Jump to content

മഹാത്മാ ഗാന്ധി കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahatma Gandhi college,Thiruvananthapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാത്മാ ഗാന്ധി കോളേജ്
മഹാത്മാഗാന്ധി കോളേജ്
ആദർശസൂക്തംसा विद्या या विमुक्तये
തരംPublic
സ്ഥാപിതം1948 march
ബന്ധപ്പെടൽGovernment
പ്രധാനാദ്ധ്യാപക(ൻ)Dr. Sudarsan Kumar ( from 2nd June 2016 )
സ്ഥലംKesavadasapuram, Thiruvananthapuram, Kerala
കായിക വിളിപ്പേര്എം.ജി കോളേജ്
അഫിലിയേഷനുകൾKerala University, UGC
കായികംAthletics
Cricket
Soccer

തിരുവനന്തപുരം ജില്ലയിലെ വളരെ പ്രസിദ്ധവും പുരാതനവുമായ ഒരു കലാലയമണു കേശവദാസപുരത്ത് സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി കോളേജ്‌. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പേരിൽ സമർപ്പിക്കപ്പെട്ട ഈ കലാലയം 1948-ൽ എൻ.എസ്‌.എസ്‌. ആണ്‌ സ്ഥാപിച്ചത്. എൻ.എസ്‌.എസ്‌. സ്ഥാപക നേതാവായ മന്നത്ത്‌ പത്മനാഭൻ ഈ കലാലയത്തിന്റെ സ്ഥാപനത്തിൽ വലിയ ഒരു പങ്കു വഹിച്ചു.

ചരിത്രം

[തിരുത്തുക]

വിദ്യാഭ്യാസപരമായി സമൂഹ ഉന്നമനം എന്ന മന്നത്തു പത്മനാഭന്റെ ആഹ്വാന പ്രകാരം എൻ.എസ്‌.എസ്‌. പല വിദ്യാഭ്യാസ സ്ഥപനങ്ങളും ആരംഭിച്ചതിൽ ഒന്നാണു എം.ജി. കോളേജ്‌. പെരുന്താന്നിയിലുള്ള വടശ്ശേരി അമ്മ വീടിലാണു കോളേജ്‌ ആദ്യം പ്രവർത്തിച്ചു തുടങ്ങിയതെങ്ങിലും പിന്നീടു ഇപ്പോൾ കോളേജു സ്ഥിതി ചെയുന്ന കേശവദാസപുരത്തേക്കു മാറ്റുകയായിരുന്നു. 1948 ഓഗസ്റ്റ് 22-ന്‌ ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലായ സി. രാജഗോപാലാചാരി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1949 ൽ സാഹിത്യവിഭാഗവും 1950-ൽ ശാസ്ത്രവിഭാഗവും ഇവിടേക്കു മാറ്റി. പ്രധാന കെട്ടിടം 1958-ൽ പൂർത്തീകരിക്കുകയും പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കേരള സർ‌വകലാശാല നിലവിൽ വന്നതു മുതൽ അതിനു കീഴിലണു കോളേജ്‌ പ്രവർത്തിക്കുന്നത്.

വിഷയങ്ങൾ

[തിരുത്തുക]

ഇന്നു 14 ബിരുദവിഷയങ്ങളും 9 ബിരുദാനന്തരബിരുദ വിഷയങ്ങളിലുമായി 3000 വിദ്യാർതികളോളം ഈ കലാലയത്തിൽ പഠിക്കുന്നു. അഞ്ചു വിഷയങ്ങളിൽ ഗവേഷണസൗകര്യങ്ങളും നിലവിലുണ്ട്‌. കോമേഴ്സ്‌ വിഭാഗത്തിനെ 2001 ൽ ഗവേഷണ കേന്ദ്രമായി കേരള സർവകലാശാല അംഗീകരിക്കുകയുണ്ടായി.


കേരളത്തിലെ തിരുവനന്തപുരം നഗരത്തിന്റെ ഒരു സ്ഥലമാണ് കേശവദാസപുരം. കേശവദാസപുരം ജംഗ്ഷൻ NH 47, എംസി റോഡ് (അല്ലെങ്കിൽ SH1) ന്റെ ഒരു മീറ്റിംഗാണ്. നായർ സർവീസ് സൊസൈറ്റിയുടെ സംരംഭമായ മഹാത്മാഗാന്ധി കോളേജ് കേശവദാസപുരയിലാണ്.

വിഭാഗങ്ങൾ

[തിരുത്തുക]
  • B.A. (ബാച്ചിലർ ഓഫ് ആർട്സ്) ഹിന്ദി
  • ചരിത്രം
  • സോഷ്യോളജി
  • ഇക്കണോമിക്സ്
  • ബിഎസ്സി(ബാച്ചിലർ ഓഫ് സയൻസ്)
  • മാത്തമാറ്റിക്സ്
  • ഫിസിക്സ്
  • കെമിസ്ട്രി
  • സുവോളജി
  • ബോട്ടണി
  • സൈക്കോളജി
  • എംഎസ്സി (മാസ്റ്റർ ഓഫ് സയൻസ്) മാത്തമാറ്റിക്സ്
  • കെമിസ്ട്രി
  • സുവോളജി
  • ബോട്ടണി
  • എം.എ. (മാസ്റ്റർ ഓഫ് ആർട്ട്സ്) ഇക്കണോമിക്സ്മ
  • ഹിന്ദി
  • ഇംഗ്ലീഷ് ഭാഷ & സാഹിത്യം
  • B.Com അക്കൗണ്ടൻസി
  • എം.കോം (മാസ്റ്റർ ഓഫ് കൊമേഴ്സ്) അക്കൗണ്ടൻസി
  • BA മലയാളം MA മലയാളം &റിസർച്ച്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മഹാത്മാ_ഗാന്ധി_കോളേജ്&oldid=3728626" എന്ന താളിൽനിന്ന് ശേഖരിച്ചത്