത് എന്നും 300 പെൺകുട്ടികളെ തീവ്രവാദികൾ പാകിസ്താനിലെ ചുവന്നതെരുവിൽ വിറ്റതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരമുണ്ടെന്നും ബി.ജെ.പി. ആരോപിക്കുന്നു[32]. ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇൻഡ്യൻ ഫ്രറ്റേണിറ്റി ഫോറം ആണ് ലവ് ജിഹാദി പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം നൽകുന്നതെന്ന് മുമ്പേ അരോപണമുയർന്നിരുന്നു[29].

എന്നാൽ കേരളത്തിൽ ലൗ ജിഹാദ്‌ പ്രസ്ഥാനം പ്രവർത്തിക്കുന്നതിഌ തെളിവുകളില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. ഇത്തരമൊരു സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച്‌ കേന്ദ്രസർക്കാരിഌ റിപോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും സംസ്ഥാനത്തു സംഘടിത മതംമാറ്റം നടക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള കോടതിയിൽ സമർപ്പിച്ച റിപോർട്ടിൽ വ്യക്തമാക്കി[33]

.^

2676 പെൺകുട്ടികൾ ഇതു വരെ ലൗ ജിഹാദിൽ പെട്ടുപോയിട്ടുണ്ടെന്നും ഇതിൽ 412 പേർ മലപ്പുറം ജില്ലയിൽ നിന്നാണെന്നും ജോണി കൊച്ചുപറമ്പിൽ ആരോപിച്ചു[36].

.^ വർഗ്ഗീയതയിൽ കുരുങ്ങുന്ന പ്രണയമോ? എന്ന ശീർ‍ഷകത്തിൽ എഴുതിയ ലേഖനത്തിൽ എഡിറ്റർ കുരിയാക്കോസ് മുണ്ടാടൻ ഇങ്ങനെ അഭിപ്രായപ്പെട്ടു:-

