പുരുഷൻ
ഈ ലേഖനത്തിൽ അവലംബങ്ങൾ നൽകിയിട്ടുണ്ടെങ്കിലും വരികൾക്കിടയിൽ അവലംബങ്ങൾ ചേർക്കുന്നതിന്റെ അഭാവത്താൽ വസ്തുതകളുടെ ഉറവിടം വ്യക്തമാകുന്നില്ല. ദയവായി വസ്തുതൾക്ക് അനുയോജ്യമായ അവലംബങ്ങൾ നൽകുക. |

മനുഷ്യരിലെ പ്രായപൂർത്തിയെത്തിയ ആൺജാതി പൊതുവേ പുരുഷൻ എന്നറിയപ്പെടുന്നു. പ്രായപൂർത്തിയാകുന്നതിനുമുമ്പ് ഒരു പുരുഷനെ ആൺകുട്ടി എന്നാണ് വിളിക്കുന്നത്. മറ്റ് മിക്ക ആൺ സസ്തനികളെയും പോലെ ഒരു മനുഷ്യന്റെ ജീനോം സാധാരണയായി അമ്മയിൽ നിന്ന് ഒരു X ക്രോമസോമും പിതാവിൽ നിന്ന് Y ക്രോമസോമും പാരമ്പര്യമായി സ്വീകരിക്കുന്നു. Y ക്രോമസോമിലെ SRY ജീനാണ് പുരുഷ ഭ്രൂണത്തിന്റെ ലിംഗ വ്യത്യാസം നിയന്ത്രിക്കുന്നത്. പ്രായപൂർത്തിയാകുമ്പോൾ ആൻഡ്രോജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകൾ ദ്വിതീയ ലൈംഗിക സ്വഭാവസവിശേഷതകളുടെ വികാസത്തിന് കാരണമാകുന്നു. അങ്ങനെ ലിംഗങ്ങൾക്കിടയിൽ വലിയ വ്യത്യാസങ്ങൾ കാണിക്കുന്നു. വലിയ പേശി, മുഖത്തെ രോമവളർച്ച, ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞ ഘടന എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലിംഗം, വൃഷണങ്ങൾ, ശുക്ലനാളം, പ്രോസ്റ്റേറ്റ് ഗ്രന്ഥി, എപ്പിഡിഡൈമിസ് എന്നിവയും ദ്വിതീയ ലൈംഗിക സവിശേഷതകളും ഉൾപ്പെടുന്ന പുരുഷ പ്രത്യുത്പാദന വ്യവസ്ഥയാണ് പുരുഷ ശരീരഘടനയെ സ്ത്രീ ശരീരഘടനയിൽ നിന്ന് വേർതിരിക്കുന്നത്.
സമൂഹത്തിൽ പുരുഷനും സ്ത്രീക്കും തുല്യസ്ഥാനമാണു കല്പിച്ചിട്ടുള്ളതെങ്കിലും[അവലംബം ആവശ്യമാണ്] ശാരീരികപ്രത്യേകതകളാലും മറ്റും ഈ രണ്ടു വിഭാഗവും വ്യത്യാസപ്പെട്ടിരിക്കുന്നു.[1] സ്ത്രീയെപ്പോലെ പുരുഷനും ഒരു സിസ്ജെൻഡർ വിഭാഗമാകുന്നു. അക്രമത്തിന് ഇരയായവരും കുറ്റവാളികളായും പുരുഷൻമാരുടെ പ്രാതിനിധ്യം കൂടുതലാണ്. നിർബന്ധിത പരിച്ഛേദനം പോലുള്ള ചില നിയമങ്ങൾ മതപ്രമാണങ്ങളും പുരുഷന്മാർക്ക് അനുശാസിക്കുന്നു.
ജനനം
[തിരുത്തുക]
ഓരോ ക്രോമോസോമും അതിന്റെ തനിപ്പകർപ്പായ മറ്റൊരു ക്രോമോസോമിനെ നിർമ്മിക്കുകയും അങ്ങനെ തന്റെ തൽസ്വരൂപമായ മറ്റൊരു കോശത്തിനു ജന്മം കൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണു കോശവിഭജനം എന്നറിയപ്പെടുന്നത്. എന്നാൽ ഇത്തരമൊരു പ്രക്രിയയ്‌ക്കു മുതിരാത്തവയാണ് ആൺകോശങ്ങൾ. പുരുഷനിൽനിന്നുണ്ടാവുന്ന ബീജകോശമായ സ്‌പെർമാറ്റസോയയും, സ്ത്രീയുടെ അണ്ഡകോശത്തിൽ നിന്നുള്ള ഓവമും(Ovum) യോജിച്ചുണ്ടാകുന്ന സൈഗോട്ടിൽ നിന്നാണ് ശിശു രൂപം കൊള്ളുന്നത്. ഇതിൽ, സ്ത്രീയുടെ അണ്ഡകോശത്തിൽ രണ്ട് എക്സ് (xx) ക്രോമോസോമുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. പുരുഷബീജകോശത്തിലാകട്ടെ ഒരു എക്സും ഒരു വൈയും (xy) ആണുണ്ടാവുക. സംയോഗസമയത്ത് എക്സ് അടങ്ങുന്ന സ്‌പെർമാറ്റസോയയും എക്സ് അടങ്ങുന്ന ഓവമും ആണു സംയോജിക്കുന്നത് എങ്കിൽ xx - ക്രോമോസോമുള്ള പെൺകുഞ്ഞായിരിക്കും ജനിക്കുക. വൈ(y) അടങ്ങുന്ന സ്‌പെർമാറ്റസോയയും എക്സ് (x) അടങ്ങുന്ന ഓവമും തമ്മിൽ യോജിച്ചാൽ മാത്രമേ ആൺജനനം സാധ്യമാവുകയുള്ളൂ.
സ്ത്രീപുരുഷ വൈവിധ്യങ്ങൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Quotations related to പുരുഷൻ at Wikiquote