Jump to content

കടക്കണ്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lumnitzera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടക്കണ്ടൽ
Lumnitzera racemosa (flowering) - Kung Krabaen, Chantaburi province, Thailand
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Lumnitzera
Species:
'L. racemosa
Binomial name
Lumnitzera racemosa
Synonyms
  • Combretum alternifolium Wight & Arn.
  • Funckia karakandel Dennst.
  • Jussiaea racemosa Rottler ex DC.
  • Laguncularia rosea Gaudich.
  • Lumnitzera racemosa var. pubescens Koord. & Valeton
  • Lumnitzera racemosa var. racemosa
  • Lumnitzera rosea (Gaudich.) C. Presl
  • Petaloma alba Blanco
  • Petaloma albiflora Zipp. ex Span.
  • Petaloma alternifolia Roxb.
  • Petaloma alternifolium Roxb.
  • Pokornya ettingshausenii Montr.
  • Problastes cuneifolia Reinw.
  • Pyrrhanthus albus Wall.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

കറുത്ത മാൻഗ്രൂവുകളിൽപ്പെടുന്ന ഒരു ചെറുകണ്ടൽമരമാണ് കടക്കണ്ടൽ.(ശാസ്ത്രീയനാമം: Lumnitzera racemosa). ഒരു കുറ്റിച്ചെടിയായോ അനുകൂല സാഹചര്യങ്ങളിൽ ഒരു മരമായോ വളരാൻ കഴിയും. തൊലി ചാര നിറത്തോടെയും ഇലകൾ തണ്ടില്ലാതെ ചില്ലകളിൽ കൂട്ടമായും കാണാം. പൂക്കൾക്ക് വെളുത്ത നിറമാണ്. ഏപ്രിൽ-മെയ് മാസങ്ങളിലാണ് പൂക്കാലം. ജൂൺ-ജൂലൈ മാസങ്ങളിൽ വിത്തുകൽ പാകമാവും. വിത്തുകൾ കട്ടിയുള്ളതും വിദളങ്ങളുമായി യോജിച്ചു നിൽക്കുന്നവയുമാണ്.

വിതരണം

[തിരുത്തുക]
പൂവ്

ഓസ്ട്രേലിയ, തെക്ക്-കിഴക്കൻ ഏഷ്യ, ബംഗ്ലാദേശ്, ഇന്ത്യ,ശ്രീലങ്ക,ആഫ്രിക്കൻ തീരങ്ങൾ ഇവിടങ്ങളിലെല്ലാം ഇവയെ കാണാം[1]. ആൻഡമാൻ നിക്കോബർ ദ്വീപസമൂഹങ്ങളിൽ സർവസാധാരണമാണ്.ഇങ്ങനെയാണെങ്കിലും വംശനാശഭീഷണി നേരിടുന്ന ഒരു കണ്ടലിനമാണ് കടക്കണ്ടൽ. വർധിച്ച നഗരവത്കരണവും,തീരപ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തികളും ,1980 കൾക്കു ശേഷം ലോകമാകെ, ഇവയുടെ വിസ്തൃതി ഗണ്യമായി കുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ട്. കേരളത്തിൽ, ഒരു കാലത്ത് എറണാകുളം,ആലപ്പുഴ ജില്ലകളിൽ വളർന്നിരുന്ന കടൽ കണ്ടൽ കാടുകൽ ഇല്ലാതായിട്ടുണ്ട്. അപൂർവമായി മലപ്പുറം ജില്ലയിലും ,തലശ്ശെരി,പയ്യന്നൂർ ഭാഗങ്ങളിലും ഇവ വളരുന്നതായി രേഖകളുണ്ട്. ദക്ഷിണാഫ്രിക്കയിൽ, സംരക്ഷിത വൃക്ഷങ്ങളിൽ പെടുന്ന മരമാണ് കടക്കണ്ടൽ.[2]

ഉപയോഗങ്ങൾ

[തിരുത്തുക]

അലർജികൾക്ക് പ്രതിവിധിയായി ആയുർവേദവിധി പ്രകാരം ഉപയോഗിക്കാമെന്നു പറയപ്പെടുന്നു. തടിയിൽ നിന്നും ടാനിൻ ഉത്പാദിപ്പിക്കാം.

അവലംബം

[തിരുത്തുക]
  1. http://www.efloras.org/florataxon.aspx?flora_id=2&taxon_id=200014740
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-07-05. Retrieved 2013-06-12.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

http://www.iucnredlist.org/details/178846/0

"https://ml.wikipedia.org/w/index.php?title=കടക്കണ്ടൽ&oldid=3927155" എന്ന താളിൽനിന്ന് ശേഖരിച്ചത്