അവലംബം

[തിരുത്തുക]
  1. Wahab, Hisham ul (2018-06-07). "Kerala's 'Love Jihad' Incidents Haven't Ended With Hadiya" (in ഇംഗ്ലീഷ്). Retrieved 2020-11-10.
  2. 2.0 2.1 Kalpana Sharma (1 November 2009). "The Other Half: Making war over love". The Hindu. Retrieved 20 January 2012.
  3. Syed Ali Mujtaba Syed Sharma (23 October 2009). "'Love Jihad' controversy rages in India". Ground Report. Retrieved 20 January 2012.
  4. Syed Ali Mujtaba Sharma (24 October 2009). "´Love Jihad´ controversy rages in India". American Chronicle. Retrieved 20 January 2012.[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 "No sign of 'love jehad' in Kerala, DGP tells court" (in ഇംഗ്ലീഷ്). The Hindu. 23 ഒക്ടോബർ 2009. Archived from the original on 2009-10-25. Retrieved 23 ഒക്ടോബർ 2009.{{cite news}}: CS1 maint: unrecognized language (link)
  6. "No organisation called 'Love Jihad' identified in Kerala" (in ഇംഗ്ലീഷ്). ഹിന്ദുസ്ഥാൻ ടൈംസ്. 22 ഒക്ടോബർ 2009. Retrieved 23 ഒക്ടോബർ 2009.[പ്രവർത്തിക്കാത്ത കണ്ണി]
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-10-31. Retrieved 2009-11-04.
  8. "പ്രണയത്തിന്റെ പേരിൽ മതംമാറ്റം: സംഘടിതശ്രമമെന്ന് ഡിജിപി". മാതൃഭൂമി. 23 ഒക്ടോബർ 2009. Archived from the original on 2009-10-25. Retrieved 23 ഒക്ടോബർ 2009.
  9. "പ്രണയപ്പോരിലെ പ്രചരണങ്ങൾ" എന്ന ശീർഷകത്തിൽ 2009 ഒക്ടോബർ 18,19, 20 തിയതികളിലെ മാധ്യമം പത്രത്തിൽ എം.കെ.എം ജാഫർ എഴുതിയ ലേഖന പരമ്പര
  10. "'ലൗ ജിഹാദിനെ'ക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി" (in മലയാളം). മാതൃഭൂമി. 30 സെപ്റ്റംബർ 2009. Archived from the original on 2009-10-03. Retrieved 15 ഒക്ടോബർ 2009.{{cite news}}: CS1 maint: unrecognized language (link)
  11. "ലൗ ജിഹാദ്‌ അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി" (in മലയാളം). OneIndia. 30 സെപ്റ്റംബർ 2009. Retrieved 14 ഒക്ടോബർ 2009.{{cite news}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  12. "ലൗ ജിഹാദ്‌: ഹിന്ദുത്വ തീവ്രവാദികളുടെ കണ്ടെത്തൽ - ഇമാം കൗൺസിൽ" (in മലയാളം). മാതൃഭൂമി. 04 ഒക്ടോബർ 2009. Retrieved 14 ഒക്ടോബർ 2009. {{cite news}}: Check date values in: |date= (help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  13. "നിർബന്ധിത മതപരിവർത്തനം മതവിരുദ്ധം: നദ്‌വത്തുൽമുജാഹിദീൻ സമ്മേളനം" (in മലയാളം). മലയാള മനോരമ. 2009-10-04. Retrieved 2009-10-05.{{cite news}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  14. "ലൗ ജിഹാദ്: നിസ്സംഗത അവസാനിപ്പിക്കണം" (in മലയാളം). Metro Vartha. 11 ഒക്ടോബർ 2009. Retrieved 14 ഒക്ടോബർ 2009.{{cite news}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  15. "ലൗ ജിഹാദ്‌ പ്രതിരോധിക്കും" (in മലയാളം). മാതൃഭൂമി. 11 സെപ്റ്റംബർ 2009. Retrieved 14 ഒക്ടോബർ 2009.{{cite news}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  16. "'ലൗ ജിഹാദ് എസ്.എൻ.ഡി.പി.യേയും ബാധിച്ചു'" (in ഇംഗ്ലീഷ്). മലയാള മനോരമ. 18ഒക്ടോബർ 2009. Archived from the original on 2009-10-21. Retrieved 21 ഒക്ടോബർ 2009. {{cite news}}: Check date values in: |date= (help)
  17. അനന്തകൃഷ്ണൻ. ജി. (13 ഒക്ടോബർ 2009). "'Love Jihad' racket: VHP, Christian groups find common cause" (in ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. Retrieved 14 ഒക്ടോബർ 2009.
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-11-02. Retrieved 2009-10-28.
  19. 2009 നവംബർ 4-ലെ സത്യദീപം വാരികയിൽ ലേഖാ റോസ് "പണത്തിനു മതമില്ല; പ്രണയത്തിനും" എന്ന ശീർഷകത്തിൽ എഴുതിയ ലേഖനം
  20. http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&tabId=14&programId=1186580&contentId=6169688[പ്രവർത്തിക്കാത്ത കണ്ണി]
  21. 21.0 21.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-01. Retrieved 2009-11-10.
  22. "കേരളത്തിൽ ലൗ ജിഹാദ് പ്രവർത്തിക്കുന്നില്ലെന്ന് കേന്ദ്രം :മനോരമ ന്യൂസ് 2009/12/01". Archived from the original on 2009-12-05. Retrieved 2009-12-01.
  23. https://www.ndtv.com/india-news/love-jihad-not-defined-not-reported-by-central-agencies-government-2174808
  24. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2010-04-21.
  25. http://lokamalayalam.com/news_page/99624.html[പ്രവർത്തിക്കാത്ത കണ്ണി]
  26. http://veekshanam.com/content/view/1050/55/[പ്രവർത്തിക്കാത്ത കണ്ണി]
  27. http://www.kasaragodvartha.com/viewsakalam.php?id=401[പ്രവർത്തിക്കാത്ത കണ്ണി]
  28. സംഗ്രാം പർഹി (06 സെപ്റ്റംബർ 2014). "Romeos of Terror". ന്യൂ ഇന്ത്യൻ എക്സ്പ്രസ്. Archived from the original on 2015-05-25. Retrieved 2015-05-25. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |9= (help)
  29. 29.0 29.1 "Action sought against `love jihad' outfits" (in ഇംഗ്ലീഷ്). ExpressBuzz. 10 സെപ്റ്റംബർ 2009. Retrieved 15 ഒക്ടോബർ 2009.[പ്രവർത്തിക്കാത്ത കണ്ണി]
  30. Stephen Brown (16 ഒക്ടോബർ 2009). "The "Love Jihad"" (in ഇംഗ്ലീഷ്). FrontPageMag.com. Retrieved 19 ഒക്ടോബർ 2009.[പ്രവർത്തിക്കാത്ത കണ്ണി]
  31. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2009-10-14.
  32. "ലൗ ജിഹാദ്‌: ഉന്നതതല അന്വേഷണം വേണം -ബി.ജെ.പി" (in മലയാളം). മാതൃഭൂമി. 9 ഒക്ടോബർ 2009. Retrieved 14 ഒക്ടോബർ 2009.{{cite news}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  33. "http://thejasnews.com/index.jsp?tp=det&det=yes&news_id=20091201182549120#[പ്രവർത്തിക്കാത്ത കണ്ണി]
  34. "http://thejasnews.com/index.jsp?tp=det&det=yes&news_id=20091101084617758#
  35. "http://thatsmalayalam.oneindia.in/news/2009/10/16/love-jihad-kcbc-social-harmony-father-johney-kochuparambil.pdf
  36. http://www.mathrubhumi.org/news.php?id=24804[പ്രവർത്തിക്കാത്ത കണ്ണി]
  37. "വർഗീയതയിൽ കുരുങ്ങുന്ന പ്രണയമോ?" 2009 ഒക്ടോബർ 21-ലെ സത്യദീപം
"https://ml.wikipedia.org/w/index.php?title=ലൗ_ജിഹാദ്_വിവാദം&oldid=4045097" എന്ന താളിൽനിന്ന് ശേഖരിച്ചത്